Friday, November 15, 2024

ആൻറണി വർഗീസ്- സോഫിയ പോൾ ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി

വീക്കെന്റ് ബ്ലോക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കൊണ്ടൽ എന്നാണ് ചിത്രത്തിന്റെ പേര്. ആന്റണി വർഗീസ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 110 ദിവസത്തെ ഷൂട്ടിങ് ആയിരുന്നു. കടലിൽ നിന്നും കരയിലേക്ക് വീശുന്ന നാലാംകാറ്റാണ് കൊണ്ടൽ. 96- ദിവസങ്ങളായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഇതില് പകുതി ദിവസവും കടലിൽ വെച്ചായിരുന്നു ഷൂട്ടിംഗ്. ആർ ഡി എക്സിന്റെ വിജയത്തിന് ശേഷം വീക്കെൻഡ് ബ്ലോക് ബസ്റ്റർ നിർമ്മിക്കുന്ന ചിത്രമാണ് കൊണ്ടൽ.  ഏറ്റവും സങ്കീർണ്ണം കടലിനുള്ളിൽ വെച്ചുള്ള ചിത്രീകരണം ആയിരുന്നു. മാനുവൽ എന്ന കഥാപാത്രമായാണ് ആന്റണി എത്തുന്നത്.

പുതുമുഖം പ്രതിഭയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ കന്നഡ അഭിനേതാവ് രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷബീർ കല്ലറയ്ക്കൽ, അഭിറാം രാധാകൃഷ്ണൻ, നന്ദു, മണികണ്ഠൻ ആചാരി, രാംകുമാർ, പ്രമോദ് വെളിയനാട്, പി എൻ സണ്ണി, ആഷ് ലി രാഹുൽ രാജഗോപാൽ, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻസൺ, സുനിൽ അഞ്ചുതെങ്ങ്, അഫ്സൽ പി എച്ച്,  രാഹുൽ നായർ, ഗൌതമി നായർ, ഉഷ, ജയാ കുറുപ്പ്, പുഷ്പ കുമാരി, പ്രതിഭ, കുടശ്ശനാട് കനകം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ എത്തുന്നു. വരികൾ വിനായക് ശശികുമാർ, സംഗീതം- പശ്ചാത്തല സംഗീതം സാം ശി എസ്സ്, തിരക്കഥ അജിത്ത് മാമ്പള്ളി, റോയ് ലിൻ റൊബർട്ട്, സതീഷ് തോന്നയ്ക്കൽ, ഛായാഗ്രഹണം ദീപക് ഡി മേനോൻ,.

spot_img

Hot Topics

Related Articles

Also Read

നവംബർ മൂന്നിന് തിയ്യേറ്ററുകളിലേക്ക് പറന്നിറങ്ങാനൊരുങ്ങി ‘ഗരുഡൻ’

0
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തിയത്  അഭിരാമിയാണ്.  മിഥുൻ മാനുവലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചാം പാതിരയാണ് മിഥുൻ മാനുവല് തിരക്കഥ ഒരുക്കിയിരിക്കുന്ന മറ്റൊരു സിനിമ.

ടോവിനോ തോമസ് നായകൻ; ട്രയിലറുമായി ‘അദൃശ്യ ജാലകങ്ങൾ’

0
വേൾഡ് പ്രീമിയർ നടത്തുന്ന മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങൾ. മേളയിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യ ജാലകങ്ങളാണ്

കഥ, തിരക്കഥ, സംവിധാനം- അരവിന്ദന്‍ നെല്ലുവായ്; ‘തല്‍സമയം’ റിലീസിന്

0
നെല്ലുവായ് ഗ്രാമത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം അരവിന്ദന്‍ നെല്ലുവായ് നിര്‍വഹിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയിരുന്നു അരവിന്ദന്‍ നെല്ലുവായ്.

രസകരമായ ടീസറുമായി ‘ഗ് ർർർർ’

0
തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനേയാണ് ടീസരിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

‘ഹോം’ കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് എടുത്ത സിനിമ, നാഷണല്‍ അവാര്‍ഡ് ജനങ്ങളില്‍ നിന്നും കിട്ടിയ അംഗീകാരം- ഇന്ദ്രന്‍സ്

0
'മനുഷ്യനല്ലേ കിട്ടുമ്പോള്‍ സന്തോഷം കിട്ടാത്തപ്പോള്‍ വിഷമം’ ഇന്ദ്രന്‍സ്  പറഞ്ഞു