കാവ്യ ഫിലിംസ് കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ എറണാകുളം ഫോർട്ട് കൊച്ചി സി എസ് ഐ ഹെറിടെജ് ബംഗളൊയിൽ വെച്ച് നടന്നു. മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ‘ദി പ്രീസ്റ്റ്’ ആണ് ജോഫിൻ ടി ചാക്കോയുടെ മുൻപ് ഇറങ്ങിയ മറ്റൊരു സിനിമ. വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് നിർമ്മാണം. ജോഫിൻ ടി ചാക്കോയുടെയും രാമു സുനിലിന്റെയും കഥയ്ക്ക് ജോൺ മാന്ത്രിക്കലിന്റെതാണ് തിരക്കഥ. ആസിഫ്അലി, അനശ്വര രാജൻ, മനോജ് കെ ജയൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ഛായാഗ്രഹണം അപ്പു പ്രഭാകർ, സംഗീതം രാഹുൽ രാജ്.
Also Read
20- വർഷത്തിന് ശേഷം റീ റിലീസിനൊരുങ്ങി മോഹൻലാൽ- ശ്രീനിവാസൻ ചിത്രം ‘ഉദയനാണ് താരം’
മോഹൻലാലും ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രം ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു. മലയാള സിനിമയെ നർമ്മത്തിലാറാടിച്ച ഹാസ്യാത്മക ചിത്രമാണ് ഉദയനാണ് താരം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം കാൾട്ടൺ ഫിലിംസിന്റെ...
ഒടിടി പ്ലാറ്റ്ഫോമിലേക്ക് ‘ഓഫീസർ ഓൺ ഡ്യൂട്ടി’
കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി ’മാർച്ച് 20- നു നെറ്റ്ഫ്ലിക്സിൽ സ്ട്രിമിംഗ് ആരംഭിക്കും. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനംചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട...
ദി നൈറ്റ് ഹ്രസ്വചിത്രമൊരുക്കി യു കെ. മലയാളികള്‍; ട്രൈലര്‍ പുറത്ത്
ഡെസ് പതാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ രഞ്ജിത് വിജയരാഘവന്‍ നിര്‍മ്മിക്കുന്ന ‘ദി നൈറ്റ് ‘ ട്രൈലര്‍ പുറത്തിറങ്ങി. യു കെ മലയാളികള്‍ ഒരുക്കുന്ന ഹ്രസ്വചിത്രമാണ് ദി നൈറ്റ്.
ഹക്കീം ഷാജഹാൻ നായകനായി എത്തുന്ന ‘കടകൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കടകന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോധിയുടെയും എസ് കെ മമ്പാടിന്റെയുമാണ് തിരക്കഥ.
കാര്‍ത്തികേയ 2 നു ശേഷം ഒരുങ്ങുന്ന നിഖില്‍ ചിത്രം ‘സ്വയംഭൂ’ ഷൂട്ടിങ് ആരംഭിച്ചു
നിഖില്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കര്‍ത്തികേയ 2 നു ശേഷം ‘സ്വയംഭൂ’ എത്തുന്നു. ചിത്രത്തില്‍ സംയുക്തയാണ് നായികയായി എത്തുന്നത്.