മെയ് അവസാനം ന്യൂയോർക്കിൽ വെച്ച് നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ‘പാരഡൈസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനും നടിക്കുമുള്ള നാമനിർദേശം ദർശന രാജേന്ദ്രനും റോഷൻ മാത്യുവിനും. മികച്ച സംവിധായകനുള്ള നമാനിർദേശം ലഭിച്ചിരിക്കുന്നത് പ്രസന്ന വിത്താനഗേയ്ക്ക് ആണ്. ഇരുപത്തിയെട്ടാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരവും സ്പെയിനിലെ 23 മത് ലാസ് പൽ മാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്ര മേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഫ്രാൻസിലെ മൂപ്പതാമത് വെസൂൽ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരവും പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡിൽ മികച്ച ചിത്രം മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിലേക്കുള്ള നാമനിര്ദേശവും പാരഡൈസിനു ലഭിച്ചിരുന്നു. കിം ജിസോക്ക് പുരസ്കാരം നേടുന്ന ആദ്യ മലയാള മലയാള ചിത്രവും ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ മേളയിൽ അംഗീകാരം കിട്ടുന്ന ആദ്യ സൌത്ത് ഏഷ്യൻ ചിത്രം കൂടിയാണ് പാരഡൈസ്.
Also Read
‘പൊറാട്ട് നാടകം’; ടീസർ പുറത്തിറങ്ങി
എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ട്രെയിലർ പുറത്തിങ്ങി. ആക്ഷേപഹസ്യമായ ഒരു ചിത്രമാണ് പൊറാട്ട് നാടകം. ഒക്ടോബർ 18 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. “ഈ...
100 കോടി കളക്ഷൻ നേടി ‘നേര്’
മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് ചിത്രത്തിന്റെ കളക്ഷൻ 100 കോടി കവിഞ്ഞു എന്നു നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി.
പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി; വിശേഷങ്ങള്‍ പങ്ക് വെച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. മലയാളത്തിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കന്നഡ, ഹിന്ദി ഭാഷകളിലുള്ള മൊഴിമാറ്റം അടുത്ത വര്‍ഷം പ്രദര്‍ശനത്തിന് എത്തും
ഏറ്റവും പുതിയ ചിത്രവുമായി എബ്രിഡ് ഷൈനും ജിബു ജേക്കബും
എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഭീകരൻ’ ഒരുങ്ങുന്നു. ഇരുവരും ഒന്നിക്കുന്ന അദ്യ ചിത്രം കൂടിയാണ് ഭീകരൻ. ജെ & എ സിനിമാ ഹൌസ്...
ദുബായ് ഇന്റർനാഷണൽ ഫിലിം അവർഡുമായി ‘കാക്കിപ്പട’
ദുബായ് ഇന്റർനാഷണൽ ഫിലിം അവാർഡ് നേടി കാക്കിപ്പട. ഷെബി ചൌഘട്ട് സംവിധാനം ചെയ്ത ചിത്രത്തിനാണ് അവാർഡ്. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രമാണ് കാക്കിപ്പട.