Thursday, April 3, 2025

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയില്‍ ഇടം നേടി ‘2018’- സന്തോഷം പങ്കിട്ട് ജൂഡോ ആന്‍റണിയും കൂട്ടരും

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയില്‍ ഇടം നേടി ‘2018’ ചിത്രത്തിന്‍റെ സന്തോഷം പങ്കിട്ട് ജൂഡോ ആന്‍റണിയും കൂട്ടരും. ‘ഇനി നിന്നെ നാട്ടുകാര്‍ ഓസ്കര്‍  ജൂഡ് എന്നു വിളിക്കുമെന്ന്’ നിര്‍മാതാവ് ആന്‍റോ ജോസഫ് തമാശിച്ചപ്പോള്‍ ‘ചേട്ടനെ ഓസ്കാര്‍ ആന്‍റോ’ എന്നു വിളിക്കുമെന്നും പറഞ്ഞ് 2018 ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പരസ്പരം സന്തോഷം പങ്ക് വയ്ക്കുകയായിരുന്നു. കൊച്ചിയിലെ പ്രൊഡ്യൂസേഴ്സു അസോസിയേഷന്‍ ഓഫ്ഫീസില്‍ ഒത്തുചേരുകയായിരുന്നു.

കേരളം നേരിടുകയും അതിജീവിക്കുകയും ചെയ്ത 2018- ലെ ഭയാനകമായ പ്രളയലകാലത്തെ ആസ്പദമാക്കിക്കൊണ്ട് ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രമാണ് 2018. ആത്മ വിശ്വാസത്തിലും അതിജീവനത്തിലും ഒന്നിച്ചു കൈപിടിച്ചു കൊണ്ട് പ്രകൃതിയുടെ അപ്രതീക്ഷിതമായ തിരിച്ചടികളെ ഒരു ജനത നേരിട്ട ഭീതിദമായൊരു വര്‍ഷകാലത്തെ ചരിത്രമായി സിനിമയില്‍ ഒപ്പിയെടുക്കുകയായിരുന്നു സംവിധായകന്‍.  ലോകം മുഴുവന്‍ ഉറ്റുനോക്കിയ കേരളത്തിന്‍റെ അതിജീവനത്തിന് കൈക്കരുത്തായി ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും സഹായ ഹസ്തങ്ങളെത്തി.

30 കോടി മുടക്കിക്കൊണ്ട് നിര്‍മ്മിച്ച 2018 നേടിയെടുത്ത പ്രതിഫലം ബോക്സോഫീല്‍ 200 കോടിയും വിലമത്തിക്കാനാകാത്ത പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയുമായിരുന്നു. താരമൂല്യങ്ങളിലാതെ എല്ലാ കഥാപാത്രങ്ങളും ചിത്രത്തില്‍ തുല്യപ്രാധാന്യത്തോടെ എത്തി. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, രഞ്ജി പണിക്കര്‍, ലാല്‍, ആസിഫ് അലി, സുധീഷ്, സിദ്ദിഖ്, അപര്‍ണ്ണ ബാലമുരളി, അജൂ വര്‍ഗീസ്, ശിവദാ, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ജിബിന്‍ ഗോപിനാഥ്, വിനീത കോശി, ഡോക്ടര്‍ റോണി തുടങ്ങിയവര്‍ വേഷമിട്ടു. കാവ്യ ഫിലിംസ്, പ്കെ പ്രൈം പ്രൊഡക്ഷന്‍സ് ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ സഹതിരക്കഥ അഖില്‍ പി ധര്‍മ്മജനാണ്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. സംഗീതം നോബിന്‍ പോള്‍. കൂടാതെ ടോവിനോ തോമസിന് 2018 ലൂടെ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം ലഭിച്ചു.

spot_img

Hot Topics

Related Articles

Also Read

‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം. മോഹനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു ജാതി ജാതക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടി നായകന്‍; പിറന്നാള്‍ ദിനത്തില്‍ ട്രൈലറുമായി റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം

0
കുറ്റകൃത്യങ്ങളും അതിനെ കണ്ടെത്തുന്നത്തിനുള്ള നിതാന്ത പരിശ്രമങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.  

ബിജു മേനോൻ- ആസിഫ്അലി ചിത്രം ‘തലവൻ’ ട്രയിലർ പുറത്തിറങ്ങി

0
പോലീസ് ഒഫീസർമാരായി എത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രമാണ്  ‘തലവൻ'.

പുതിയ സിനിമയുമായി സിന്റോ ഡേവിഡ്; ‘സംഭവസ്ഥലത്ത് നിന്നും’

0
നവാഗതനായ സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സംഭവസ്ഥലത്ത് നിന്നും’ ഉടൻ. സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂര് എന്നിവരുടേതാണ് തിരക്കഥ. തൃശ്ശൂര്, എറണാകുളം, കാനഡ എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം.

പുത്തൻ ട്രയിലറുമായി ‘പുഷ്പക വിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി.