Thursday, April 3, 2025

‘ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ജീവിച്ച സാധാരണ മനുഷ്യന്‍’- മോഹന്‍ലാല്‍

അന്തരിച്ച സിദ്ദിഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നടന്‍ മോഹന്‍ലാല്‍. ‘സിനിമയിലും  ജീവിതത്തിലും സിദ്ദിഖ് തനിക്കൊരു ബിഗ്ബ്രദര്‍ ആയിരുന്നു. ആരോടും ശത്രുത കാണിക്കാത്ത ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. സിദ്ദിഖിന്‍റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എന്‍റെ പ്രിയപ്പെട്ട സിദ്ദിഖിന്‍റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരന്‍റെ ജീവിത സമസ്യകളിലൂടെയും ആവിഷ്കരിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിന്‍റെ  ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങൾ കാത്തിരുന്നു.

സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ’, മോഹൻലാൽ ഫെയ്സ്ബുക്കില്‍ കുറിച്ചു.


spot_img

Hot Topics

Related Articles

Also Read

ടിറ്റോ വിൽസൻ നായകനാകുന്നു; ‘സംഭവം ആരംഭം; ചിത്രത്തിന്റെ ടീസർ റിലീസായി

0
ടീം വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസ്സനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഹെവി ഡോസ് എന്ന കഥാപാത്രമായാണ് ടിറ്റോ വിൽസൺ എത്തുന്നത്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ഏത് വിധേനെയും ഉപയോഗിക്കുന്ന രീതിയാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത.

ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ് നേടി ഷെബി ചൌഘട്ടിന്റെ ‘കാക്കിപ്പട’

0
കുട്ടികൾ നേരിടേണ്ടിവരുന്ന ലൈംഗിക ചൂഷണങ്ങൾ പ്രമേയമായി വരുന്ന സിനിമയാണിത്. ഷൈജി വലിയകത്താണ് ചിത്രത്തിന്റെ നിർമാണം. ഈ ചിത്രം ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സെൻസറിങ്  പൂർത്തിയാക്കി ‘മലൈക്കോട്ടൈ വാലിബൻ’

0
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ജനുവരി 25 ന് പുറ ത്തിറങ്ങാനിരിക്കുന്ന ‘മലൈ ക്കോട്ടൈ വാലിബൻ’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സുമതി വളവ്’

0
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി, വിജയ് സേതുപതി, സുരേഷ് ഗോപി, പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്...

മലയാളത്തിലാദ്യം വ്യത്യസ്ത പ്രമേയവുമായി സമാറ; ഗംഭീര തിരിച്ചുവരവിനൊരുങ്ങി റഹ്മാന്‍

0
മലയാളത്തിലാദ്യം വ്യത്യസ്ത പ്രമേയവുമായി എത്തിയ സൈ- ഫൈ ത്രില്ലര്‍ ചിത്രമാണ് സമാറ.