Friday, April 4, 2025

അന്നും ഇന്നും എന്നും മലയാളികളുടെ സൂപ്പർ വില്ലൻ പരിവേഷമായ ‘കീരിക്കാടൻ ജോസ്’; നടൻ മോഹൻരാജ് അന്തരിച്ചു

മലയാളി മനസ്സുകളിൽ ‘കിരീടം’ എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമയിലെ  ‘കീരിക്കാടൻ ജോസ്’ എന്ന കഥാപാത്രത്തിലൂടെ ഇടം നേടിയ നടൻ മോഹൻരാജ് അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായ അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തുള്ള കാഞ്ഞിരംകുളത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. എൺപതോളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  2022- ൽ മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.

1986- ൽ  ‘മൂന്നാം മുറ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മോഹൻരാജ് മലയാള സിനിമയിലും പ്രേക്ഷകർക്കിടയിലും അറിയപ്പെടുന്നത് മോഹൻലാൽ നായകനായി എത്തിയ കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ്. നിരവധി സിനിമകളിലും ഇദ്ദേഹം വില്ലൻ വേഷങ്ങളിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. അർത്ഥം, ഉപ്പുകണ്ടം ബ്രദേഴ്സ്, നരൻ, മായാവി, ആറാം തമ്പുരാൻ, വ്യൂഹം, ചെങ്കോൽ, വാഴുന്നോർ, കാസറഗോഡ് കാദർഭായ്, നരസിംഹം, പത്രം, മറുപുറം, പുറപ്പാട്, രാജവാഴ്ച, ചിറകൊടിഞ്ഞ കിനാക്കൾ, റോഷാക്ക് തുടങ്ങി ശ്രദ്ധേയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. കോഴിക്കോട് അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസറായി ജോലി ചെയ്തു. ഭാര്യ: ഉഷ.

spot_img

Hot Topics

Related Articles

Also Read

ആഷിഖ് അബൂ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രീകരണം പൂർത്തിയായി

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബിന്റെ ചിത്രീകരണം പൂർത്തിയായി. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസെന്റ് അലോഷ്യസ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്....

ജന്മദിനത്തില്‍ ചാവേര്‍; പോസ്റ്റര്‍ റിലീസ് ചെയ്ത് അര്‍ജുന്‍ അശോകന്‍

0
കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്‍റണി വര്‍ഗീസും അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ അര്‍ജുന്‍ അശോകന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടു.

ചിരിയുടെ പൂരം തീർക്കാൻ  ഫെബ്രുവരി 9-ന് ജി സി സി യിലേക്കും വരുന്നു ‘അയ്യർ ഇൻ അറേബ്യ’

0
കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നല്കുന്ന കോമഡി എന്റർടൈമെന്റ് മൂവി അയ്യർ ഇൻ അറേബ്യ ജി സി സിയിലേക്ക് ഫെബ്രുവരി 9 ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

ഏറ്റവും പുതിയ പ്രണയ ഗാനവുമായി ‘ഡാൻസ് പാർട്ടി’

0
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണമിട്ട് സംഗീത ശ്രീകാന്ത് ആലപിച്ച ഡാൻസ് പാർട്ടിയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘ചിലു ചിലു ചിലങ്കകൾ അണിയാം ഞാൻ..’ എന്ന ഈ പാട്ടിലെ ഗാനരംഗത്തിൽ  പ്രത്യക്ഷപ്പെടുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ശ്രദ്ധ ഗോകുലുമാണ്.

ചിത്രീകരണം പൂർത്തിയാക്കി ‘ഭരതനാട്യം’

0
നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും.