Monday, March 31, 2025

ആവേശക്കൊടുമുടിയിൽ ആരാധകർ, നിറഞ്ഞുകവിയുന്ന തിയ്യേറ്ററുകൾ; വിജയക്കൊടി പാറിച്ച് എമ്പുരാൻ പ്രദർശനം തുടരുന്നു

തിയ്യേറ്ററുകളിൽ ആരാധകരുടെ ആവേശക്കടലിളക്കമാണ് മാർച്ച് 27- മുതൽ. ഖുറേഷി അബ്രഹാമും സയീദ് മസൂദും നിറഞ്ഞുനിൽക്കുന്ന ദിവസങ്ങളാണിനി. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായി എമ്പുരാൻ വാഴ്ത്തപ്പെടുമ്പോൾ നായകതുല്യമാർന്ന കഥാപാത്രങ്ങളിൽ പ്രേക്ഷകർ തിരഞ്ഞത് ഒരേയൊരു വില്ലനെയായിരുന്നു. ക്ലൈമാക്സ് വരെ പ്രേക്ഷകരെ അക്കാര്യത്തിൽ മുൾമുനയിൽ നിർത്തിയെന്ന് അവകാശപ്പെടുകയാണ് സിനിമകണ്ടിറങ്ങിയ ഓരോരുത്തരും. നിരവധി ചലച്ചിത്ര അഭിനേതാക്കളും സിനിമകാണാൻ തിയ്യേറ്ററുകളിലേക്ക് എത്തി. കൊച്ചിയിലെ കവിത തിയ്യേറ്ററിലാണ് മോഹൻലാൽ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, ടോവിനോ തോമസ്, തുടങ്ങിയവർ ഫസ്റ്റ് ഷോയ്ക്ക് എത്തിയത്. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലും എമ്പുരാൻ ആവേശത്തിലാഴ്ത്തി. വൻജനാവലിയാണ് തിയ്യേറ്ററുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

സുരാജ് പ്രധാനകഥാപാത്രമായി എത്തുന്ന  ‘ED – എക്സ്ട്രാ ഡീസന്റ്’ ഡിസംബർ 20- ന് റിലീസ്

0
തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്നചിത്രം ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. . തികച്ചും...

ചലച്ചിത്ര പിന്നണി ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു

0
ജയസൂര്യ നായകനായി അഭിനയിച്ച ‘വെള്ളം’ എന്ന മൂവിയിലെ ‘ഒരു കുറി കണ്ട് നാം’ എന്ന ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ പിവി വിശ്വനാഥൻ അന്തരിച്ചു. 54- വയസ്സായിരുന്നു.

കാളിദാസ് ജയറാം നായകനായി എത്തുന്ന  ചിത്രം രജനിയുടെ ടീസർ പുറത്ത്

0
നവാഗതനായ വിനിൽ സ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം ‘രജനി’ യുടെ ടീസർ പുറത്തിറങ്ങി. ഡിസംബർ  8 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

വിഷു ദിനത്തിൽ റിലീസിനൊരുങ്ങി ‘മരണമാസ്സ്’

0
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കോമഡി ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ മാസം വിഷുവിന് റിലീസാകും. ബേസിൽ ജോസഫാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊഡക്ഷൻസ്, വേൾഡ്...

‘ഇരുളിന്‍മഹാനിദ്രയില്‍ നിന്നുണരും’

0
മലയാള ചലച്ചിത്രത്തെ കാവ്യാത്മകമായി അവതരിപ്പിച്ച ചലച്ചിത്ര കാവ്യകാരന്‍... സിനിമയുടെ വിപണന മൂല്യങ്ങൾക്കതീതമായി കലയെ സമീപിക്കാൻ ലെനിൻ രാജേന്ദ്രൻ എന്ന ചലച്ചിത്രകാരനു കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്‍. തന്‍റെ...