Thursday, April 3, 2025

അനുരാഗ് കശ്യപ് ആദ്യമായി ആഷിഖ് അബൂ ചിത്രത്തിൽ വില്ലനായി എത്തുന്നു

ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ  ബോളിവൂഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പ്രധാന കഥാപാത്രമായ വില്ലനായി എത്തുന്നു. മലയാളത്തിൽ അനുരാഗ് കശ്യപ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

നേരത്തെ ചിത്രത്തിന്റെ കാസ്റ്റിങ് കോൾ പോസ്റ്ററിന് താഴെ’ അതിഥി വേഷത്തിന് നിങ്ങള്ക്ക് മുംബൈയിൽ നിന്നു ഒരു ഉത്തരേന്ത്യൻ നടനെ ആവശ്യമുണ്ടോ’ എന്ന് അനുരാഗ് കശ്യപ് കമെന്റ് ചെയ്തിരുന്നു. ‘അതേ സർ ജി, സ്വാഗതം’ എന്നായിരുന്നു ആഷിഖ് നല്കിയ മറുപടി. ഉടനെ വില്ലൻ കഥാപാത്രമായി അനുരാഗ് കശ്യപിനെ തിരഞ്ഞെടുക്കുകയും ചെയ്തു. തിരക്കഥ ദിലീഷ് കരുണാകരനും ഷറഫും സുഹാസും നിർവഹിക്കുന്നു. ദിലീഷ് പോത്തൻ, സൌബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

spot_img

Hot Topics

Related Articles

Also Read

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയിലേക്ക് ഇടംനേടി ജൂഡ് ആന്‍റണിയുടെ ‘2018’

0
2024- ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയിലേക്ക് ഇടംനേടി ജൂഡ് ആന്‍റണിയുടെ മലയാള ചിത്രം ‘2018’. കേരളം നേരിടുകയും അതിജീവിക്കുകയും ചെയ്ത 2018- ലെ ഭയാനകമായ പ്രളയലകാലത്തെ ആസ്പദമാക്കിക്കൊണ്ട് ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രമാണ് 2018.

യവനിക വീണു; മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിടവാങ്ങി

0
മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി  ജോര്‍ജ്ജ് വിട വാങ്ങി. 78- വയസ്സായിരുന്നു. എറണാകുളത്തെ കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം. തികച്ചും സവിശേഷമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്കു ദിശാബോധം നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്ജ്.

ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

0
പ്രശസ്ത ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസംബന്ധമായ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അമല ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.

സിനിമ- സീരിയൽ താരം മേഴയത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

0
കാരുണ്യം, പൈതൃകം, അയാൾ കഥയെഴുതുകയാണ്, ദേശാടനം, തിളക്കം, തുടങ്ങിയായ ഹിറ്റ് സിനിമകളിലും കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും പ്രധാനവേഷം ചെയ്തു.

ചിന്നു ചാന്ദ്നി നായികയായി എത്തുന്ന ; ‘വിശേഷ’ത്തിന്റെ ടീസർ പുറത്ത്

0
ചിന്നു ചാന്ദ്നിയെ നായികയാക്കി സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിച്ച് സൂരജ് ടോം സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം ‘വിശേഷ’ത്തിന്റെ ടീസർ പുറത്തിറങ്ങി.