Friday, November 15, 2024

ആഷിക് അബൂ ചിത്രം ‘റൈഫിൾ ക്ലബി’ൽ സുരേഷ് കൃഷ്ണ

ആഷിക് അബൂ സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ നായകനായി എത്തുന്നു. ഡോ: ലാസർ എന്ന കഥാപാത്രമായാണ് സുരേഷ് കൃഷ്ണ എത്തുന്നത്. നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രമായി നിറഞ്ഞു നിന്ന അഭിനേതാവ് എന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ സുപരിചിതനാണ് സുരേഷ് കൃഷ്ണ. ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. മലയാളത്തിൽ  അനുരാഗ് കശ്യപ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് റൈഫിൾ ക്ലബ്. ഒപി സിനിമാസിന്റെ ബാനറിൽ ആഷിഖ് അബൂ, വിൻസെന്റ് വടക്കൻ, വിശാൽ വിൻസെന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.

ദിലീഷ് പോത്തൻ, വാണി വിശ്വനാഥ് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രഹണം ആഷിക് അബൂ ആണ് നിർവഹിക്കുന്നത്. വിനീത് കുമാര്,വിജയരാഘവന്, റാഫി, സുരേഷ് കൃഷ്ണ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡേ, സുരഭി ലക്ഷ്മി, നാദേശ് ഹെഗ്ഡേ, പ്രശാന്ത് മുരളി, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, പൊന്നമ്മ ബാബു, സജീ കുമാർ, രാമു, ഉണ്ണി മുട്ടത്ത്, ഉണ്ണിമായ പ്രസാദ്, വൈശാഖ് ശങ്കർ തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നു. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർആണ് തിരക്കഥ. സംഗീതം റെക്സ് വിജയൻ, എഡിറ്റർ വി. സാജൻ.  

spot_img

Hot Topics

Related Articles

Also Read

ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘മരണമാസ്സ്’ ചിത്രീകരണം ആരംഭിച്ചു

0
ടൊവിനോ തോമസ് പ്രൊഡക്ഷന്റെയും  വേൾഡ് വൈഡ് ഫിലിംസിന്റെയും ബാനറിൽ ടൊവിനോ തോമസ്, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ്, റാഫേൽ പ്പോഴോളി പറമ്പിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ടൊവിനോ തോമസും ബേസിൽ ജോസഫും പ്രധാനകഥാപത്രങ്ങളായി അഭിനയിക്കുന്ന ചിത്രം മരണമാസ്സിന്റെ ചിത്രീകരണം ആരംഭിച്ചു

ഭക്തിസാന്ദ്രമാക്കാൻ ‘വീരമണികണ്ഠൻ’; സ്വാമി അയ്യപ്പന്റെ കഥയുമായി ബ്രഹ്മാണ്ഡ ചിത്രം വരുന്നു

0
ശബരിമല സ്വാമി അയ്യപ്പന്റെ കഥ ബ്രഹ്മാണ്ഡ 3D ചിത്രം വരുന്നു. ലോകമെമ്പടും നിറഞ്ഞു നിൽക്കുന്ന ഭക്തജനങ്ങൾക്കുള്ള സന്തോഷ വാർത്ത കൂടിയാണിത്. അയ്യപ്പന്റെ വീരേതിഹാസത്തെ ചേര്ത്ത് വെച്ചുള്ള പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ശബരിമല സന്നിധാനത്ത്...

ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിട്ട് ‘സത്യനാഥന്‍’

0
നിലവില്‍ ഹൌസ് ഫുള്‍ ആയിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഒരു കോടി എണ്‍പതുലക്ഷം ഗ്രോസ് കളക്ഷന്‍ വോയ്സ് ഓഫ് സത്യനാഥന്‍ ആദ്യ ദിവസം നേടി.

36- കോടി സ്വന്തമാക്കി കിങ് ഓഫ് കൊത്ത; രണ്ടാം വാരത്തിലും ഹൌസ് ഫുള്‍

0
ഡീഗ്രേഡിങ്ങും വ്യാജ പതിപ്പുകളും എതിരിട്ട് കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടര്‍ന്നു കൊണ്ട് രണ്ടാംവാരത്തിലേക്ക് കടന്നു.

തിയ്യേറ്ററിൽ കല്യാണമേളവുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ  ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ.