അറുപതോളം നവാഗതർ ഒന്നിച്ചു ചേർന്ന് ഒരുക്കുന്ന ചിത്രം ‘സോറി’ തിയ്യേറ്ററിലേക്ക്. കേരള ചലച്ചിത്ര അക്കാദമി 2022 ൽ നടത്തിയ IDSFFK ൽ ഔദ്യോഗിക തിരഞ്ഞെടുപ്പിന് അർഹമായ ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം ഈ കൂട്ടായ്മയിൽ നിന്നും പിറന്നതാണ്. ഒരു ഡ്രാമ ത്രില്ലർ ചിത്രമായിരിക്കും ‘സോറി’ എന്നു അണിയറപ്രവർത്തകർ പറയുന്നു. അക്ഷയ് ചന്ദ്രശോഭ അശോക് ആണ് ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആരോമൽ ദേവരാജ്, അശ്വിൻ മോഹൻ, അഷ്കർ അലി, അമൽ കെ ഉദയ്, തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരുൺരാംദാസ്, പശ്ചാത്തല സംഗീതം സംവിധായകൻ കമൽ അനിൽ.
Also Read
‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ റിലീസ് പ്രഖ്യാപിച്ചു. മെയ് 31 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.
ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാന വേഷങ്ങളിൽ; ‘കുട്ടന്റെ ഷിനിഗാമി’ ഒറ്റപ്പാലത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു
ഇന്ദ്രൻസും ജാഫർ ഇടുക്കിയുമാണ് പ്രധാന വേഷങ്ങളിൽ. ജപ്പാനീസ് പദമായ ഷിനിഗാമിക്ക് കാലൻ എന്നാണർത്ഥം. ഈ ചിത്രത്തിൽ കുട്ടൻ എന്ന ആത്മാവായാണ് ജാഫർ ഇടുക്കി എത്തുന്നത്.
‘തേരി മേരി’ ചിത്രീകരണം പൂർത്തിയായി
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണംപൂർത്തിയായി.
തീപാറും ട്രയിലറുമായി കിങ് ഓഫ് കൊത്ത; ഇത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് ആരാധകര്‍
ദുല്‍ഖറിന്‍റെ കരിയറില്‍ വെച്ച് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട കഥാപാത്രമാണ് കിങ് ഓഫ് കൊത്തയിലേത്. ഷാറൂഖാന്‍, സൂര്യ, നാഗാര്‍ജുന, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിന്‍റെ ട്രയിലര്‍ റിലീസ് ചെയ്തത്.
ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു
ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ നിന്നും വഴുതി വീണായിരുന്നു അന്ത്യം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമീര്‍ഖാനൊപ്പം ലൈബ്രേറിയന്‍ ഡൂബ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു