നടനും നിർമ്മാതാവുമായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രം അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒലീവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് നടൻ കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്. അടിയന്തിരാവസ്ഥക്കാലത്തിനിടെ നടക്കുന്ന പ്രണയകഥയാണ് പശ്ചാത്തലം. പുതുമുഖങ്ങളാണ് ചിത്രത്തിൽ കൂടുതലായും അഭിനയിക്കുന്നത്. നായകനായി നീഹാലും നായികയായി ഗോപിക ഗിരീഷും എത്തുന്നു. കലാഭവൻ റഹ്മാൻ, ഹാഷിം ഷാ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, അനന്തു കൊല്ലം, മുന്ന, നിമിഷ, റിയ കാപ്പിൽ, എ. കബീർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. വരികൾ ടൈറ്റസ് ആലിങ്ങൽ, സംഗീതം അഫ്സൽ യൂസഫ്, കെ ജെ ആൻറണി, ടി എസ് ജയരാജ്, ഛായാഗ്രഹണം ബിടി മണി, എഡിറ്റിങ് എൽ. ഭൂമിനാഥൻ.
Also Read
പ്രവാസികളുടെ ചലച്ചിത്ര സ്വപ്നങ്ങൾക്കു ചിറക് നല്കുവാൻ ജോയ് കെ മാത്യുവിന്റെ മേൽനോട്ടത്തിൽ ഐ എം എഫ് എഫ് എ
പ്രവാസികളായ മലയാളി ചലച്ചിത്രകലാകാരന്മാർക്കായി എല്ലാ വർഷവും ഓസ്ട്രേലിയയിൽ ഒരു ഇന്റർനാഷണൽ മലയാളം ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ തീരുമാനമായി.
തെയ്യക്കഥ പറയുന്ന ടീസറുമായി മുകള്‍പ്പരപ്പ്; മാമുക്കോയ അവസാനമായി അഭിനയിച്ച സിനിമ
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന മുകള്‍പ്പരപ്പിന്‍റെ ടീസര്‍ പുറത്തിറങ്ങി. അന്തരിച്ച മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് മുകള്‍പ്പരപ്പ്.
മോഹന്‍ലാല്‍- ജിത്തുജോസഫ് കൂട്ടുകെട്ടില്‍ ‘നേര്’; മോഷന്‍ പോസ്റ്റര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍
കോടതി പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രമാണ് നേര്. ജിത്തു ജോസഫും ശാന്തി മായദേവിയും ചേര്‍ന്നാണ് നേരിന് തിരക്കഥ എഴുതുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ തൃഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.
അമന്‍ റാഫിയുടെ ‘ബിഹൈന്‍ഡ്’; സോണിയ അഗര്‍വാള്‍ വീണ്ടും മലയാളത്തില്‍
പാവക്കുട്ടി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന ബിഹൈന്‍ഡില്‍ തെന്നിന്ത്യന്‍ താരം സോണി അഗര്‍വാള്‍ പ്രധാന കഥാപാത്രമായി എത്തുന്നു.
മികച്ച നടനായി പൃഥ്വിരാജ്, ഉർവശിക്കും ബീന ആർ. ചന്ദ്രനും മികച്ച നടിക്കുള്ള അംഗീകാരം- പുരസ്കാരനിറവിൽ തിളങ്ങി ‘ആടുജീവിതം’
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍...