മലയാള സിനിമയുടെ നവചരിത്രത്തിന് തുടക്കം കുറിച്ച കലാകാരനാണ് അടൂർ ഗോപാലകൃഷ്ണൻ.അത് വരെ മലയാള സിനിമ പരീക്ഷിച്ചിട്ടില്ലാത്ത സംവിധാന ശൈലിയിലൂടെയാണ് അടൂരിന്‍റെ സിനിമ നിർമ്മി ക്കപ്പെട്ടത്.അവാർഡ് സിനിമ എന്ന് സിനിമ പ്രേമികൾ വിളിക്കുന്ന രീതിയിലേക്ക് ചലച്ചിത്രത്തെ കൂടുതൽ വിളക്കിച്ചേർത്തത് അടൂരിന്‍റെ സിനിമകളെയായിരുന്നു.മലയാള സിനിമ അതിന്‍റെ തനതായ വ്യക്തിത്വത്തി ൽ നിന്നും വഴി മാറിയതും അടൂരിന്‍റെ ചിത്രങ്ങളിലൂടെയാണ്.
1962ൽ പൂനെ ഇൻസ്റ്റിട്ട്യുട്ടിൽ സിനിമാപഠന ത്തിനെത്തിയ അടൂർ കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിയായ ചിത്രലേഖ ഫിലിം സൊസൈറ്റി തിരു വനന്തപുരത്ത് സ്ഥാപിച്ചു.ഇന്ത്യയിലെ തന്നെ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട ആദ്യ സ്വതന്ത്ര്യ സ്ഥാപ നമായിരുന്നു ചിത്രലേഖ ഫിലിം സൊസൈറ്റി.ഇതിന്‍റെ കീഴിൽ തന്നെ സിനിമാപ്രദര്‍ശനം, നിർമാണം, വിത രണം എന്നീ കാര്യങ്ങൾക്കായി ഒരു ചിത്രലേഖ ഫിലിം കോഓപ്പറേറ്റിവും സ്ഥാപിച്ചു.1965 ൽ സംവിധാനത്തി ലും തിരക്കഥയിലും ഡിപ്ലോമ നേടിയ അടൂരിന്‍റെ ആദ്യ സിനിമയായ ‘സ്വയം വരം’ അത് വരെ നിർമ്മിക്ക പ്പെട്ട ജനപ്രിയ സിനിമകളിൽ നിന്നും വ്യത്യസ്തമായി സമാന്തര സിനിമകളുടെ സ്വഭാവം പുലര്‍ത്തി.
ചിത്രലേഖയിലൂടെ സമാന്തര സിനിമകളുടെ തുടക്കം കുറിച്ച അനേകം സംവിധായകരും ചിത്രങ്ങളും മല യാള സിനിമയ്ക്കുണ്ടായി. അരവിന്ദൻ, പി എ ബക്കർ, പവിത്രൻ, കെ ജി ജോർജ്ജ്, രവീന്ദ്രൻ തുടങ്ങിയ സംവി ധായകർ ചിത്രലേഖയിലൂടെ വളർന്നു വന്നവരാണ്. തനിക്കു ചുറ്റും സംഭവിക്കുന്ന മാറ്റങ്ങളെ അംഗീകരിക്കാനും അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് തന്നിലേക്ക് മാത്രം ഒതുങ്ങിക്കൂടി പാരമ്പര്യമായി ലഭിച്ച സമ്പന്ന തയിൽ സുഖിച്ചു കഴിയുന്ന മധ്യവയസ്കൻ, സ്വന്തം അസ്തിത്വത്തെ പോലും അയാൾ എവിടെയോ വച്ച് മറന്നിരിക്കുന്നു, പ്രതികരിക്കാൻ പോലും അയാൾ അശക്തനാകുന്നു, അയാളുടെ ദേഷ്യം മുഴുവനും സഹോദരിമാരിൽ നിഷിപ്തമാണ്.
നാലുകെട്ടിൽ നിന്നും ബാഹ്യ ലോകത്തേക്ക് പ്രേക്ഷക ശ്രദ്ധകൊണ്ട് പോകുന്നത് ശ്രീദേവി ഒളിച്ചോടുന്നതിലൂടെയാണ്. അതിനെ പാരമ്പര്യത്തിന്‍റെ കെട്ട് പൊട്ടിച്ച് നവീനമായ ലോകത്തേക്കുള്ള ഇറങ്ങിപ്പോക്കായി വ്യാഖ്യാനിക്കാം. അതോടെ ഉണ്ണി പൂർണ്ണമായും അന്തർമുഖനാകുന്നു. തകർച്ചയുടെയും ഒറ്റപ്പെടലിന്‍റെയും പരിവർത്തനത്തിൽ നിന്നുള്ള ഉൾവലിയലിന്‍റെയും അന്തർമുഖത്വത്തിന്‍റെയും മരണത്തിന്‍റെയും കെണിയിലകപ്പെടുകയായിരുന്നു ഉണ്ണി എന്ന കേന്ദ്രകഥാപാത്രം. ഒരു എലിയെപ്പോലെ അതിനെ കുടുക്കിയ എലിപ്പത്തായം പോലെ സ്വയം തീർത്ത അരാജകത്വത്തിന്‍റെ ജയിലഴികൾക്കുള്ളിൽ അയാൾ സ്വന്തം ജീവിതത്തെ ബലി കൊടുക്കുന്നു.
