Friday, November 15, 2024

‘അച്ഛന്‍റെ മകന്‍’ സകല കലയിലെ യുവശില്പി  

വിനീത് ശ്രീനിവാസന്‍ എന്ന കലാകാരനെ സംവിധായകന്‍ എന്നു വിളിക്കാം, അഭിനേതാവ് എന്നു വിളിക്കാം, നിര്‍മാതാവ് എന്നു വിളിക്കാം ഗായകന്‍ എന്നും വിളിക്കാം. സകലകലയുടെ ആലയമായ ശ്രീനിവാസന്‍റെ മകന്‍. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ചെയ്ത ആദ്യ സിനിമയിലൂടെ തന്നെ വിജയിച്ചുകൊണ്ട് വെള്ളിത്തിരയുടെ അമരത്തേറിയ കലാകാരന്‍. പുതുമുഖങ്ങളെ വെച്ചു സിനിമ സംവിധാനം ചെയ്യാന്‍ മടിക്കുന്ന കാലത്താണ് വിനീത് ശ്രീനിവാസന്‍ അത്തരമൊരു പരീക്ഷണത്തിലൂടെ ജയിച്ചു മുന്നോട്ടെത്തുന്നത്. അതിലൂടെ മികച്ച അഭിനേതാക്കളെയും മലയാള സിനിമയ്ക്കു സ്വന്തമാകുകയും ചെയ്തു. സംവിധായകനായല്ല, നായക വേഷത്തിലായിരുന്നു അദ്ദേഹം സിനിമയുമായുള്ള കലാബന്ധത്തിന് തുടക്കമിടുന്നത്.

സംവിധായകന്‍ മാത്രമല്ല, അഞ്ചു സിനിമകള്‍ക്ക് തിരക്കഥകളെഴുതി. പതിമൂന്നോളം സിനിമകളില്‍ നായക വേഷത്തില്‍ തിളങ്ങി. സ്കൂള്‍ കോളേജ് കലോല്‍സവങ്ങളില്‍ ലളിതഗാന മല്‍സരങ്ങളിലും മാപ്പിളപ്പാട്ട് മല്‍സരങ്ങളിലും ഒന്നാംസ്ഥാനം മാത്രം വിധിച്ചിട്ടുള്ള മിടുക്കനായ വിദ്യാര്‍ഥി. മലയാള സിനിമയുടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് വിനീത് ശ്രീനിവാസന്‍ ആദ്യ ചുവടുറപ്പിക്കുന്നത് പ്രിയദര്‍ശന്‍റെ ‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ്.

‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന ചിത്രത്തിലെ ‘കസവിന്‍റെ തട്ടമിട്ട് ‘ എന്ന ഗാനത്തിന്‍റെ ജനപ്രിയതയോടൊപ്പം തന്നെ വിനീത് ശ്രീനിവാസന്‍ എന്ന ഗായകനും വളര്‍ന്ന് വന്നു. പിന്നീട് അദ്ദേഹം തന്‍റെ പ്രത്യേക ശൈലിയി ലൂടെ സ്വരശുദ്ധിയില്‍ പാടിത്തീര്‍ത്ത പാട്ടുകളനവധി. താന്‍ സംവിധാനം ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കുന്ന പ്രതിഭ. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്ത  ‘മനോഹരം‘ എന്ന ചിത്രത്തിലെ മനു എന്ന കഥാപാ ത്രത്തെയും പ്രേക്ഷകര്‍ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചു. മലയാള സിനിമയിലെ മികച്ച ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നര്‍ ചിത്രത്തിലൊന്നാണ് മനോഹരം.

ശ്രീനിവാസന്‍ ചിത്രങ്ങളെല്ലാം കുടുംബ സമേതമിരുന്ന് കാണാം എന്നാണ് മറ്റൊരു പ്രത്യേകത. സെക്ഷ്വല്‍ സീനുകള്‍ അദ്ദേഹത്തിന്‍റെ സിനിമകളില്‍ വളരെ കുറവാണ്. സിനിമയുടെ വിജയത്തിനു സെക്ഷ്വല്‍ രംഗങ്ങള്‍ അനിവാര്യമെന്ന ഒരുകാലത്തെ മിഥ്യാബോധത്തെ വിനീത് ശ്രീനിവാസന്‍റെ സിനിമകള്‍ തിരുത്തിയെഴുതി. അവയെല്ലാം വിജയിക്കുന്നു എന്നത് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. പ്രേക്ഷകന്‍റെ ആസ്വാദനത്തിന്‍റെ ഫോര്‍മുല കണ്ടെത്തിയ മികച്ച സംവിധായകന്‍ അതിനൊത്ത് സിനിമകള്‍ സംവി ധാനം ചെയ്തു, മികച്ച ഗായകന്‍ ആസ്വാദന രീതിക്കൊത്ത് പാടി, മികച്ച അഭിനേതാവും. സീരിയസ് റോളുകളും വില്ലന്‍ റോളുകളും കോമഡിയും വിനീത് ശ്രീനിവാസന് എളുപ്പം വഴങ്ങിയിരുന്നു.

ആദ്യ ചിത്രമായ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്ബി‘ലൂടെ മികച്ച സംവിധായകനെന്ന ഗ്രാഫിലേക്ക് ഉയരുവാന്‍ വിനീത്  ശ്രീനിവാസന് കഴിഞ്ഞു. പുതുമുഖങ്ങളെ വെച്ചുള്ള ആദ്യ പരീക്ഷണ ചിത്രം തന്നെ വിജയിച്ചപ്പോള്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല അദ്ദേഹത്തിന്. പുതുമുഖങ്ങളെല്ലാം പിന്നീട് മലയാള സിനിമയുടെ നായക നിരയിലേക്കുയര്‍ന്നു വന്നു. മലയാള സിനിമയുടെ ഹിറ്റ് യുവനായകനായ നിവിന്‍ പോളിയെ സമ്മാനിച്ചത് വിനീതിന്‍റെ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്ബാ’ണ്. അജു വര്‍ഗീസ്, ഹരികൃഷ്ണന്‍, ഗീവര്‍ഗീസ് ഈപ്പെന്‍, ഭഗത് മനുവേല്‍,  തുടങ്ങിയ അഭിനേതാക്കള്‍ പിന്നീട് മലയാള സിനിമയുടെയും പ്രേക്ഷകരുടെയും പ്രിയങ്കരരായി. 2019- ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലെ വിനീതിന്‍റെ കഥാപാത്രം കയ്യടികള്‍ നേടി. ഹെലനും, അരവിന്ദന്‍റെ അതിഥികളും മുന്നോട്ട് വെച്ച പ്രമേയവും ദൃശ്യഭംഗിയും  ചിത്രത്തെ കൂടുതല്‍ ജനപ്രിയമാക്കി.

