Thursday, April 3, 2025

“അല്ലിയിളംപൂവോ ഇല്ലിയിളംകാടോ…”

അഭിനേതാവായും ഗായകനായും മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന സര്‍ഗ്ഗപ്രതിഭയായിരുന്നു കൃഷ്ണചന്ദ്രന്‍. പിന്നീട് അദ്ദേഹം പൂര്‍ണമായും അറിയപ്പെട്ടത് പിന്നണി ഗായകനായാണ് . 1978 ല്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം എന്ന ഹിറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവായി അഭിനയിച്ചത് കൃഷ്ണചന്ദ്രനായിരുന്നു. ചലച്ചിത്ര ലോകത്തേക്കുള്ള ആദ്യ പ്രവേശന ചിത്രമായിരുന്നു രതിനിര്‍വേദം. അഭിനയത്തിലും പിന്നണി ഗാനാലാപനത്തിലും അദ്ദേഹം ഒരു പോലെ മികവ് പുലര്‍ത്തി. 1981 ല്‍ പുറത്തിറങ്ങിയ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ളയിലെ “അരുതേ അരുതേ എന്നെ തല്ലരുതെ…” എന്ന ഗാനമാണ് സിനിമയില്‍ ആദ്യമായി പാടിയിരിക്കുന്നത്. പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് കൃഷ്ണചന്ദ്രന്‍ സംഗീതത്തിലും സജീവമായി. 

അഭിനേതാവായും ഗായകനായും മിന്നിക്കൊണ്ടിരിക്കെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായി, കൃഷ്ണചന്ദ്രന്‍. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ കൃഷണചന്ദ്രന്‍ ശബ്ദം നല്‍കിയതു ജനപ്രിയ സിനിമകളിലെ കഥാപാത്രങ്ങള്‍ക്കും അഭിനേതാക്കള്‍ക്കുമായിരുന്നു. കാബൂളിവാലയില്‍ വിനീതിനും അനിയത്തി പ്രവില്‍ കുഞ്ചാക്കോ ബോബനും നല്കിയ ശബ്ദം ശ്രദ്ധേയമായിരുന്നു. പാട്ടിലൂടെ മാത്രമല്ല, പ്രണയമണിത്തൂവല്‍, ഫോര്‍ട്ട് കൊച്ചി, ആന്തോളനം, ഇന്ദ്രിയം, ലൈഫ് ഇസ് ബ്യുട്ടീ ഫുള്‍, വാഴുന്നോര്‍, കണ്ണെഴുതി പൊട്ടും തൊട്ട്, ഹരികൃഷണന്‍സ്, ദയ, അയാള്‍ കഥ എഴുതുകയാണ്, തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ കൃഷണചന്ദ്രനെ കേട്ടു. 

ഡിഗ്രി പഠനത്തില്‍ സംഗീതത്തില്‍ റാങ്ക് നേടിയെങ്കിലും എം എ പൂര്‍ത്തിയാക്കിയിരുന്നില്ല. അപ്പോഴേക്കും തിരക്കുള്ള അഭിനേതാവായും പിന്നണി ഗായകനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റയും കൃഷ്ണ ചന്ദ്രന്‍ എന്ന പേര് മലയാള സിനിമാ ലോകത്ത് സുപരിചിതമായിക്കഴിഞ്ഞിരുന്നു. യുവജനോല്‍സവം, ബെല്‍റ്റ് മത്തായി സന്ധ്യക്കെന്തിന് സുന്ദൂരം, രാപ്പാടികളുടെ ഗാഥ, കാന്തവലയത്തിലെ ലയണല്‍, ഈനാടിലെ ശശി, ഇരട്ടി മധുരത്തിലെ രാമു, വിധിച്ചതും കൊതിച്ചതും എന്ന ചിത്രത്തിലെ ലാലു, ബെല്‍റ്റ് മത്തായിയിലെ ഖാദര് കുട്ടി, ഉണരൂ എന്ന ചിത്രത്തിലെ ജോണ്‍, വിളിച്ച് വിളികേട്ടു എന്ന ചിത്രത്തിലെ സുരേഷ്, യുവജനോല്‍സവത്തിലെ ഓമനക്കുട്ടന്‍, ദീപാരാധന, ഓര്‍മ്മയ്ക്കായ്, ശക്തി, ലജ്ജാവതി, കൌമാരം, രാത്രികള്‍ നിനക്കു വേണ്ടി, ലില്ലിപ്പൂക്കള്‍ തുടങ്ങിയ ചിത്രങ്ങളില്‍ കൃഷ്ണ ചന്ദ്രന്‍ കഥാപാത്രങ്ങളായി വേഷമിട്ടു. 

