Thursday, April 3, 2025

‘അറക്കൽ മാധവനുണ്ണി’ വീണ്ടും തിയ്യേറ്ററിൽ- റീ റിലീസിന് ഒരുങ്ങി ‘വല്യേട്ടൻ’

ഷാജി കൈലാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ‘വല്യേട്ടൻ’ മൂവി റീ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ച അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം വമ്പിച്ച ജനപ്രിയത നേടിയിരുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര , അനിൽ അമ്പലക്കര എന്നിവർ നിർമ്മിച്ച ഈ ചിത്രം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം മാറ്റിനി നൌ എന്ന കമ്പിനിയാണ് 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത്.

യു എസ്സിൽ ആണ് ഈ ചിത്രത്തിന്റെ 4k  വിഷ്വൽ ട്രാൻസ്ഫർ നടത്തിയിരിക്കുന്നത്. സായ് കുമാർ, ശോഭന, മനോജ് കെ ജയൻ, കലാഭവൻ മണി, വിജയ കുമാർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി, സംഗീതം രാജാമണി, ഛായാഗ്രഹണം രവിവർമ്മൻ, എഡിറ്റിങ് എൽ- ഭൂമിനാഥൻ. സെപ്തംബറിൽ ഈ ചിത്രം പ്രദർശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

‘മയ്യത്ത് റാപ്പുമായി’ ‘വടക്കൻ’ സിനിമ

0
ദുരൂഹത നിറഞ്ഞ ‘വടക്കൻ’ എന്ന സൂപ്പർ നാച്ചുറൽ  ഹൊറർ ചിത്രത്തിന്റെ ‘മയ്യത്ത് റാപ്പ്’ പുറത്തിറങ്ങി. ഈ പാട്ട് എഴുതി പാടിയിരിക്കുന്നത് എം. സി കൂപ്പറും  ഗ്രീഷ്മയുമാണ്. ഗ്രീഷ്മ ആദ്യമായി അഭിനയിക്കുകയും പാടുകയും ചെയ്ത...

പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മയിൽ മരിച്ച നിലയിൽ

0
പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മയിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തുദിവസമായി ഷാനു ഈ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. സംഭവത്തെക്കുറിച്ച് സെട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മോഹന്‍ലാല്‍ നായകന്‍, പൃഥ്വിരാജ് സംവിധായകന്‍ ; പാന്‍ഇന്ത്യന്‍ ചിത്രമാകാന്‍ ഒരുങ്ങി എമ്പുരാന്‍

0
ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസ് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്‍ ഷൂട്ടിംഗ് ഒക്ടോബര്‍ അഞ്ചിനു ആരംഭിക്കും

സൈജു കുറുപ്പും അജുവർഗീസും ഒന്നിക്കുന്ന പുതിയ ചിത്രം ; ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

0
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കൊണ്ട് ബഡ്ജക്ട് ലാമ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്. നിഷാന്ത്...

‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

0
ഒലീവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് നടൻ  കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്.