മലയാള സിനിമയും ഇതര ഭാഷസിനിമ പ്രേമികളേയും ആവേശം കൊള്ളിച്ച പ്രേമലു മൂവിയുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ ഡി യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രേമലുവിന്റെ വിജയാഘോഷത്തിനായി കൊച്ചിയിൽ വെച്ച് നടന്ന പരിപാടിയിലാണ് സംവിധായകൻ പുറത്ത് വിട്ടത്. രണ്ടാം ഭാഗവും പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു വിജയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഭാവന സ്റ്റുഡിയോസ് ആയിരിക്കും രണ്ടാംഭാഗത്തിന്റെ നിർമ്മാണം.
പ്രേമലു ചിത്രത്തിലെ എല്ലാ അഭിനേതാക്കളും അണിയറ പ്രവർത്തകരും മന്ത്രി പി രാജീവ്, നസ്രയ,ഫഹദ് ഫാസിൽ, അമൽ നീരദ്, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. നസ്ലിനും മമിത ബൈജുവും ആയിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. 100 കോടിയിലധികം ബോക്സോഫീലെത്തിയ ചിത്രം കൂടിയാണ് ഈ മോവയി എന്ന സവിശേഷത പ്രേമലുവിനു ഉണ്ട്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രമാണ് ‘പ്രേമലു’. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷംഗിരീഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മൂവിയാണ് പ്രേമലു.
ഹൈദരബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു, നമിത പ്രമോദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഗിരീഷ് എ ഡി യുടെയും കിരൺ ജോസിയുടെയുമാണ് തിരക്കഥ. ചിത്രത്തിൽ അഖില ഭാർഗ്ഗവൻ, മീനാക്ഷി രവീന്ദ്രൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലീം, തുടങ്ങിയവരും അഭിനയിച്ചിരുന്നു.