പാടിയ പാട്ടുകളെല്ലാം കൃഷ്ണ ചന്ദ്രന്‍ ഭംഗിയാക്കി വെച്ചിരിക്കുന്നു. ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമെ ലളിത ഗാനങ്ങളും ആലപിച്ചിട്ടുണ്ട് ഇദ്ദേഹം. ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലെ “എന്‍റെ കഥ ഇത് നിന്‍റെ കഥ”, ഈനാടിലെ “തട്ടെടി ശോശാമ്മേ”, ഇണയിലെ “കിനാവിന്‍റെ വരമ്പത്ത്”, വെള്ളിച്ചില്ലം വിതറി”, സന്ധ്യക്ക് വിരിഞ്ഞ പൂവിലെ  മഞ്ഞു കുളിരും കുഞ്ഞിക്കിളിയും”, ഓര്‍മ്മയ്ക്കായ് “ഹാപ്പി ക്രിസ്തുമസ്”, സിന്ദൂര സന്ധ്യക്ക് മൌനം എന്ന ചിത്രത്തിലെ ആകാശ ഗംഗയില്‍ വര്‍ണ്ണങ്ങളാല്‍”, ആ രാത്രി എന്ന ചിത്രത്തിലെ മാരോല്‍സവം ഈ രാത്രിയില്‍”, അധിപത്യത്തിലെ “കഥപറയാം കഥപറയാം”, എങ്ങനെ മറക്കും എന്ന ചിത്രത്തിലെ “റോമിയോ ജൂലിയറ്റ്”, മഹാബലിയിലെ സൌഗന്ധികങ്ങള്‍ വിടര്‍ന്നു, നാണയത്തിലെ “പ്രണയ സ്വരം ഹൃദയ സ്വരം”, സ്നേഹബന്ധത്തിലേ “ജീവനെ എന്നില്‍ ഏഴും ജീവനെ”, ഊമക്കുയിലിലെ “കാറ്റേ കാറ്റേ കാടു ചുറ്റും,” മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ ഇല്ലിയിളം കാടോ”, നിഷേധിയിലെ സ്വപ്നങ്ങളിണചേരും”, ഏഴു സ്വരങ്ങളിലെ ആദി ബ്രഹ്മമുണര്‍ന്നു, കാതോട് കാതോരത്തിലെ “ദേവദൂതര്‍ പാടി”, യുവജനോല്‍സവത്തിലെ “പ്രളയ പരോധി ജലെ”, സൂര്യഗായത്രിയിലെ “രാഗം താനം”, കുടമാറ്റത്തിലെ തപ്പ് കൊട്ട തപ്പാണി, തുടങ്ങി മലയാളത്തില്‍ ഒട്ടനവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച കൃഷ്ണ ചന്ദ്രന്‍ മലയാള സിനിയമയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

സോണിയ അഗര്‍വാളും ജിനു ഇ തോമസും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ‘ബിഹൈന്‍ഡി’ന്‍റെ സെക്കന്‍ഡ്  ലുക്ക് പോസ്റ്റര്‍ പുറത്ത്

0
അമന്‍ റാഫി സംവിധാനം ചെയ്ത് പാവക്കുട്ടി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിക്കുന്ന ചിത്രം ‘ബിഹൈഡി’ന്‍റെ സെക്കന്‍ഡ്  ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷിജു ജിനു തന്നെയാണ് ചിത്രത്തിന് തിരക്കഥയും നിര്‍വഹിച്ചത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററിലേക്ക്

0
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ് ഹണ്ട്. ചിത്രത്തിൽ ഡോ: കീർത്തി എന്ന കഥാപാത്രമായി എത്തുന്ന ഭാവനയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം....

ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങൾ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സൂക്ഷ്മദർശിനി’

0
ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം.

മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന്

0
മലയാള പുരസ്കാര സമിതി 1199 ന്റെ  സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന് സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ ബഹുമുഖ പ്രതിഭ എന്ന നിലയ്ക്കാണ് പുരസ്കാര സമർപ്പണം. മെയ് 19 നു അദ്ദേഹത്തിന്റെ വീട്ടിലെത്തി പുരസ്കാരം സമർപ്പിച്ചു.

പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ‘മായമ്മ’; ട്രെയിലർ പുറത്ത്

0
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ’യുടെ ട്രയിലർ പുറത്തിറങ്ങി. പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ആണ് ചിത്രം.