Friday, April 4, 2025

‘അയ്യർ ഇൻ അറേബ്യ’യിൽ  രസിപ്പിക്കുന്ന ടീസറുമായി മുകേഷും ഉർവശിയും

ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അയ്യർ ഇൻ അറേബ്യ’യുടെ  രസിപ്പിക്കുന്ന ടീസർ റിലീസായി. ടീസറിൽ മുകേഷും ഉർവശിയുമാണ് ഉള്ളത്. ഫെബ്രുവരി 2 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.  എം എ നിഷാദ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘അയ്യർ ഇൻ അറേബ്യ.

മണിയൻ പിള്ള രാജു, സുധീർ കരമന, ഉമ നായർ, കൈലാഷ്, സിനോജ് സിദ്ദിഖ്, രശ്മി അനിൽ, ജാഫർ ഇടുക്കി, സോഹൻ സീനുലാൽ, നാൻസി, സൌമ്യ, ബിന്ദു പ്രദീപ്, ശ്രീലത നമ്പൂതിരി, ഉല്ലാസ് പന്തളം, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സിദ്ധാർഥ് രാമസ്വാമിയും വിവേക് മേനോനും, സംഗീതം ആനന്ദ് മധുസൂദനൻ, എഡിറ്റിങ് ജോൺകുട്ടി.

spot_img

Hot Topics

Related Articles

Also Read

‘വിവേകാനന്ദൻ വൈറലാണ്’- ഒരു ചില്ലുപാത്രം’ എന്ന ഗാനമേറ്റെടുത്ത് സംഗീത പ്രേമികൾ

0
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്നു.

‘സ്വർഗ്ഗ’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സി എൻ  ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റെജീസ്...

പതുമുഖങ്ങളെ അണിനിരത്തിയ ‘ക്രൌര്യം’ ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ

0
ആകാശത്തിനും ഭൂമിക്കുമിടയിൽ, മേരേ പ്യാരെ ദേശവാസിയോo എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ക്രൌര്യം ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പുതുമുഖങ്ങളായ സിനോജ് മാക്സ്,...

കഥയിലും തിരക്കഥയിലും അഭിനയത്തിലും പാട്ടിലും തിളങ്ങി മലയാള സിനിമയുടെ ‘കിങ് ഫിഷ്’

0
“എനിക്കു സിനിമയില്‍ ആദ്യമായി അവസരം തന്നത് വിനയേട്ടന്‍ ആണെന്നു ഞാന്‍ എവിടേയും പറയും. പക്ഷേ ,രഞ്ജിത്തേട്ടന്‍ ചെയ്ത ‘തിരക്കഥ’ എന്ന ചിത്രമാണ് എനിക്കു ബ്രേക്ക് നല്കിയത്. "
pic: courtesy

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് പിന്തുണയുമായി കൊച്ചിയിൽ സ്മൃതിസന്ധ്യയൊരുങ്ങുന്നു

0
സംഗീത സംഗീതസംവിധായകരായ ജോൺസൺ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും ഗാനങ്ങളാണ് സ്മൃതിസന്ധ്യയിൽ അവതരിപ്പിക്കുക.