മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. 154- ചിത്രങ്ങളാണ് ഇത്തവണ മല്‍സരത്തിന് എത്തിയത്. അതില്‍ അവസാന റൌണ്ടില്‍ എത്തിയതു മുപ്പതു സിനിമകളാണ്. മികച്ച നടന്‍മാര്‍ക്കുള്ള അവാര്‍ഡ് പട്ടികയില്‍ കുഞ്ചാക്കോ ബോബനും മമ്മൂട്ടിയും മുന്നിട്ടു നില്‍ക്കുന്നു. ഇന്ത്യന്‍ സിനിമയിലടക്കം കയ്യടികള്‍ നേടിയ ലിജോജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തുടങ്ങി നിരവധി മികച്ച ചിത്രങ്ങളാണ് അവസാന റൌണ്ടില്‍ ഉള്ളത്. കൂടാതെ കുഞ്ചാക്കോ ബോബന്‍ വേറിട്ട അഭിനയം കാഴ്ക വെച്ച ‘ന്ന താന്‍ കേസ് കൊട്’ എന്ന ചിത്രവും താരാവേശങ്ങളില്ലാത്ത തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൌദി വെള്ളക്കയും പുരസ്കാര പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
നിളയിലെ ശാന്തി കൃഷ്ണയുടെ അഭിനയവും ജൂറി അംഗങ്ങളുടെ പട്ടികയിലുണ്ട്. കാഥികന്‍, മെഹ്ഫില്‍ തുടങ്ങിയ ചിത്രങ്ങളുമായി ജയരാജും ഭൂമിയുടെ ഉപ്പുമായി സണ്ണി ജോസഫും മികച്ച സംവിധായകര്‍ക്കുള്ള സാധ്യത പട്ടികയില്‍ ഇടം നേടി. സമാന്തരസിനിമയുടെ വക്താവായ ഗൌതം ഘോഷ് അദ്ധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൌതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൌണ്ട് ഡിസൈനര്‍ ഡി. യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി, എന്നിവരാണ് അംഗങ്ങള്‍.