Thursday, April 3, 2025

ആന്‍സന്‍ പോളും സ്മിനു സിജോയും ഒന്നിക്കുന്നു; ‘റാഹേല്‍ മകന്‍ കോര’- പോസ്റ്റര്‍ പുറത്തുവിട്ടു

ബേബി എടത്വ കഥയും തിരക്കഥയുമെഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം ‘റാഹേല്‍ മകന്‍ കോര’യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആന്‍സന്‍ പോളും അമ്മവേഷങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്യുന്ന സ്മിനു സിജോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ‘റാഹേല്‍ മകന്‍ കോര’. അല്‍ത്താഫ് സലീം, മെറിന്‍ ഫിലിപ്പ്, മനു പിള്ള, വിജയകുമാര്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാജി കെ ജോര്‍ജ്ജാണ് നിര്‍മാണം. ഛായാഗ്രഹണം- ഷിജി ജയദേവന്‍, സംഗീതം- കൈലാസ്, ഗാനരചന- ബി കെ ഹരിനാരായണന്‍, എഡിറ്റിങ്- അബൂതാഹിര്‍.

spot_img

Hot Topics

Related Articles

Also Read

തിയ്യേറ്റർ റിവ്യു ഇനിമുതൽ അനുവദനീയമല്ല, നിരൂപകർക്ക് അക്രെഡിറ്റേഷൻ; വിലക്കേർപ്പെടുത്താനൊരുങ്ങി നിർമ്മാതാക്കൾ

0
ഓൺലൈനിൽ വരുന്ന നെഗറ്റീവ് സിനിമ റിവ്യു കാരണം വൻനഷ്ടം ചലച്ചിത്ര പ്രവർത്തകർക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുള്ള സാഹചര്യത്തിലാണ് നിർമ്മാതാക്കൾ പുതിയ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിച്ചത്.

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം പ്രഖ്യാപിച്ചു

0
ഇ- ഫോർ എന്റർടൈമെന്റിന്റെ ബാനറിൽ ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഉടൻ. ശാന്തിമായാദേവിയുടേതാണ് തിരക്കഥ.

ഹൊറര്‍ ഫാന്‍റസിയുമായി ‘ഗു’ വരുന്നു, ദേവാനന്ദയും സൈജുകുറുപ്പും പ്രധാന കഥാപാത്രങ്ങള്‍

0
മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രം’ ഗു’ ഉടന്‍ ചിത്രീകരണം ആരംഭിക്കും.
pic: courtesy

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് പിന്തുണയുമായി കൊച്ചിയിൽ സ്മൃതിസന്ധ്യയൊരുങ്ങുന്നു

0
സംഗീത സംഗീതസംവിധായകരായ ജോൺസൺ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും ഗാനങ്ങളാണ് സ്മൃതിസന്ധ്യയിൽ അവതരിപ്പിക്കുക.

മാത്യു തോമസ് ചിത്രം ‘ലൌലി’ തിയ്യേറ്ററുകളിലേക്ക്

0
മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’ ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ- ത്രീഡി മൂവിയാണ് ‘ലൌലി’. തിരക്കഥാകൃത്തായ...