Tuesday, April 8, 2025

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയിലേക്ക് ഇടംനേടി ജൂഡ് ആന്‍റണിയുടെ ‘2018’

2024- ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയിലേക്ക് ഇടംനേടി ജൂഡ് ആന്‍റണിയുടെ മലയാള ചിത്രം ‘2018’. കേരളം നേരിടുകയും അതിജീവിക്കുകയും ചെയ്ത 2018- ലെ ഭയാനകമായ പ്രളയലകാലത്തെ ആസ്പദമാക്കിക്കൊണ്ട് ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രമാണ് 2018. ആത്മ വിശ്വാസത്തിലും അതിജീവനത്തിലും ഒന്നിച്ചു കൈപിടിച്ചു കൊണ്ട് പ്രകൃതിയുടെ അപ്രതീക്ഷിതമായ തിരിച്ചടികളെ ഒരു ജനത നേരിട്ട ഭീതിദമായൊരു വര്‍ഷകാലത്തെ ചരിത്രമായി സിനിമയില്‍ ഒപ്പിയെടുക്കുകയായിരുന്നു സംവിധായകന്‍.  ലോകം മുഴുവന്‍ ഉറ്റുനോക്കിയ കേരളത്തിന്‍റെ അതിജീവനത്തിന് കൈക്കരുത്തായി ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും സഹായ ഹസ്തങ്ങളെത്തി.

30 കോടി മുടക്കിക്കൊണ്ട് നിര്‍മ്മിച്ച 2018 നേടിയെടുത്ത പ്രതിഫലം ബോക്സോഫീല്‍ 200 കോടിയും വിലമത്തിക്കാനാകാത്ത പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയുമായിരുന്നു. താരമൂല്യങ്ങളിലാതെ എല്ലാ കഥാപാത്രങ്ങളും ചിത്രത്തില്‍ തുല്യപ്രാധാന്യത്തോടെ എത്തി. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, രഞ്ജി പണിക്കര്‍, ലാല്‍, ആസിഫ് അലി, സുധീഷ്, സിദ്ദിഖ്, അപര്‍ണ്ണ ബാലമുരളി, അജൂ വര്‍ഗീസ്, ശിവദാ, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ജിബിന്‍ ഗോപിനാഥ്, വിനീത കോശി, ഡോക്ടര്‍ റോണി തുടങ്ങിയവര്‍ വേഷമിട്ടു. കാവ്യ ഫിലിംസ്, പ്കെ പ്രൈം പ്രൊഡക്ഷന്‍സ് ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ സഹതിരക്കഥ അഖില്‍ പി ധര്‍മ്മജനാണ്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. സംഗീതം നോബിന്‍ പോള്‍. കൂടാതെ ടോവിനോ തോമസിന് 2018 ലൂടെ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം ലഭിച്ചു.

spot_img

Hot Topics

Related Articles

Also Read

നായികയായി ചിന്നു ചാന്ദ്നി; ‘വിശേഷ’ത്തിന്റെ ടീസർ പുറത്ത്

0
ചിന്നു ചാന്ദ്നിയെ നായികയാക്കി സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിച്ച് സൂരജ് ടോം സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം ‘വിശേഷ’ത്തിന്റെ ടീസർ പുറത്തിറങ്ങി.

ജൂൺ 14- ന് ‘ഗർർർ’ തിയ്യേറ്ററുകളിലേക്ക്

0
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രം ജൂൺ 14- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനും സുരാജുമാണ് ചിത്രത്തിൽ. 

തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ പോസ്റ്റർ പുറത്തിറങ്ങി

0
കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിച്ച് രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ പോസ്റ്റർ റിലീസായി.

സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

0
സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍  അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

സിനിമ നിർമ്മാതാവ് ചക്യേത്ത് തങ്കച്ചൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

0
വളരെ കാലത്തെ പ്രയത്നത്തിനൊടുവിൽ നിർമ്മിച്ച സിനിമ പുറത്തിറങ്ങാനിരിക്കവേ ആണ് അപ്രതീക്ഷിത വിയോഗം. 52 വയസ്സായിരുന്നു.