Tuesday, April 8, 2025

അരിസ്റ്റോ സുരേഷ് നായക വേഷത്തിൽ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമ്മൂടിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറ ക്കിയത്. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം നടന്നു. ഒരു ബംഗാളി കഥാപാത്രമായാണ് അരിസ്റ്റോ സുരേഷ് സിനിമയിൽ അഭിനയിക്കുന്നത്. അദ്ദേഹം ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ സംവിധായകനും മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അദ്ദേഹം പ്രമുഖ യൂട്യൂബറും കൂടിയാണ്. കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമ്മൂട്, ഷാജി മാവേലിക്കര, വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, വിനോദ്, ഹരിശ്രീ മാർട്ടിൻ, ഭാസി, സുമേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജോബി വയലുങ്കലിന്റെതാണ് സംവിധാനവും കഥയും  തിരക്കഥയും സംഭാഷണവും, കൂടെ ധരനും. ഛായാഗ്രഹണം എ കെ ശ്രീകുമാർ, എഡിറ്റിങ് ബിനോയ് ടി വർഗീസ്, ഗാനരചന ജോബി വയലുങ്കൽ, സംഗീതം ജസീർ, അസീം സലീം. ചിത്രം ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

ഉര്‍വശിയെന്ന നാട്യകല

0
"ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ല, ഡബിള്‍ മീനിങ് ഡയലോഗുകള്‍ പറയില്ല, ഇന്‍റീമീറ്റ് സീനുകളില്‍ അഭിനയിക്കില്ല എന്നൊക്കെയുള്ള തീരുമാനങ്ങള്‍ ഞാന്‍ ആദ്യമേ എടുത്തിരുന്നു. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഇതൊന്നും പ്രശ്നമേ ആയിരുന്നില്ല"- ഉര്‍വശി

കാൻചലച്ചിത്ര വേദിയിൽ തിളങ്ങി ഇന്ത്യൻ സിനിമ; ഗ്രാന്റ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ‘ഓൾ വി...

0
മുംബൈ നഗരത്തിൽ ജീവിക്കുന്ന രണ്ട് നേഴ്സ്മാരുടെ ജീവിതകഥപറയുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ചിത്രത്തിൽ കനി കുസൃതി പ്രഭ, ദിവ്യപ്രഭ അനു എന്നീ  കഥാപാത്രങ്ങളായി അഭിനയിച്ചു. ചിത്രത്തിന്റെ തിരക്കഥയും പായൽ കപാഡിയയുടെ ആണ്.

ഏറ്റവും പുതിയ ടീസറുമായി ‘ലിറ്റിൽ ഹാർട്സ്’

0
പ്രേക്ഷകർക്കിടയയിൽ ജനപ്രിയത നേടിയ ആർ ടി എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന  പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ലെ പുതിയ ടീസർ പുറത്തിറങ്ങി.

ഗസൽ ആലാപന സൌന്ദര്യത്തിന്റെ അര നൂറ്റാണ്ട്; ‘ബൈ മിസാലിൽ’ ഹരിഹരൻ ജനുവരി 25- ന് കോഴിക്കോട്

0
ഹരിഹര സംഗീതത്തിലെ  ജീവിതാനുഭവങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും ചേർത്ത് വെച്ച സമ്മാനമാണ് സംഗീത പ്രേമികൾക്ക് നൽകാനുള്ളതെന്ന് ബൈ മിസാലിന്റെ സംഘാടകർ പറഞ്ഞു.

കിടിലൻ ആക്ഷൻ രംഗങ്ങളുമായി ‘വരാഹം’; മേക്കിങ് വീഡിയോ പുറത്ത്

0
ആക്ഷൻ കൊറിയോഗ്രാഫർ തവസ്സിയുടെ നേതൃത്വത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്ത്. ഇന്ദ്രൻസും മറ്റ് അഭിനേതാക്കളും മേക്കിങ് വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്.