Friday, April 4, 2025

ഇടിപ്പടവുമായി വീണ്ടും ആൻറണി വർഗീസ് പെപ്പെ; മോഷൻ പോസ്റ്ററുമായി ‘ദാവീദ്’

ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചടങ്ങിൽ സംവിധായകരായ ജിയോ ബേബി, ടിനു പപ്പച്ചൻ എന്നിവർ പങ്കെടുത്തു.  അഭിഷേക് പതക് സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ടോം ജോസഫും എബി അലക്സ് അബ്രാഹാമും ആദ്യ ക്ലാപ് നല്കി.

മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന് ശേഷം അച്ചു ബേബി ജോൺ നിർമ്മിക്കുന്ന ചിത്രമാണ് ദാവീദ്. ലിജോ മോൾ, കിച്ചു ടെലസ്, ജെസ് കുക്കു, സൈജു കുറുപ്പ്, വിജയരാഘവൻ, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപത്രങ്ങളായി എത്തുന്നുണ്ട്. പുതുമുഖമായ മുഹമ്മദ് കരാകി യും മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സംഗീതം ജെസ്റ്റിൻ വർഗീസ്, ക്യാമറ സാലു കെ തോമസ്, എഡിറ്റിങ് രാകേഷ് ചെറുമഠം.

spot_img

Hot Topics

Related Articles

Also Read

റിലീസ് തീയ്യതി അറിയിച്ച് ‘വേല;’ സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങള്‍

0
സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും  സംവിധാനം ശ്യാംശശിയുടേതുമാണ്.

ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

0
ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ നിന്നും വഴുതി വീണായിരുന്നു അന്ത്യം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമീര്‍ഖാനൊപ്പം ലൈബ്രേറിയന്‍ ഡൂബ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

‘എമ്പുരാൻ തങ്ങളുടെ ചോരയും വിയർപ്പും’; ചിത്രത്തിന്റെ ആദ്യ ഷോ കൊച്ചിയിൽ ആരാധകർക്കൊപ്പം കാണുമെന്നും മോഹൻലാൽ

0
മുംബൈയിൽ എമ്പുരാന്റെ ഐമാക്സ് ട്രയിലർ ലോഞ്ച് ഇവെന്റിൽ ‘ചിത്രത്തിന്റെ ആദ്യ ഷോ കൊച്ചിയിൽ ആരാധകർക്കൊപ്പം കാണുമെന്ന് നടൻ മോഹൻലാൽ പ്രഖ്യാപിച്ചു. എമ്പുരാൻ തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും അത് കേവലം ഒരു സിനിമമാത്രമല്ലെന്നും ഈ...

രസിപ്പിക്കുന്ന ടീസറുമായി ‘മലയാളി ഫ്രം ഇന്ത്യ’

0
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ രസിപ്പിക്കുന്ന ട്രയിലർ പുറത്തിറങ്ങി.
pic: courtesy

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് പിന്തുണയുമായി കൊച്ചിയിൽ സ്മൃതിസന്ധ്യയൊരുങ്ങുന്നു

0
സംഗീത സംഗീതസംവിധായകരായ ജോൺസൺ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും ഗാനങ്ങളാണ് സ്മൃതിസന്ധ്യയിൽ അവതരിപ്പിക്കുക.