Monday, April 7, 2025

‘ആന്‍റണി’യില്‍ ജോജു ജോര്‍ജ്ജു൦ കല്യാണിയും; നവംബര്‍ 23- നു തിയ്യേറ്ററിലേക്ക്

ജോജു ജോര്‍ജ്ജു൦ കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന ജോഷി ചിത്രം ആന്‍റണിയുടെ ട്രൈലര്‍ ഒക്ടോബര്‍ 19- നു പുറത്തിറങ്ങും. ലോകേഷ് കനകരാജിന്‍റെ ലിയോ ചിത്രത്തിനൊപ്പമാണ് ആന്‍റണിയുടെ ടീസറും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. രക്തബന്ധങ്ങള്‍ക്കുപരി നിര്‍മ്മിക്കപ്പെടുന്ന അദൃശ്യമായ ആത്മബന്ധത്തെ ചേര്‍ത്തു നിര്‍ത്തുന്ന കഥയുമായാണ് ‘ആന്‍റണി’ എത്തുക. ഐന്‍സ്റ്റീന്‍ മീഡിയയുടെയും നെക്സ്റ്റല്‍ സ്റ്റുഡിയോയുടെയും അള്‍ട്രാമീഡിയ എന്‍റര്‍ടൈമെന്റിന്‍റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവംബര്‍ 23-  നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. മലയാളം, തമിഴ്, തെലുങ്ക്,  ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ജോജു ജോര്‍ജ്ജ്, കല്യാണി പ്രിയദര്‍ശന്‍, നൈല ഉഷ, ചെമ്പന്‍ വിനോദ്, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജോഷിയുടെ തന്നെ ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിലും ഇവര്‍ തന്നെയായിരുന്നു പ്രധാനകഥാപാത്രങ്ങളായി എത്തിയത്. കല്യാണി പ്രിയദര്‍ശന്‍റെ ആദ്യ ജോഷി ചിത്രമാണ് ആന്‍റണി. ഛായാഗ്രഹണം  രണദീവ്, സംഗീതം ജെയ്ക്‍സ് ബിജോയ്, എഡിറ്റിങ് ശ്യാം ശശിധരന്‍.

spot_img

Hot Topics

Related Articles

Also Read

‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ട്രയിലർ പുറത്തിറങ്ങി. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷാനവാസ്...

മാർച്ച് 23- ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു; ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’

0
മാതാ ഫിലിംസിന്റെ ബാനറിൽ ഷിജു പനവൂർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘’എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ മാർച്ച് 23- ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

തമിഴ് ‘റീലി’ലെ ബിജോയ് കണ്ണൂര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു; ‘വള്ളിച്ചെരുപ്പ്’ തിയ്യേറ്ററുകളിലേക്ക്

0
തമിഴ് ചിത്രമായ ‘റീലി’ല്‍ ഉദയ രാജ് എന്ന നായകവേഷത്തിലെത്തി ശ്രദ്ധേയനായ ബിജോയ് കണ്ണൂര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം ‘വള്ളി ച്ചെരുപ്പ്’  സെപ്തംബര്‍ 22- നു തിയ്യേറ്ററിലേക്ക്.

സിനിമ- നാടക നടൻ എ. പി ഉമ്മർ അന്തരിച്ചു

0
സിനിമയിലും നാടകത്തിലും നിറസാന്നിദ്ധ്യമായിരുന്ന നടൻ എ. പി. ഉമ്മർ അന്തരിച്ചു. 89- വയസ്സായിരുന്നു. രചയിതാവ്, നാടക- സിനിമ നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ‘ഒരു വടക്കൻ വീരഗാഥ’യിൽ കൊല്ലനായി...

കിടിലൻ ആക്ഷൻ രംഗങ്ങളുമായി ‘വരാഹം’; മേക്കിങ് വീഡിയോ പുറത്ത്

0
ആക്ഷൻ കൊറിയോഗ്രാഫർ തവസ്സിയുടെ നേതൃത്വത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്ത്. ഇന്ദ്രൻസും മറ്റ് അഭിനേതാക്കളും മേക്കിങ് വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്.