സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ ചിത്രം ‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതിനോടകം തന്നെ റിലീസായിരിക്കുകയാണ്. ഷംസു സെയ്ബ ആണ് സംവിധാനം. ‘പ്രേമപ്പെരുന്നാൾ’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആൻറണി, ശങ്കർ ദാസ് എന്നിവരാണു നിർമ്മാണം. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. സൈജു കുറുപ്പ്, തൻവി റാം, ബിനു പപ്പു, അർജുൻ അശോകൻ, ശീതൾ സക്കറിയ, നവാസ് വള്ളിക്കുന്ന്, വസുദേവ് സജീഷ്, നീരജ രാജേന്ദ്രൻ, അജിഷ പ്രഭാകരൻ, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Also Read
സിനിമ നിർമ്മാതാവ് ചക്യേത്ത് തങ്കച്ചൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
വളരെ കാലത്തെ പ്രയത്നത്തിനൊടുവിൽ നിർമ്മിച്ച സിനിമ പുറത്തിറങ്ങാനിരിക്കവേ ആണ് അപ്രതീക്ഷിത വിയോഗം. 52 വയസ്സായിരുന്നു.
മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77- വയസ്സായിരുന്നു. പാറോപ്പടിയിലെ വീടില്‍ വെച്ചായിരുന്നു മരണം. 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ഏഴാമത്തെ വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് തുടക്കമിട്ടു.
2025 ലെ ഓസ്കർ എൻട്രിയിലേക്ക് കടന്ന് ലാപതാ ലേഡീസ്
2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം,...
ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദം പകർന്നു മോഹൻലാലും
നവാഗതനായ ജിതിൻ ലാൽ ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദ സാന്നിദ്ധ്യമായി മോഹൻലാലും എത്തുന്നു. ടൊവിനോ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.സെപ്തംബർ...
‘പെരുമാനി’ എന്ന ഗ്രാമത്തിന്റെ കഥയുമായി മജുവും സംഘവും; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്
സണ്ണി വെയ്നും അലൻസിയറും പ്രധാനകഥാപാത്രമായി മജു സംവിധാനം ചെയ്ത ചെയ്ത ഹിറ്റ് സിനിമ ‘അപ്പന്’ ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന പെരുമാനിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മജു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും.