Thursday, April 3, 2025

ആശീര്‍വാദിന്‍റെ നിര്‍മ്മാണത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘നേര്’ ഷൂട്ടിംഗ് ആരംഭിച്ചു

ദൃശ്യം 2 നു ശേഷം ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ  അടുത്ത ചിത്രം ‘നേര്’ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരിന്‍റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിച്ചു. വഴുതക്കാടുള്ള ഫ്രീ മേസന്‍സ് ക്ലബ്ബിലാണ് ചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും ചലച്ചിത്ര പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ജിത്തു ജോസഫ് ദീപം തെളിയിക്കുകയും ആന്‍റണി പെരുമ്പാവൂര്‍ സ്വിച്ചോണ്‍ കര്‍മ്മവും എം രഞ്ജിത് ഫസ്റ്റ് ക്ലാപ്പും നല്കി.

ആശംസകള്‍ നേര്‍ന്ന് കൊണ്ട് ബി രാകേഷ്, ജഗദീഷ്, മണിക്കുട്ടന്‍, അശോക് കുമാര്‍, രാജീവ് നാഥ്, രാജീവ് കുമാര്‍, കിരീടം ഉണ്ണി, സനില്‍ കുമാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആമുഖം പ്രഭാഷണം ജിത്തു ജോസഫും ആന്‍റണി പെരുമ്പാവൂര്‍ നന്ദിയും രേഖപ്പെടുത്തി. ആശീര്‍വാദ് സിനിമാസിന്‍റെ മുപ്പത്തി മൂന്നാമത്തെ ചിത്രമാണ് നേര്. ജിത്തു ജോസഫിന്‍റെ ‘നേര്’ ആശീര്‍വാദിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അഞ്ചാമത്തെ സിനിമയും മോഹന്‍ലാലിനൊപ്പം ചേര്‍ന്നുള്ള നാലാമത്തെ ചിത്രവുമാണ്.

spot_img

Hot Topics

Related Articles

Also Read

‘അലങ്ക്’ ഡിസംബർ 27- ന് തിയ്യേറ്ററുകളിലേക്ക്

0
ചെമ്പൻ വിനോദും അപ്പാനി ശരത്തും ഗുണ നിധിയും ശ്രീരേഖയും കാളി വെങ്കട്ടും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘അലങ്ക്’ ഡിസംബർ 27- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കേരളത്തിലെ രാഷ്ട്രീയ്യവും അതിർത്തിയിലെ ആദിവാസി യൂവജനങ്ങളും തമ്മിലുള്ള...

പുരസ്കാരം സംവിധായകന് സമര്‍പ്പിക്കുന്നു; തന്‍മയ സോള്‍

0
. ‘ഈ പുരസ്കാരം സനല്‍ അങ്കിളിന് സമര്‍പ്പിക്കുന്നു’ തന്‍മയ സോള്‍

കന്നഡ നടന്‍ സിദ്ദിഖ് സാമന്‍ ആദ്യമായി മലയാളത്തില്‍; ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയം’ റിലീസിന്

0
മുബീന്‍ റൌഫ് സംവിധാനം ചെയ്ത് കടന്നഡ നടന്‍ സിദ്ദിഖ് സാമന്‍ ആദ്യമായി മലയാളത്തില്‍ എത്തുന്ന ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയം’ റിലീസിന് ഒരുങ്ങുന്നു. സെപ്തംബര്‍ 22- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

ചിത്രീകരണം പൂർത്തിയാക്കി ‘ഭരതനാട്യം’

0
നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും.

നിർമ്മാതാക്കളുടെ നിലപാടിൽ പ്രതിഷേധവുമായി ഫിയോക്; ഫെബ്രുവരി 22- മുതൽ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല

0
ഫെബ്രുവരി 22 മുതൽ കേരളത്തിലെ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാടുമായി ഫിയോക്.