അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിൽ നിന്നും 25 വർഷത്തിന് ശേഷം ഇടവേള ബാബു ഒഴിവായതോട് കൂടി പകരം സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷിനെയും ജയൻ ചേർത്തലയെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്ന ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചവർ. നാലുതവണ എക്സിക്യൂട്ടീവ് അംഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018- 21 കാലത്തെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജുപിള്ള പരാജയപ്പെട്ടു. ട്രഷർ പദവിയിലേക്ക് ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണസമിതി അംഗം കൂടിയായിരുന്നു ഉണ്ണി മുകുന്ദൻ. സിദ്ദിഖിന്റെ പിൻഗാമി ആയിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷർ സ്ഥാനത്തേക്ക് എത്തുന്നത്.
Also Read
തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്ത ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മാർച്ച് എട്ട് മുതൽ നെറ്റ്ഫ്ലിക്സിൽ കാണാം.
ദുരൂഹതകളുമായി ‘ഉള്ളൊഴുക്ക്’; ട്രയിലർ പുറത്ത്
ജൂൺ 21 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബോളിവൂഡ് നിർമാതാവ് ഹണി ട്രേഹാൻ, റോണി സ്ക്രൂവാല, അഭിഷേക് ചൌബേ തുടങ്ങിയവരാണ് സിനിമയുടെ നിർമാതാക്കൾ.
നവംബറിൽ റിലീസ്, ‘കാതൽ ദി കോറു’മായി ജിയോ ബേബി; മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങൾ
കണ്ണൂർ സ്ക്വാഡിന്റെ വൻവിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോർ’ നവംബർ 23- മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാന്‍; ‘സമാറാ’ പ്രദര്‍ശനം തുടരുന്നു
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാന്‍ നായകനായി എത്തിയ ‘സമാറാ’ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സമാറാ.