Thursday, April 3, 2025

ആഷിഖ് അബൂ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രീകരണം പൂർത്തിയായി

ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബിന്റെ ചിത്രീകരണം പൂർത്തിയായി. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസെന്റ് അലോഷ്യസ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ്, ഷറഫ് എന്നിവർ ചേർന്നാണ്. ഒ പി എം സിനിമാസിന്റ ബാനറിൽ ആഷിഖ് അബൂ, വിൻസന്റ് വടക്കൻ, വിശാൽ വിൻസെന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് റൈഫിൾ ക്ലബ്.

വിനീത് കുമാർ, ബേബി ജീൻ, സെന്ന ഹെഗ്ഡേ, സുരേഷ് കൃഷ്ണ, നിയാസ് മുസലിയാർ, പൊന്നമ്മ ബാബു, ഹനുമാൻ ക്ലൈന്റ്, കിരൺ പീതാംബരൻ , റംസാൻ മുഹമ്മദ്, നവനി, ബിപിൻ പെരുമ്പള്ളി, വൈശാഖ്, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, നതേഷ് ഹെഗ്ഡേ, റാഫി, ഉണ്ണി മുട്ടം, ചിലമ്പൻ, എൻ പി നിസ, സജീവൻ, ഇന്ത്യൻ, ഭാനുമതി, ആലീസ്, പ്രശാന്ത് മുരളി, മിലാൻ, തുടങ്ങിയവരും  പ്രധാനകഥാപത്രങ്ങളായി എത്തുന്നു. എഡിറ്റിങ് വി സാജൻ, സംഗീതം റെക്സ് വിജയൻ. ചിത്രം ഓണത്തിന് പ്രദർശനത്തിന് എത്തും

spot_img

Hot Topics

Related Articles

Also Read

‘പ്രേമലു’ ഇനി ഒടിടിയിലേക്ക്

0
ഏപ്രിൽ 12 ന് ചിത്രം ഹോട് സ് സ്റ്റാർ സ് ട്രീമിങ് തുടങ്ങും.  ബോക്സോഫീസിൽ നൂറു കോടിയിലേറെ കളക്ഷൻ നേടിയ ചിത്രമാണ് പ്രേമലു. തമിഴിലും തെലുങ്കിലും പ്രേമലു തരംഗമായി.

വേറിട്ട പ്രമേയവുമായി ‘താള്‍’; ആന്‍സന്‍ പോള്‍ നായകന്‍, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

0
ആന്‍സന്‍ പോള്‍ നായകനായി എത്തുന്ന ചിത്രം താള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റസൂല്‍ പൂക്കുട്ടി, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, എം ജയചന്ദ്രന്‍, എന്നിവരാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

തിയ്യേറ്ററുകളിലേക്ക് ‘റാണി’; ബിജു സോപാനവും ശിവാനിയും ആദ്യമായി ഒന്നിക്കുന്ന സിനിമ

0
ഉപ്പും മുളകും എന്ന എന്ന ഫ്ലവേര്‍സ് ചാനല്‍ പരമ്പരയിലൂടെ ശ്രദ്ധേയരായ ബിജു സോപാനവും ശിവാനിയും ഒന്നിക്കുന്ന ആദ്യ ചിത്രം ‘റാണി’ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. എസ് എം ടി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിസാമുദ്ദീന്‍ സംവിധാനം ചെയ്യുന്ന റാണി ഒരു ഫാമിലി എന്‍റര്ടൈമെന്‍റ് മൂവിയാണ്

‘ഒരു അന്വേഷണത്തിന്റെ തുടക്കം’; ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.  ഷൈൻ ടോം ആണ്...

പുതിയ ട്രയിലറുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’

0
കേരളത്തിൽ നടന്ന കൊലപാതകത്തിന്റെ ദുരൂഹമായ ചുരുളഴിക്കുന്ന കഥയുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. പൊലീസ് കഥാപാത്രമായായാണ് ടൊവിനോ തോമസ് എത്തുന്നത്.