Thursday, April 3, 2025

ആഷിക് അബൂ- ശ്യാം പുഷ്കരൻ ചിത്രം ‘റൈഫിൾ ക്ലബ്’ നാളെ മുതൽ തിയ്യേറ്ററുകളിൽ

ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബ് നാളെ (ഡിസംബർ 19) മുതൽ തിയ്യേറ്ററുകളിൽ. ഒരു കുടുംബത്തിന്റെ തോക്കേന്തിയവരുടെ പാരമ്പര്യ കഥപറയുന്ന ചിത്രമാണിത്. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസെന്റ് അലോഷ്യസ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രമാണ് ‘റൈഫിൾ ക്ലബ്’. ചിത്രത്തിന്റെ ട്രയിലറും ഗാനങ്ങളും പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഒരു രെട്രോ സ്റ്റൈൽ സിനിമയാണ് ‘റൈഫിൾ ക്ലബ്’.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ്, ഷറഫ് എന്നിവർ ചേർന്നാണ്. ഒ പി എം സിനിമാസിന്റ ബാനറിൽ ആഷിഖ് അബൂ, വിൻസന്റ് വടക്കൻ, വിശാൽ വിൻസെന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് റൈഫിൾ ക്ലബ്. വിനീത് കുമാർ, ബേബി ജീൻ, സെന്ന ഹെഗ്ഡേ, സുരേഷ് കൃഷ്ണ, നിയാസ് മുസലിയാർ, പൊന്നമ്മ ബാബു, ഹനുമാൻ ക്ലൈന്റ്, കിരൺ പീതാംബരൻ , റംസാൻ മുഹമ്മദ്, നവനി, ബിപിൻ പെരുമ്പള്ളി, വൈശാഖ്, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, നതേഷ് ഹെഗ്ഡേ, റാഫി, ഉണ്ണി മുട്ടം, ചിലമ്പൻ, എൻ പി നിസ, സജീവൻ, ഇന്ത്യൻ, ഭാനുമതി, ആലീസ്, പ്രശാന്ത് മുരളി, മിലാൻ, തുടങ്ങിയവരും  പ്രധാനകഥാപത്രങ്ങളായി എത്തുന്നു. എഡിറ്റിങ് വി സാജൻ, സംഗീതം റെക്സ് വിജയൻ.

spot_img

Hot Topics

Related Articles

Also Read

ഉപാധികളോടെ സ്റ്റേ നീക്കം ചെയ്തു; ‘പൊറാട്ട് നാടകം’ ഇനി തിയ്യേറ്ററിലേക്ക്

0
പകർപ്പാവകാശവുമായി ബന്ധപ്പെട്ട്  ‘പൊറാട്ട് നാടകം’ എന്ന ചിത്രത്തിനെതിരായി വന്ന കേസ് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ എറണാകുളം അഡീഷണൽ ജില്ലാ കോടതി ഉപാധികളോടെ നീക്കം ചെയ്തു.

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത് മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നാണ് ചിത്രത്തിന്റെ പേര്. 15- വർഷങ്ങൾക്ക്...

രസകരമായ ട്രയിലറുമായി ‘കുടുംബസ്ത്രീയും കുഞ്ഞാടും’

0
മഹേഷ് പി ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസനും അന്ന രേഷ്മ രാജനും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’; ജനുവരി 16- ന് റിലീസ്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെറടയിമെന്റ്സിന്റെ ബാനറിൽ...

ഒറ്റമുറിയിലെ പെണ്‍ ലോകങ്ങൾ

0
വൈവാഹിക ജീവിതത്തിൽ ശാരീരിക ബന്ധത്തിനു ഉഭയ സമ്മതത്തിന്‍റെ പ്രധാന്യം എത്രത്തോളം പുതിയ കാലത്തിനും തലമുറയ്ക്കും ആവശ്യമാണെന്ന് ‘ഒറ്റമുറി വെളിച്ചം’ സാക്ഷ്യപ്പെടുത്തുന്നു.