Wednesday, April 2, 2025

 അനൂപ് മേനോൻ കേന്ദ്രകഥാപാത്രം; ‘ഈ തനിനിറം’ ചിത്രീകരണം ആരംഭിച്ചു

ധനുഷ് ഫിലിംസിന്റെ ബാനറിൽ അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഈ തനിനിറ’ത്തിന്റെ ഷൂട്ടിംഗ് പാലാ, ഭരണങ്ങാനം, എന്നിവിടങ്ങളിൽ ആരംഭിച്ചു. ഒരു ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രമാണ് ഈ തനിനിറം. രമേശ് പിഷാരടി, ഇന്ദ്രൻസ്, രമ്യ മനോജ്, ഗൌരി ഗോപൻ, ദീപക് ശിവരാജൻ, നോബി പ്രസാദ് കണ്ണൻ, ആദർഷ് ഷേണായി, അജിത്ത്, അനഘ രോഹൻ, വിജീഷ, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അംബിക കണ്ണൻ ബായ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾ അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു, സംഗീതം ബിനോയ് രാജ് കുമാർ. ഛായാഗ്രഹണം പ്രദീപ് നായർ, എഡിറ്റിങ് അജു അജയ്.

spot_img

Hot Topics

Related Articles

Also Read

എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു

0
മലയാള സിനിമയിലെ എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് എഡിറ്റിങ് നിര്‍വഹിച്ച വ്യക്തി കൂടിയാണ് കെ പി ഹരിഹരപുത്രന്‍.

‘എന്ന് സ്വന്തം പുണ്യാളൻ’ 2025- ജനുവരിയിൽ റിലീസ്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരിയിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക് ഫ്രയിംസിന്റെ...

ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ

0
കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും  പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം.

റിലീസ് തീയ്യതി അറിയിച്ച് ‘വേല;’ സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങള്‍

0
സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും  സംവിധാനം ശ്യാംശശിയുടേതുമാണ്.

പ്രശസ്ത ഗസൽ ഗായകൻ ഹരിഹരൻ നായകനായി എത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ദയാ ഭാരതി’

0
അയോധ്യ ടെമ്പിൽ ട്രസ്റ്റിന് വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ചിത്രം ദയ ഭാരതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗസൽ ഗായകൻ ഹരിഹരനാണ് നായകനായി എത്തുന്നത്.