Thursday, April 3, 2025

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് റായ്  ലക്ഷ്മി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന്
എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസ്സർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എ കെ സന്തോഷ് നിർവഹിക്കുന്നു. കോട്ടയം കുഞ്ഞച്ചൻ
, കിഴക്കൻ പത്രൊസ്, ഉപ്പുകണ്ടം ബ്രദേഴ്സ്, പ്രായിക്കര പാപ്പാൻ,
കന്യാകുമാരി എക്സ്പ്രസ്സ്, സ്റ്റാൻലിൻ ശിവദാസ്,
മാന്യന്മാർ, പാളയം, തുടങ്ങി നിരവധി മലയാളത്തിലെ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് ടി എസ് സുരേഷ് ബാബു.

ഹന്ന റെജി കോശി,ബാബു ആൻറണി, അജു വർഗീസ്, രഞ്ജി പണിക്കർ, റായ് ലക്ഷ്മി, സ്വാസിക, ഇർഷാദ്, രവീന്ദ്രൻ, ഇനിയ,
സലീമ, സീത, അഞ്ജലി അമീർ, റിയാസ് ഖാൻ, പത്മരാജ് രതീഷ്, ഗൌരി നന്ദ, കൈലാഷ് കുഞ്ചൻ, രാജ് സാഹിബ്, രാഹുൽ, കൈലാഷ്, ഇടവേള ബാബു, കോട്ടയം നസീർ, സുധീർ, സെന്തിൽ കൃഷ്ണ, ജോൺ കൈപ്പിള്ളിയിൽ, മജീദ്, ബാദുഷ, രഞ്ജൂ ചാലക്കുടി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിങ് ജോൺ കുട്ടി, പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്, സംഗീതം ശരത്, ഗാനരചന
സുകന്യ(അഭിനേത്രി)

spot_img

Hot Topics

Related Articles

Also Read

സിനിമ- സീരിയൽ താരം മേഴയത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

0
കാരുണ്യം, പൈതൃകം, അയാൾ കഥയെഴുതുകയാണ്, ദേശാടനം, തിളക്കം, തുടങ്ങിയായ ഹിറ്റ് സിനിമകളിലും കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും പ്രധാനവേഷം ചെയ്തു.

ഒടിടി പ്ലാറ്റ്ഫോമിലേക്ക്  ‘ഓഫീസർ ഓൺ ഡ്യൂട്ടി’

0
കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന  ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി ’മാർച്ച്  20- നു നെറ്റ്ഫ്ലിക്സിൽ സ്ട്രിമിംഗ് ആരംഭിക്കും. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനംചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട...

‘പൊൻമുട്ടയിടുന്ന’ പൊന്മാൻ; കൊടുക്കൽ വാങ്ങലുകളുടെ സ്ത്രീധനക്കല്യാണം

0
‘പെണ്ണിന് എന്ത് കൊടുക്കും? എന്ന ആ പഴയ ചോദ്യാവലിയൊക്കെ മാറ്റിപ്പിടിച്ചിരിക്കുകയാണ് സമൂഹം. ‘ഞങ്ങൾക്ക് ഒന്നും വേണ്ട, നിങ്ങളുടെ മോൾക്ക് എന്തേലും കൊടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം’ എന്ന ലൈനിലേക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ്...

ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

0
ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ മരിച്ച നിലയിൽപനമ്പള്ളി ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 43- വയസ്സായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൌദി വെള്ളക്ക,  സിനിമകളിലൂടെ ആയിരുന്നു ഇദ്ദേഹം...

കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

0
കമൽ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആൻറണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും.