ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ പ്രൈമിലും മനോരമ മാക്സിലും നാളെമുതൽ പ്രക്ഷേപണം തുടങ്ങും. ഈ ചിത്രം 2022- ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വിവിധ അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഉൽക്കടലിൽ വെച്ച് മത്സ്യബന്ധനബോട്ടിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. ഖയിസ് മില്ലന്റെതാണ് രചന. ആടുകളത്തിലെ ജയപാലൻ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് അടിത്തട്ട്. പ്രശാന്ത് അലക്സാണ്ടർ, മുരുകൻ മാർട്ടിൻ, സാബു മോൻ, ജോസഫ് യേശുദാസ്, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ക്യാമറ പാപ്പിനുവും എഡിറ്റിങ് നൌഫൽ അബ്ദുല്ലയും സംഗീതം നസ്സർ അഹമ്മദും നിർവഹിക്കുന്നു.
‘അടിത്തട്ട്’ നാളെ മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ; ഷൈനും സണ്ണി വെയ് നും പ്രധാന അഭിനേതാക്കൾ
Also Read
പുനർജ്ജനിയുടെ വിസ്മയത്തുമ്പത്ത് ‘മണിച്ചിത്രത്താഴ്’
മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്കൽ ഹൊറർ ചിത്രം മണിച്ചിത്രത്താഴ് വെള്ളിത്തിരയിൽ മുപ്പത് വർഷങ്ങൾക്ക് മുൻപത്തെ പ്രൌഡി നിലനിർത്തിക്കൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും അരങ്ങിലെത്തിയപ്പോൾ പ്രീമിയർ ഷോയിൽ ചിലങ്കയുടെ ഘനഗാംഭീര്യമായ ആ നാദം മുഴങ്ങി,കൂടെ അകമ്പടിയായി...
ഇടിപ്പടവുമായി വീണ്ടും ആൻറണി വർഗീസ് പെപ്പെ; മോഷൻ പോസ്റ്ററുമായി ‘ദാവീദ്’
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
‘തീരമേ താരാകെ…’ പുതിയ ഗാനവുമായി ‘ജനനം 1947 പ്രണയം തുടരുന്നു’
‘തീരമേ താരാകേ’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സംഗീതം ചിട്ടപ്പെടുത്തിയത് ഗോവിന്ദ് വസന്തയുമാണ്.
പൃഥ്വിരാജും ബേസിലും പ്രധാന വേഷത്തിൽ; പുതിയ ടീസറുമായി ‘ഗുരുവായൂരമ്പലനടയിൽ’
ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
നടിയും നർത്തകിയുമായ ബേബി ഗിരിജ അന്തരിച്ചു
ജീവിത നൌക എന്ന ചിത്രത്തിലെ ‘ആനത്തലയോളം വെണ്ണതരാം..’ എന്ന പാട്ടു രംഗത്തിലഭിനയിച്ചു ശ്രദ്ധേയയായ നർത്തകിയും നടിയുമായ ബേബി ഗിരിജ എന്ന പി പി ഗിരിജ അന്തരിച്ചു. 83- വയസ്സായിരുന്നു.