തനിക്ക് വളരെയേറെ ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയെന്ന് സിദ്ദിഖിനെ അനുസ്മരിച്ച് നടന്‍ മുകേഷ്. “ജീവിതത്തിൽ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യാത്ത ആളായിരുന്നു. കരൾ മാറ്റിവെച്ചാൽ മതി, അത് ആ ആശുപത്രിയിൽത്തന്നെ ചെയ്യാം. ബാക്കി എല്ലാം ഓ.കെ ആണ് എന്നുപറഞ്ഞിരിക്കുമ്പോഴാണ് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം സംഭവിക്കുന്നത്. എന്നാലും തിരിച്ചുവരുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഇത് ക്രൂരമായ മരണമായിപ്പോയി എന്നുതന്നെ വേണമെങ്കിൽ പറയാം. കാരണം അത്രമാത്രം ആത്മബന്ധമുള്ള ഒരാളായിരുന്നു സംവിധായകൻ സിദ്ദിഖ്. 1982-ലും മറ്റും ഞാനും എന്‍റെ പ്രായക്കാരായ കുറച്ചുപേരും സിനിമയിൽ നായകന്മാരായ ശേഷവും മറ്റു വേഷങ്ങൾ ചെയ്തിരുന്നു. സൂപ്പർതാരങ്ങളുടെ അയൽവാസിയോ സുഹൃത്തോ ഒക്കെയായി സിനിമാജീവിതം അവസാനിക്കും എന്ന് കരുതിയിരുന്നു.
Also Read
രസകരമായ ട്രയിലറുമായി ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രയിലർ പുറത്തിറങ്ങി. പ്രണയവും പ്രതികാരവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി.
‘ഓർമ്മകളിലെ അച്ഛൻ; പ്രിയങ്കരനായ റഹ്മാൻ’ ശ്രദ്ധേയ കുറിപ്പുമായി പത്മരാജൻ മകൻ അനന്തപദ്മനാഭൻ
ഹോട്സ് സ്റ്റാർ സീരീസ് “1000 ബേബിസ്’ എന്ന സൈക്കോ ത്രില്ലർ മൂവിയിൽ സിഐ അജയ് എന്ന കഥാപാത്രമായ റഹ്മാൻ ഡബ്ബ് ചെയ്യാൻ എത്തുമ്പോൾ 32 വർഷങ്ങൾക്ക് ശേഷം റഹ്മാന്റെ പ്രിയ ഗുരു പത്മരാജന്റെ മകൻ അന്തപദ്മനാഭനും റഹ്മാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കൂടി അവിടം വേദിയാവുകയായിരുന്നു.
വി എസ് സനോജ് ചിത്രം ‘അരിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ഇർഷാദ് അലി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘അരിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. കേരളചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച്...
മേപ്പടിയാ’ന് ശേഷം വിഷ്ണു മോഹൻ; മേതിൽ ദേവികയും ബിജുമേനോനും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു...
സ്ത്രീകൾക്കായി പ്രത്യേക ഷോയുമായി ‘ഒരു കട്ടിൽ ഒരു മുറി’
സമൂഹത്തിലും വീടകങ്ങളിലും ഒറ്റപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറഞ്ഞു കൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് വിജയകരമായി പ്രദർശനം തുടരുന്നു. സ്ത്രീപ്രാതിനിധ്യമുള്ള സിനിമയായതിനാൽ പൊന്നാനി ഐശ്വര്യ തിയ്യേറ്ററിൽ സ്ത്രീകൾക്ക്...