എഴുപതുകളിലെയും എൺപതുകളിലെയും കാലങ്ങളിൽ നില നിന്ന അരക്ഷിതമായ സാമൂഹ്യ വ്യവസ്ഥിതിയുടെ തകർച്ചയും തറവാട് വീടുകളുടെ ക്ഷയവും ചിത്രത്തെ അനാവരണം ചെയ്യുന്നു. ഒരുകാലത്ത് സമൂഹത്തിൽ പ്രൗഢിയോടെ കിടയറ്റു വാണിരുന്ന തറവാട് വീടുകളുടെ അധഃപതനം ആ കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയെയും ആ വ്യവസ്ഥിതിയുടെ തകർച്ചയെയും 1981- ൽ ഇറങ്ങിയ അടൂരിന്‍റെ മൂന്നാമത്തെ ചിത്രമായ ‘എലിപ്പത്തായ’ത്തിലൂടെ അടയാളപ്പെടുത്തുന്നുണ്ട്. കേരളീയ ചരിത്രത്തിന്‍റെ പ്രതിബിംബമാണ് ഈ ചലച്ചിത്രാവിഷ്‌ക്കാരം എന്നത് എലിപ്പത്തായത്തിന്‍റെ സവിശേഷതയാണ്.
ദേശ ചരിത്രത്തിന്‍റെ സൂക്ഷ്മമായ അവതരണവും അവലോകനവും കൊണ്ട് തന്നെ ഈ ചിത്രം രാജ്യാനന്തര ശ്രദ്ധവരെ നേടിയെടുത്തു. നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവർ കരമന ജനാർദ്ദനൻ നായർ(ഉണ്ണി ), ശാരദ( രാജമ്മ), ജലജ (ശ്രീദേവി), രാജം കെ നായർ (ജാനമ്മ ), പ്രകാശ് (ജാനമ്മയുടെ മകൻ ), ജോയ്സി (മീനാക്ഷി ) എന്നിവരാണ്. ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം എം ബി ശ്രീനിവാസനാണ്. മങ്കട രവിവർമ്മ (മികച്ച ഛായാഗ്രഹണം ), ദേവദാസ് (മികച്ച ശബ്ദ ലേഖനം) തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചു.
ചരിത്രത്തെ ഒരു കഥകൊണ്ട് സിനിമയിലേക്ക് കോർത്തിണക്കി ദേശകാലത്തെ അടയാളപ്പെടുത്തിയ ‘എലിപ്പത്തായം’ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 1981 ൽ ‘എലിപ്പത്തായ’ത്തിനു മികച്ച സിനിമ യ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.സമഗ്ര സംഭവനയ്ക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം (2004), പത്മശ്രീ, മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥാകൃത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥാകൃത്തിനും സംവിധായകനുമുള്ള ദേശീയ ഫിലിം അവാർഡ്, ജെ സി ഡാനിയേൽ പുരസ്‌കാരം (2016), ലണ്ടൻ ചലച്ചിത്രോത്സവത്തിൽ പുരസ്‌കാരം (1982), ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിട്ട്യുട്ട് അവാർഡ് (1982), ദേശീയ ചലച്ചിത്ര പുരസ്‌കാരം എന്നിവ ലഭിച്ചു.
അടൂർ ഗോപാലകൃഷ്ണന്‍റെ കഥയിലും തിരക്കഥയിലും സംവിധാനത്തിലുമാണ് മിക്ക സിനിമകളും അദ്ദേഹത്തിന്‍റെതായി മലയാള സിനിമയിൽ ഉണ്ടായിട്ടുള്ളത്. കൊടിയേറ്റം(1977), എലിപ്പത്തായം (1981), മുഖാമുഖം (1984), അനന്തരം(1987), മതിലുകൾ(1989), വിധേയൻ(1993), കഥാപുരുഷൻ(1995), നിഴൽക്കൂത്ത് (2003), നാല് പെണ്ണുങ്ങൾ (2007), ഒരു പെണ്ണും രണ്ടാണും (2008), പിന്നെയും (2016) എന്നിവ അടൂരിന്‍റെ പ്രശസ്ത സിനിമകളാണ്. അടൂർ രചിച്ച സിനിമയുടെ ലോകം, എലിപ്പത്തായം, കഥാപുരുഷൻ (തിരക്കഥ) എന്നിവ കേരളഭാഷ ഇൻസ്റ്റിട്ട്യൂട്ടും സിനിമാനുഭവം, മതിലുകൾ(തിരക്കഥ), വിധേയൻ (തിരക്കഥ), എന്നിവ മാതൃഭൂമി ബുക്‌സും, സിനിമ സാഹിത്യം ജീവിതം കറന്‍റ് ബുക്‌സും, മുഖാമുഖം, നിഴൽക്കൂത്ത് എന്നിവ ഡി സി ബുക് സും കൊടിയേറ്റം പൂർണ പബ്ലിക്കേഷൻസും പ്രസിദ്ധീകരിച്ചു.’എലിപ്പത്തായം’ ഒരു കാലത്തെ സാമൂഹിക സമുദായിക രാഷ്ട്രീയ ചരിത്രത്തെ വരച്ചിടുന്നു.