ഗായകന്‍ എന്ന സ്വത്വത്തില്‍ നില്‍ക്കുമ്പോള്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിലെ മാസ്റ്റര്‍പീസ് ഡയലോഗുകളൊപ്പം കടന്നു വരുന്ന പാട്ടുകളുമാണ്. ‘അനുരാഗത്തിന്‍ വേളയി ല്‍…,’ ‘ശ്യാമാംബരം…’, ‘ഓം ശാന്തി ഓശാന’യിലെ ‘കാറ്റുമൂളിയോ…’, ‘ഒരു വടക്കന്‍ സെല്‍ഫി’യിലെ ‘എന്നെ തല്ലേണ്ടമ്മാവാ…’, ‘ക്ലാസ്മേറ്റി’ലെ ‘എന്‍റെ ഖല്‍ബിലെ…,’ ‘പ്രേമത്തിലെ ‘ആലുവാ പുഴയുടെ തീരത്ത്…,’ ‘,ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര’യിലെ  ‘അമ്പാഴം തണലിട്ട…,’ ‘ഈ പട്ടണത്തില്‍ ഭൂത’ത്തിലെ ‘ആരോ നിലാവായ് തലോടി…,’ ‘,മലര്‍വാടി ആര്‍ട്സ് ക്ലബി’ലെ ‘മങ്ങലം കൂടാന്‍ ഞമ്മളുമുണ്ട് ചങ്ങായി…,’ ‘ആയിരം കാതം…’ ‘ജൂബിലി’യിലെ ‘ആരാണ് നീ…’,  ‘ശരികേ ശാരികേ…’ ‘കബഡി കബഡി’യിലെ ‘ഞാനൊരു രാജാവായാല്‍..,’ ‘മകന്‍റെ അച്ഛനി’ലെ ‘ഒത്തൊരുമിച്ചൊരു ഗാനം പാടാന്‍…,’  ‘വിനോദയാത്ര’യിലെ ‘തെന്നിപ്പായും തെന്നലെ…,’ ‘അറബിക്കഥ’യിലെ ‘താരക മലരുകള്‍…,’ ‘ജൂലൈ 4’ ലെ ഒരു വാക്ക് മിണ്ടാതെ…,’ ഒരേ കടലി’ലെ ‘നഗരം നഗരം…,’ ‘വീരാളിപ്പട്ടി’ലെ ‘ആലിലയും’, ‘കഥ പറയുമ്പോളി’ലെ ‘മാമ്പൂള്ളിക്കാവില്‍…,’ ‘ചാന്തുപൊട്ടി’ലെ ‘ഓമനപ്പുഴ…,’ ‘ചക്കരമുത്തി’ലെ ‘കരിനീലക്കണ്ണിലെന്തെടി…’, ‘ഉദയനാണ് താര’ത്തിലെ ‘കരളേ കരളിന്‍റെ കരളേ…’, തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത നിരവധി പാട്ടുകള്‍ കൊണ്ടും പ്രതിഭ തെളിയിച്ചു ഈ കലാകാരന്‍.  

മധ്യകാല സിനിമകളും പുതിയകാല സിനിമകളും തമ്മിലുള്ള അന്തരം പോലെയാണ് ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും തമ്മിലുള്ള കലാപരമായ വ്യത്യസ്തതയും അകലവും. ബുദ്ധിജീവി സിനിമകള്‍ കൊണ്ടും ജനപ്രിയമായ സിനിമകള്‍ കൊണ്ടും അതാത് കാലങ്ങളില്‍ പ്രേക്ഷകരെ ഇരുവരും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സംഗീതം അന്യമായിരുന്ന ശ്രീനിവാസന്‍റെ മകനില്‍ നിന്നും നമ്മള്‍ ആവോളം സംഗീതം ആസ്വദിച്ചു. ‘സൈക്കിള്‍’ എന്ന ചിത്രത്തിലൂടെ അഭിനയത്തിനു അരങ്ങേറ്റം കുറിച്ച വിനീതിന്‍റെ ‘മകന്‍റെ അച്ഛനും ‘സൂപ്പര്‍ ഹിറ്റായിരുന്നു.

ശ്രീനിവാസന്‍റെ മകനെ ആരാധകര്‍  തിയേറ്ററില്‍ ആദ്യ ചിത്രങ്ങളില്‍ തന്നെ വന്‍ സ്വീകാര്യതയോടെ വരവേറ്റു. ‘ട്രാഫിക്കി’ലെ റെയ്ഹാനും ‘ചാപ്പാ കുരിശി’ലെ അന്‍സാരിയും ‘ഓം ശാന്തി ഓശാന’യിലെ ഡോ പ്രസാദ് വര്‍ക്കിയും ‘കുഞ്ഞിരാമായണ’ത്തിലെ ദുബായ് കുഞ്ഞിരാമനും ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ’ത്തിലെ യൂസഫ് ഷായും ‘അരവിന്ദന്‍റെ അതിഥികളി’ലെ അരവിന്ദനും ‘തണ്ണീര്‍മത്തന്‍ ദിനങ്ങളി ‘ലെ  പത്മനാഭനും ‘ലവ്വ് ആക്ഷന്‍ ഡ്രാമ’യിലെ സുമനുമെല്ലാം വിനീത് ശ്രീനിവാസന്‍ എന്ന നടന്‍റെ അഭിനയ മികവിനെ വെള്ളിത്തിരയിലേക്കെത്തിച്ച കഥാപാത്രങ്ങളായിരുന്നു.

സൈക്കിള്‍, മകന്‍റെ അച്ഛന്‍, ട്രാഫിക്, ചാപ്പാ കുരിശ്, പത്മശ്രീ ഡോ സരോജ് കുമാര്‍, ഓം ശാന്തി ഓശാന, ഓര്‍മ്മയുണ്ടോ ഈ മുഖം, ഒരു വടക്കന്‍ സെല്‍ഫി, ഒരു സെക്കണ്ട് ക്ലാസ് യാത്ര , കുഞ്ഞിരാമായണം, ജേക്കബ്ബിന്‍റെ സ്വര്‍ഗാരാജ്യം, ഒരു മുത്തശിക്കഥ, എബി, ആന അലറലോടലറല്‍, ഹൃദയ പൂര്‍വം എന്നിവയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമകള്‍. മലയാളിത്തമുള്ള പുതിയ മലയാള സിനിമകളെ ഇന്നും കാണാന്‍ കഴിയുന്നത് വിനീത് ശ്രീനിവാസന്‍റെ കഥാപാത്രങ്ങളിലും സിനിമകളിലുമാണെന്ന് നിസ്സംശയം പറയാം.

spot_img

Hot Topics

Related Articles

Also Read

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് റായ്  ലക്ഷ്മി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

സംവിധാനം സുജീഷ് ദക്ഷിണയും കെ എം ഹരിനാരായണനും; ‘ഒരുമ്പെട്ടവ’ന്റെ ചിത്രീകരണം പൂർത്തിയായി

0
സുജീഷ് ദക്ഷിണ കാശിയും ഹരിനാരായണൻ കെ എം ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരുമ്പെട്ടവൻ’ ചിത്രീകരണം പൂർത്തിയായി. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ഡയാന ഹമീദ്, ബേബി കാശ്മീര, ജോണി ആൻറണി എന്നിവർ പ്രധാനകഥാപാത്രങ്ങളായി...

‘എ രഞ്ജിത്ത്  സിനിമ’യില്‍ ആസിഫ് അലി നായകനാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
ആസിഫ് അലി, നമിത പ്രമോദ്, സൈജു കുറുപ്പ്, ഹന്നാ റെജി കോശി, ആന്‍സണ്‍ പോള്‍, ജുവല്‍ മേരി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ ദി കോർ’; ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി

0
'കണ്ണൂർ സ്ക്വാഡി'ന്റെ വമ്പൻ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോറി’ന്റെ  പുത്തൻ ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യൻ സൂപ്പർ താരം ജ്യോതിക നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്.

നോവലിലെ നജീബും സിനിമയിൽ നജീബായ പൃഥ്വിരാജും; ലോക ചലച്ചിത്ര വിഹായസ്സിലേക്ക് കുതിച്ച് ‘ആടുജീവിതം’

0
നോവലിന്റെ അന്ത:സത്ത കാത്തുസൂക്ഷിച്ചിട്ടുണ്ട് സിനിമയിൽ. ആത്മാവ് ഒട്ടും തന്നെ ചോർന്നുപോകാതെ പ്രേക്ഷകരിലേക്ക് നോവലും അതിലെ പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ആഴത്തിലേക്ക് ഇറങ്ങിച്ചെന്നു.