Thursday, April 3, 2025

ആവേശമായി ‘പെരുമാനി’ തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നു

മെയ് 10 ന് തിയ്യേറ്ററുകളിൽ എത്തിയ ‘പെരുമാനി’ ഗംഭീര പ്രദർശനം തുടരുന്നു. പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  ‘പെരുമാനി.’ ശാന്തപൂർണ്ണമായ പെരുമാനി ഗ്രാമത്തിൽ ഒരു പോസ്റ്റർ പതിക്കുന്നതും അതിനോടനുബന്ധിച്ച് നടക്കുന്ന കലഹവുമാണ് പ്രമേയം. കഥയിലും കഥപറയുന്ന രീതിയിലും കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തത പുലർത്തിയതാണു സിനിമയുടെ സവിശേഷതയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. സണ്ണി വെയ്ൻ, ലുക് മാൻ അവറാൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.

സണ്ണി വെയ്നും അലൻസിയറും പ്രധാനകഥാപാത്രമായി മജു സംവിധാനം ചെയ്ത ചെയ്ത ഹിറ്റ് സിനിമ ‘അപ്പന്’ ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രമാണ് പെരുമാനി. മജു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിച്ചത്. ഫിറോസ് തൈരിനിൽ നിർമ്മാണവും ചെയ്യുന്നു. ഒരു ഫാന്റസി ഡ്രാമ കൂടിയാണ് പെരുമാനി. സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ദീപ തോമസ്, നവാസ് വള്ളിക്കുന്ന്, രാധിക രാധാകൃഷ്ണൻ, ഫ്രാങ്കോ, വിജിലേഷ് തുടങ്ങിയവർ ആണ് മറ്റ് പ്രാധാന കഥാപാത്രങ്ങൾ. ഛായാഗ്രഹണം മനേഷ് മാധവൻ, സംഗീതം ഗോപി സുന്ദർ, ഗാനരചന മുഹ്സിൻ പെരാരി.

spot_img

Hot Topics

Related Articles

Also Read

മലയാള സിനിമയുടെ പൂച്ചക്കണ്ണുള്ള സുന്ദരി

0
നിങ്ങളില്‍ ഒരു സ്ത്രീ' എന്ന ചിത്രത്തിലൂടെ 1984- ല്‍ ആണ് ശാരി അഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ മികച്ച നായികാപദവിയിലേക്ക് ശ്രദ്ധിക്കപ്പെടും വിധം വളര്‍ന്നത് പത്മരാജന്‍ ചിത്രമായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളികള്‍ കരയാറില്ല, എന്നീ ചിത്രങ്ങളിലൂടെയായിരുന്നു.

69- മത് ദേശീയ പുരസ്കാര പ്രഖ്യാപനം വ്യാഴായ്ച അഞ്ചുമണിക്ക്

0
69- മത് ദേശീയ ചലച്ചിത്ര പുരസ്കാരം വ്യാഴായ്ച അഞ്ചുമണിക്ക് ഡെല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പ്രഖ്യാപിക്കും.

ത്രില്ലടിപ്പിക്കുന്ന ട്രയിലറുമായി ‘നടന്ന സംഭവ’ത്തിൽ  സുരാജും ബിജു മേനോനും

0
ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം നടന്ന സംഭവത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ചിത്രം ജൂൺ 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

സൂരജ് ടോം ചിത്രം’ വിശേഷം’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

0
സൂരജ് ടോം സംവിധാനം ചെയ്ത് ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വിശേഷ’ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിക്കുന്ന ചിത്രമാണ് വിശേഷം.

ആൻറണി വർഗീസ്- സോഫിയ പോൾ ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി

0
വീക്കെന്റ് ബ്ലോക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കൊണ്ടൽ എന്നാണ് ചിത്രത്തിന്റെ പേര്.