അമ്പിളി എസ് രംഗൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ്, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഇടി മഴ കാറ്റ്’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. ജിഷ്ണു പുന്നകുളങ്ങര, ധനേഷ് കൃഷ്ണൻ, സുരേഷ് വി, സരീഗ് ബാലഗോപാലൻ, ഖലീൽ ഇസ്മയിൽ, എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.
കഥയും സംഭാഷണവും അമൽ പിരപ്പൻകോടും തിരക്കഥ അമലും അമ്പിളിയും ചേർന്ന് നിർവഹിക്കുകയും ചെയ്യുന്നു. പ്രിയംവദ കൃഷ്ണൻ, ശരൺ ജിത്ത്, പൂജ ദേബ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഛായാഗ്രഹണം നീൽ ഡി കുഞ്ഞ, ഗാനരചനയും സംഗീതവും ഗൌരി ലക്ഷ്മി.