Friday, November 15, 2024

അർബുദം: ബോളിവുഡ് നടൻ മെഹമൂദ് ജൂനിയർ അന്തരിച്ചു

നർമ്മത്തിലൂടെ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത ബോളിവുഡ് നടനും ഗായകനുമായ  മേഹമൂദ് ജൂണിയർ അന്തരിച്ചു. 67 വയസ്സായിരുന്നു.  അർബുദത്തെ തുടർന്ന് ചികിത്സ നടത്തി വരികയായിരുന്നു. അദ്ദേഹത്തിന്റെ ഉറ്റവ സുഹൃത്തായ സലാം കാസിയാണ് മരണവിവരം സ്ഥിരീകരിച്ചത്. ഒരു മാസം മൂന്നെയാണ് അർബുദം കണ്ടെത്തിയതെന്നും എന്നാൽ പൂർണമായും അർബുദം ശ്വാസകോശത്തെ ബാധിച്ചിരുന്നുവെന്നും നാല്പത് ദിവസങ്ങൾ കൂടി മാത്രമേ മേഹമൂദ് ജീവിച്ചിരിക്കേയുള്ളൂ എന്നു ഡോക്ടർമാർ പറഞ്ഞിരുന്നുവെന്നും സലാം കാസി പറഞ്ഞു. 250- തിലേറെ ചിത്രങ്ങളിൽ ഏഴോളം വിവിധ ഭാഷകളിലായി അഭിനയിച്ചു. ആറു മറാഠി ചിത്രങ്ങൾ നിർമ്മിച്ചു. 1976- ൽ പുറത്തിറങ്ങിയ നൌനിഹാലിൽ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. ദാദാഗിരി, ജൂദായി, ഹാഥി മേരേ സാഥി, മെരാ നാം ജോക്കർ, കാരവൻ, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയമായിരുന്നു.

spot_img

Hot Topics

Related Articles

Also Read

‘എ രഞ്ജിത്ത്  സിനിമ’യില്‍ ആസിഫ് അലി നായകനാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
ആസിഫ് അലി, നമിത പ്രമോദ്, സൈജു കുറുപ്പ്, ഹന്നാ റെജി കോശി, ആന്‍സണ്‍ പോള്‍, ജുവല്‍ മേരി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

എന്‍റെ സത്യാവസ്ഥ ലോകത്തോട് വിളിച്ച് പറയണമെന്നുണ്ടായിരുന്നു’ റോക്കട്രി- ദി നമ്പി എഫക്ട്’ നെ കുറിച്ച് നമ്പി നാരായണന്‍

0
റോക്കട്രി ദി നമ്പി എഫക്ട് 69- മത് നാഷണല്‍ ഫിലിം അവാര്‍ഡില്‍ ദേശീയതലത്തില്‍ വെച്ച്  മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍.

സിനിമ നിർമ്മാതാവ് ചക്യേത്ത് തങ്കച്ചൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

0
വളരെ കാലത്തെ പ്രയത്നത്തിനൊടുവിൽ നിർമ്മിച്ച സിനിമ പുറത്തിറങ്ങാനിരിക്കവേ ആണ് അപ്രതീക്ഷിത വിയോഗം. 52 വയസ്സായിരുന്നു.

ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യിൽ  അച്ഛനും മകനുമായി ജഗദീഷും ബേസിലും; ട്രയിലർ റിലീസ്

0
ജഗദീഷ് അച്ഛനും ബേസിൽ ജോസഫ്  മകനുമായി അഭിനയിക്കുന്ന ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യുടെ ട്രയിലർ റിലീസായി.

മാക്ട ലെജെൻറ് ഓണർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

0
ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി  മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.