Thursday, April 3, 2025

ആക്ഷന്‍ സൈക്കോ ത്രില്ലറുമായി ‘മുറിവ്’

‘ഒരു ജാതി ഒരു മനുഷ്യന്‍’ എന്ന ചിത്രത്തിന് ശേഷം കെ. ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുറിവ്.’ സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വേ ടു ഫിലിംസിന്‍റെയും സിനിമ ക്രിയേറ്റിവ്സിന്‍റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ഹിന്ദിയിലും കന്നഡയിലുമായി പാന്‍ ഇന്ത്യന്‍ തലത്തില്‍  പ്രദര്‍ശനത്തിനെത്തും. പുതുമുഖം കൃഷ്ണ പ്രവീണ നായികയായി എത്തുന്നു.

ഹരീഷ് എ വി ഛായാഗ്രഹണവും സുഹൈല്‍ സുല്‍ത്താന്‍ വരികളും യൂനസിയോ സംഗീതവും നിര്‍വഹിക്കുന്നു. ഷാരൂഖ് ഷമീര്‍, സൂര്യകല, ഇറാനിയന്‍ നടന്‍ റിയാദ് മുഹമ്മദ്, ഭഗത് വേണുഗോപാല്‍, അന്‍വര്‍ ലുവ, ദീപേന്ദ്ര, ജയകൃഷ്ണന്‍, ലിജി ജോയ്, തുടങ്ങിയ താരങ്ങള്‍ വേഷമിടുന്നു.

spot_img

Hot Topics

Related Articles

Also Read

‘ബന്നേർഘട്ട’ യ്ക്കു ശേഷം ‘ഉയിർപ്പ്’; ത്രില്ലറുമായി വിഷ്ണു നാരായണൻ രചനയും സംവിധാനവും

0
പ്രേക്ഷക ശ്രദ്ധ നേടിയ ‘ബന്നോർഘട്ട’ യ്ക്കു ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഉയിർപ്പിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഒരു സ്ലാഷർ ത്രില്ലർ ചിത്രമാണ് ഉയിർപ്പ്.

ആശീര്‍വാദിന്‍റെ നിര്‍മ്മാണത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘നേര്’ ഷൂട്ടിംഗ് ആരംഭിച്ചു

0
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരിന്‍റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിച്ചു.

തെന്നിന്ത്യൻ നടൻ വിജയ രംഗരാജു അന്തരിച്ചു

0
പ്രശസ്ത തെന്നിന്ത്യൻ നടൻ വിജയ രംഗരാജു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സിദ്ദിഖ്- മോഹന്ലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനിയിലെ റാവുത്തർ’ എന്ന...

‘രണ്ടാമൂഴം’ ഇനി ചലച്ചിത്ര ലോകത്തേക്ക്

0
മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ രചിച്ച ക്ലാസിക് നോവൽ ‘രണ്ടാമൂഴം’ സിനിമയാകാൻ പോകുന്നുവെന്ന് അദ്ദേഹത്തിന്റെ മകൾ അശ്വതി വി. നായർ പ്രഖ്യാപിച്ചു. കോഴിക്കോട് വെച്ച് നടക്കുന്ന കെ. എൽ. എഫിന്റെ...

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

0
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.