Thursday, April 3, 2025

അനീഷ് ഉപാസന; മലയാള സിനിമയുടെ പുത്തന്‍ ഫ്രയിം

മാറ്റങ്ങളുടെയും പ്രതീക്ഷയുടെയും പുതിയ വഴിത്തിരിവിലാണ് മലയാള സിനിമാലോകവും. ആശയങ്ങളുടെ അവതരണം, പശ്ചാത്തലം, സാങ്കേതിക മികവ്, അഭിനയകലയിലെ വ്യത്യസ്തത, കഥയും തിരക്കഥയും സൃഷ്ടിക്കുന്ന സൂക്ഷ്മത, സംവിധാനത്തിലെ മേന്മ… തുടങ്ങി സിനിമയിലെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ മാറ്റങ്ങളോടെ പ്രേക്ഷകരുടെ അഭിരുചിക്കും ആസ്വാദനത്തിനും ചേര്‍ന്നിണങ്ങും വിധത്തിലാണ് സിനിമകള്‍ തിയ്യേറ്ററിലേക്ക് എത്തുന്നത്. മാറ്റിനി(2021), സെക്കന്‍ഡ് സ്(2014), എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 2023 ല്‍ ‘ജാനകി ജാനേ’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന. 

സിനിമയും സിനിമയിലെ ജീവിതവും രണ്ടല്ല, ഒന്നാണ് അനീഷ് ഉപാസന എന്ന സംവിധായകന്. ‘മാറ്റിനി’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അത് അദ്ദേഹം വെളിപ്പെടുത്തുന്നുമുണ്ട്. ഒരു സംവിധായകന്‍ സിനിമയ്ക്കുള്ളിലെ ചതികളെക്കുറിച്ച് പ്രേക്ഷകരോട് മറ്റൊരു സിനിമ നിര്‍മ്മിച്ച് കൊണ്ട് സംവദിക്കുന്നു. അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ആശയം കൊണ്ട് സിനിമയെ അദ്ദേഹം പുതുക്കിപ്പണിതു. സിനിമ ഇറങ്ങിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷവും സമാന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതാണ് ഏറ്റവും വിഷമകരമെന്ന് സംവിധായകന്‍ അഭിമുഖത്തില്‍ സൂചിപ്പിക്കുകയുണ്ടായി. 

സംവിധായകന്‍ മാത്രമല്ല, മികച്ചൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് അനീഷ് ഉപാസന. ഫിലിം മാഗസീനില്‍ ഫോട്ടോഗ്രാഫറായി രംഗപ്രവേശം ചെയ്ത അനീഷ് ഉപാസനയുടെ സിനിമാജീവിതവും ആരംഭിക്കുന്നത് ഇതോടൊപ്പമായിരുന്നു.  2014- ല്‍ ജയസൂര്യ വിനയ് ഫോര്‍ട്ട്, വിനായകന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘സെക്കന്‍റ്സും’ 2016- ല്‍ ഷൈന്‍ ടോം ചാക്കോ, സൃന്ദ, സംയുക്ത മേനോന്‍ തുടങ്ങിയര്‍ അഭിനയിച്ച ‘പോപ്പ് കോണും’ ശ്രദ്ധ നേടിയ ആദ്യകാല സംരഭ ചിത്രങ്ങളായിരുന്നു. ‘പോപ്പ് കോണി’ല്‍ ഗാനരചനയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചതും അനീഷ് ഉപാസന തന്നെ. 

പ്രിന്‍റിംഗ് പ്രെസ്സ് ജീവനക്കാരിയായ ജാനകിയുടെ കഥയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്നിരിക്കുകയാണ് അനീഷ് ഉപാസന. സൈജു കുറുപ്പും നവ്യാനായരുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനീഷ് ഉപാസന ‘ജാനകീ ജാനേ’ എന്ന ചിത്രവുമായി രംഗപ്രവേശം ചെയ്യുന്നത്. മലയാള സിനിമയും പ്രേക്ഷകരും വളരെയേറെ പ്രതീക്ഷിക്കുന്ന സംവിധായകന്‍ കൂടിയാണ് അനീഷ് ഉപാസന.

spot_img

Hot Topics

Related Articles

Also Read

സൈജു കുറുപ്പും അജുവർഗീസും ഒന്നിക്കുന്ന പുതിയ ചിത്രം ; ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഈ മാസം റിലീസിന്

0
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കൊണ്ട് ബഡ്ജക്ട് ലാമ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഈ ,മാസം റിലീസ്...

അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.

കുഞ്ചാക്കോ ബോബൻ- ഫഹദ് ഫാസിൽ ചിത്രം ‘ബോഗയ്ൻവില്ല’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഇയ്യോബിന്റെ പുസ്തകം, വരത്തൻ  എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ബോഗയ്ൻവില്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ജഗന്‍ മോഹനായി ജീവയും വൈ എസ് ആര്‍ ആയി മമ്മൂട്ടിയും; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി യാത്ര 2

0
2019- ല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ ‘യാത്ര’ എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗം വരുന്നു. ‘യാത്ര 2’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

ട്രയിലറിൽ ആവേശമായി ‘കടകൻ’

0
ആക്ഷൻ രംഗങ്ങൾ കൊണ്ടും പഞ്ച് ഡയലോഗുകൾ കൊണ്ടും ട്രയിലറിൽ ആവേശമായി തീർന്ന കടകൻ സിനിമയുടെ ട്രയിലർ വ്യൂവേഴ്സ് ഒരു മില്യൺ കവിഞ്ഞു. മാർച്ച് ഒന്നിന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.