Friday, November 15, 2024

‘ആദ്യമായി എനിക്കു സിനിമയില്‍ അവസരം തന്നത്  സിദ്ദിഖ്’- ഹരിശ്രീ അശോകന്‍

‘എന്‍റെ ആദ്യ സിനിമയായ ‘പ്രിയപ്പെട്ട പപ്പന്‍’ എഴുതിയത് സിദ്ദിഖ്- ലാലാണ്, ആദ്യമായി എനിക്കു സിനിമയില്‍ അവസരം തന്നതും സിദ്ദിഖ്’. അന്തരിച്ച സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ചു കൊണ്ട് ഹരിശ്രീ അശോകന്‍. ജീവിതാവസാനം വരെ കുടുംബകാര്യങ്ങളും വ്യക്തി ദുഖങ്ങളും തമ്മില്‍ പങ്കുവയ്ക്കുമായിരുന്നു. ഹരിശ്രീ അശോകന്‍ പറഞ്ഞു.

മിമിക്രി എന്ന കലാരൂപത്തിലെ എന്‍റെ  റോള്‍ മോഡലുകളായിരുന്നു സിദ്ദിഖും ലാലും. മിമിക്രിയിലെ അവരുടെ അച്ചടക്കം എനിക്ക് മാതൃകയായിരുന്നു. അതിനുശേഷം അവരോടൊപ്പം സ്റ്റേജ് ചെയ്യാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായാണ് കരുതുന്നത്. സ്റ്റേജില്‍ ഒരു ആര്‍ട്ടിസ്റ്റ് അഭിനയിക്കുമ്പോള്‍ പിന്നില്‍നിന്ന് സിദ്ദിഖും അഭിനയിക്കും. അഭിനയകാര്യത്തില്‍ വലിയ ടെന്‍ഷനുണ്ടായിരുന്ന ആളാണ്. എന്‍റെ ആദ്യത്തെ സിനിമയായ ‘പ്രിയപ്പെട്ട പപ്പന്‍’ എഴുതിയത് സിദ്ദിഖ് ലാലാണ്. ആദ്യമായി എനിക്കു സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നതും സിദ്ദിഖാണ്. പിന്നീട് സിദ്ദിഖ് ലാലിന്‍റെയും സിദ്ദിഖിന്‍റെയും അനവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്’, – ഹരിശ്രീ അശോകന്‍ പറഞ്ഞു.

ക്രോണിക് ബാച്ച്‌ലര്‍ എന്ന  സിനിമ ചെയ്യുന്ന സമയത്ത്, യൂണിറ്റുലാണ്ടിരുന്ന ആരോ സംസാരിച്ചപ്പോള്‍ ഷൂട്ടിന് തടസ്സമുണ്ടായി. ‘നിങ്ങളള്‍ക്ക് ഒന്നു മിണ്ടാതിരുന്നുകൂടേ, ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ, പ്രൊഡ്യൂസര്‍ എന്ന വലിയ മനുഷ്യന്‍ ഇതിനൊക്കെ പിന്നിലുണ്ട്. അദ്ദേഹത്തിന്‍റെ പൈസയിട്ടാണ് നമ്മളീ കളിക്കുന്നതെന്ന് ചിന്തിക്കണം’ എന്നുമാത്രം പതിയെ പറഞ്ഞു. എന്നാല്‍ ഷോട്ട് തീര്‍ന്നതിനു ശേഷം അദ്ദേഹം അവരോട് പോയി മാപ്പ് പറയുന്നതാണ് കണ്ടത്. ‘അപ്പോള്‍ അങ്ങനെ പറഞ്ഞുപോയി, ക്ഷമിക്കണം’ എന്ന്. ആളുകളേയും അവരുടെ സൗഹൃദങ്ങളേയും അത്രത്തോളം ചേര്‍ത്തുനിര്‍ത്തുന്ന വ്യക്തിയായിരുന്നു സിദ്ദിഖ്. ധാരാളം അവിസ്മരണീയ സിനിമകള്‍ ചെയ്ത മഹാപ്രതിഭയായിരുന്നെങ്കിലും യാതൊരു ദുശ്ശീലങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരാളോടും മറിച്ചൊന്നും സംസാരിക്കുമായിരുന്നില്ല. സ്‌നേഹം കൊണ്ട് എല്ലാവരേയും തോല്‍പിക്കുന്ന ആളായിരുന്നു. എല്ലാ മലയാളികള്‍ക്കും സിദ്ദിഖ് ആരായിരുന്നുവെന്നും എന്തായിരുന്നും അറിയാം. കൂടുതല്‍ പറയേണ്ടതില്ല.’- ഹരിശ്രീ അശോകന്‍ പറഞ്ഞു.




spot_img

Hot Topics

Related Articles

Also Read

ഉദ്വോഗജനകമായ ട്രയിലറുമായി ‘തങ്കമണി’

0
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ‘തങ്കമണി’മൂവീയുടെ ട്രയിലർ റിലീസായി. മാർച്ച് 7 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

‘മേപ്പടിയാ’ന് ശേഷം വിഷ്ണു മോഹൻ; മേതിൽ ദേവികയും ബിജുമേനോനും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയായി

0
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

‘സ്വർണ്ണ മീനിന്‍റെ ചേലൊത്ത’ പാട്ടുകൾ

0
കഥാകാരൻ എൻ എസ് മാധവൻ ‘ഹിഗ്വിറ്റ‘ യിൽ പറയും പോലെ ഓർക്കസ്ട്രയുടെ കണ്ടക്ട്ടറെപ്പോലെ പ്രേക്ഷകരിൽ അമ്പരപ്പിന്‍റെയും ആസ്വാദ്യതയുടെയും നിസ്സീമമായ ആനന്ദവും സുഖവും ആവേശവും ദുഃഖവും നൽകി. സംഗീതത്തിലെ ‘ഹിഗ്വിറ്റ’യായിരുന്നു കെ ജെ ജോയ്. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അദ്ദേഹം മലയാള സിനിമയൊന്നാകെ സഞ്ചരിച്ചു.

‘അഭിലാഷ’ത്തില്‍ പ്രധാന വേഷത്തില്‍ സൈജുകുറുപ്പും തന്‍വിയും; കോഴിക്കോട് മുക്കത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
മലബാറിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രം അഭിലാഷത്തിന്‍റെ ഷൂട്ടിങ്ങ് കോഴിക്കോട് മുക്കത്ത് പുരോഗമിക്കുന്നു.

‘രാസ്ത’യുമായി അനീഷ് അൻവർ; ട്രയിലർ പുറത്തിറങ്ങി

0
സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ തുടങ്ങിയവയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. ഷാഹുൽ, ഫായീസ് മടക്കര എന്നിവരുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.