Thursday, April 3, 2025

‘അബ്രഹാം ഓസ് ലറി’ൽ താരമായി ജയറാം; ജനുവരി ഒന്നിന് ചിത്രം തിയ്യേറ്ററുകളേക്ക് എത്തും

കുടുംബ പ്രേക്ഷകരക്കിടയിൽ പ്രിയങ്കരനായ ജയറാം നായകനാകുന്ന പുതിയ ചിത്രം ചിത്രം അബ്രഹാം ഓസ് ലർ 2024 ജനുവരി പതിനൊന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. മിഥുൻ മാനുവേൽ സംവിധാനം ചെയ്ത ഈ ചിത്രം ഒരു മെഡിക്കൽ ത്രില്ലർ ജോണറിലുള്ള മൂവിയാണ്. ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനൂവൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അടുത്തിടെ പുറത്തിറങ്ങിയ ഗരുഡൻ, ഫീനിക്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥ മിഥുൻ മാനുവലിന്റെതാണ്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജയറാം അഭിനയിക്കുന്ന ചിത്രം കൂടിയാണ് അബ്രഹാം ഓസ് ലർ. അബ്രഹാം ഓസ് ലർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയറാം എത്തുന്നത്. അർജുൻ അശോകൻ, സെന്തിൽ കൃഷ്ണ, ജഗദീഷ്, അനശ്വര രാജൻ, അർജുൻ നന്ദകുമാർ, ആര്യ സലീം, അസീം ജമാൽ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. തിരക്കഥ ഡോ. രൺധീർ കൃഷ്ണ യുടേതാണ്. നേരംമ്പോക്കിന്റെ ബാനറിൽ ഇർഷാദ് ഹസ്സനം, മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമ്മിക്കുന്നു. സംഗീതം മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിങ് ഷമീർ മുഹമ്മദ്.  

spot_img

Hot Topics

Related Articles

Also Read

അനൂപ് മേനോനും ബിഗ് ബോസ് താരം ദില്‍ഷയും എത്തുന്ന ചിത്രം ‘ഓ സിന്‍ഡ്രല്ല’ ടീസര്‍ റിലീസായി

0
അനൂപ് മേനോനും ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദില്‍ഷയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഓ സിന്‍ഡ്രല്ല’യുടെ ടീസര്‍ പുറത്തിറങ്ങി.

‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ ചിത്രീകരണം ആരംഭിച്ചു

0
റാഫി മതിര കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇഫയര് ഇന്റർനാഷണലിന്റെ ബാനറിൽ റാഫി മതിര തന്നെയാണ്...

സൂപ്പർ സിന്ദഗി’യിൽ ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് & മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
വിന്റേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘സൂപ്പർ സിന്ദഗി’യുടെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രജിത്ത് രാജ് ഇ കെ ആറും വിന്റെഷും ചേർന്ന് തിരക്കഥ എഴുതുന്നു.

സൈനു ചാവക്കാടന്റെ സംവിധാനത്തിൽ ‘ആരോട് പറയാൻ ആര് കേൾക്കാൻ’ ട്രൈലെർ റിലീസ്

0
ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം 'ആരോട് പറയാൻ ആര്' കേൾക്കാൻ' എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.

വിഷു ദിനത്തിൽ റിലീസിനൊരുങ്ങി ‘മരണമാസ്സ്’

0
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കോമഡി ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ മാസം വിഷുവിന് റിലീസാകും. ബേസിൽ ജോസഫാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊഡക്ഷൻസ്, വേൾഡ്...