ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘എമ്പുരാൻ’ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ട്രയിലർ പുറത്തിറങ്ങിയിട്ടുണ്ട്. മാർച്ച് 27- നു ചിത്രം തിയ്യേറ്ററുകളിൽ റിലീസിന് എത്തും. പൃഥ്വിരാജിന്റെ ആദ്യ സംവിധാനചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’.
ലൈക്ക പ്രൊഡക്ഷൻസിന്റെയും ആശീർവാദ് സിനിമാസിന്റെയും നിർമ്മാണ ചിത്രമാണ് ‘എമ്പുരാൻ’. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ റിലീസിനെത്തുന്ന ‘എമ്പുരാൻ’ ഒരു പാൻഇന്ത്യൻ സിനിമ കൂടിയാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. ഈ ചിത്രത്തിലും മഞ്ജു വാര്യരും ടോവിനോ തോമസും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.