മലയാള സിനിമയിലേക്ക് എണ്‍പത്തിയഞ്ചുകളില്‍ കടന്നുവന്ന് പിന്നീട് മലയാളിക്ക് പ്രിയങ്കരമായ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്. നവാഗതനായി കടന്നു വന്നുകാലം തൊട്ട് മുന്നോട്ട് സഞ്ചരിക്കുന്തോറും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നൊരു മേഖല സിനിമയാണ്. മുഖ്യധാരയിലേക്ക് കടന്നു വരുന്ന ഓരോ നവാഗത സംവിധായകർക്കും പറയാനുള്ളത് അവർ ജീവിക്കുന്ന ചുറ്റുപാടും സാഹചര്യങ്ങളും ഭൂതകാല വർത്തമാനങ്ങളെക്കുറിച്ചുമായിരിക്കും. താൻ ജീവിക്കുന്ന തലമുറ യെക്കുറിച്ചു അവർ വാചാലരാകുന്നു. പഴമയിൽ നിന്നും പുതുമയിലേക്കുള്ള കുതിച്ചു ചാട്ടമാണിത്. പുതുമകൾ പഴകുകയും പുത്തൻ പുതുമകൾ കടന്നു വരികയും ചാക്രികമായി അതങ്ങനെ പരിവർത്തനത്തിനു വിധേയമാകുകയും ചെയ്യുന്നു. സിനിമ അതിന്‍റെ അടിസ്ഥാന സ്വഭാവത്തിൽ ഉറച്ചു നിൽക്കുന്നതിൽ കാലയളവില്ല. കാലത്തിനനനുസരിച്ച് ചലച്ചിത്രകലയില്‍ മാറ്റങ്ങൾ വരുത്തേണ്ടതായി വരും.
രഞ്ജിത്തിന്‍റെ സിനിമകള്‍ ഒരു പാട് മാറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ടവയാണ്. ‘ദേവാസുര’ത്തിൽ നിന്നും രാവണപ്രഭുവിൽ നിന്നും ആറാംതമ്പുരാനിൽ നിന്നും വ്യത്യസ്തമാണ് ‘ഇന്ത്യൻ റുപ്പി’യും’ സ്പിരിറ്റും’,’ പലേരിമാണിക്യ’വും ‘തിരക്കഥ’യുമൊക്കെ. പ്രമുഖ സംവിധായകരായ കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം തിരക്കഥകള്‍ എഴുതിക്കൊണ്ട് സഹപ്രവർത്തകനായി.1985ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയ രഞ്ജിത്ത് ‘ഒരു മെയ്മാസ പുലരിയിൽ’ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഐ വി ശശി യുടെ സംവിധാനത്തിൽ ‘ദേവാസുരം’ എന്ന ചിത്രത്തിന് വേണ്ടി രഞ്ജിത്ത് എഴുതിയ തിരക്കഥയും സിനിമയും മലയാള ചലചിത്രത്തെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നാണ്.
‘ദേവാസുര’ത്തിന്‍റെ രണ്ടാം ഭാഗമായ ‘രാവണപ്രഭു’ തിരക്കഥയെഴുതി സംവിധാനം ചെയ്തതും രഞ്ജിത്ത് തന്നെയായിരുന്നു. ‘രാവണ പ്രഭു’ ആ വർഷത്തെ ഏറ്റവും നല്ല മികച്ച സിനിമയായി പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായി. രഞ്ജിത്തിന്‍റെ ചലച്ചിത്ര സംവിധാനത്തിന്‍റെ പതിവ് ശൈലിയിൽ നിന്ന് മാറി സഞ്ചരിച്ച സിനിമകളിലൊന്നാണ് 2011 ൽ ഇറങ്ങിയ ‘ഇന്ത്യൻ റുപ്പി’.’പ്രാഞ്ചിയേട്ട’ന് ശേഷമാണു ‘ഇന്ത്യൻ റുപ്പി’പുറത്തിറങ്ങുന്നത്. സമൂഹത്തിൽ പണാധിപത്യം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അതിലുഴറുന്ന പാവപ്പെട്ടവന്‍റെ ജീവിതവുമാണ് ഇതിലെ പ്രമേയം. എങ്ങനെയെങ്കിലും പണമുണ്ടാക്കുക, പണക്കാരനാകുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന ചെറുപ്പക്കാരനായ ജെ പി എന്ന ജയപ്രകാശ്(പൃഥ്വിരാജ് ) ആണ് സിനിമയിലെ കേന്ദ്രകഥാപാത്രം.
എളുപ്പം പണക്കാരനാവുക സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെ പി റിയൽ എ സ്റ്റേറ്റ് ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കുന്നത്. അയാളുടെ എന്നുമുള്ള ആലോചന എങ്ങനെ അധ്വാനിക്കാതെ പണമുണ്ടാക്കാം എന്നു മാത്രമാണ്. അങ്ങനെയാണ് അയാൾ റിയൽ എസ്റ്റേറ്റ് ബിസിനസ് മുതലാളി ആവാൻ ആഗ്രഹി ക്കുന്നത്. അങ്ങനെ ജെ പിയും അയാളുടെ സുഹൃത്ത് സി എച്ച് എന്ന് വിളിക്കുന്ന ഹമീദും വസ്തുക്കച്ചവടത്തിനായി (ഭൂമി ഇടപാട്) ശ്രമിക്കുന്നു. ജെ പി തന്‍റെ കസിനും ഡോക്ടറുമായ ബീനയുമായി പ്രണയത്തിലാണ്. അവൾ പഠിച്ചു നല്ല നിലയിൽ എത്തിയെങ്കിലും തനിക്ക് അതിനൊന്നും സാധിക്കാത്തതിന്‍റെ ജാള്യത അയാളിലുണ്ട്. അനിയത്തിക്ക് നല്ലൊരു വിവാഹാലോചന വന്നെങ്കിലും അത് നടത്താനുള്ള കഴിവില്ലാതെ അയാൾ ഒഴിഞ്ഞു മാറുന്നു. ഇതിനിടയിൽ ജെ പി യുടെ ജീവിതത്തിലേക്ക് അച്യുതമേനോൻ എന്ന വ്യക്തി കടന്നു വരികയും തുടര്‍ന്നു കഥയുടെ ഗതിമാറി സഞ്ചരിക്കുകയും കൂടെ താമസിക്കുകയും അവര്‍ നല്ല സുഹൃത്തുക്കളാകുകയും ചെയ്യുന്നു.
പല നീക്കങ്ങളിലൂടെയും ജെ പി പണം കണ്ടെത്തുന്നതോടെ ജഅയാളുടെ കയ്യിൽ 25 ലക്ഷമെത്തുകയും ചെയ്യുന്നു. എന്നാൽ ജെ പിക്കിപ്പോൾ ഒരുകോടി ആവശ്യമാണ്. ഇത്രയും ക്യാഷ് ഇരിക്കുന്നത് പപ്പൻ മുതലാളിയുടെ കയ്യിലും. എന്നാൽ ജെ പിയെ പപ്പൻ പലപ്പോഴായി ചതിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഗത്യന്തരമില്ലാതെ പപ്പന് ജെ പിയെ സഹായിക്കേണ്ടി വരുന്നു. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ പ്രശ്നങ്ങൾ അവസാനിക്കുന്ന ദിവസം സത്യസന്ധമായും മാന്യമായും ജോലി ചെയ്തു പണം സമ്പാദിക്കാൻ ജെ പി തീരുമാനിക്കുന്നത്തോടെ സിനിമ അവസാനിക്കുന്നു.
ശരീരഭാഷയുടെയോ ആക്ഷൻ രംഗങ്ങളുടെയൊ മേളക്കൊഴുപ്പില്ലാതെ സിനിമയെ എങ്ങനെ പുതിയ കാലത്തിൽ അവതരിപ്പിക്കാം എന്നതിന് ഉദാഹരണമാണ് രഞ്ജിത്തിന്‍റെ ‘ഇന്ത്യൻ റുപ്പി’. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ഏത് മാർഗ്ഗവും സ്വീകരിക്കുന്ന പുതു തലമുറയെ കേന്ദ്രീകരിച്ചുള്ള സിനിമയാണിത്. പണം വേണമെന്ന ആവശ്യത്തിന് മുന്നിൽ തെറ്റുകൾക്ക് മുന്നിൽ തലകുനിച്ചു നിൽക്കുന്ന യുവാക്കളുടെ പ്രതിനിധിയാണ് ജെപി. അതിനിടയിൽ ജീവിക്കാൻ അയാൾ മറന്നു പോകുന്നു. സമൂഹത്തിന്‍റെ തെറ്റായ കാ ഴ്ചപ്പാടുകളെയും അതിലേക്കു അവരെ നയിക്കുന്ന വഴികളെയും നിശിതമായി വിമർശിക്കുന്ന സിനിമ കൂടിയാണിത്.
സമകാലിക വിഷയത്തെ കാലിക പ്രസക്തിയോടെ ലളിതമായി കൈകര്യം ചെയ്ത് അവതരിപ്പിക്കാൻ സം വിധായകന് കഴിഞ്ഞിട്ടുണ്ട്. കെട്ടു കാഴ്ചകളുടെ ഘോഷയാത്ര ഇല്ലാത്തതിനാലാകണം തിയ്യേറ്ററുകളില്‍ പതിവ് പോലെ ആൾക്കൂട്ടത്തിന്‍റെ ഇരമ്പൽ ‘ഇന്ത്യന്‍ റുപ്പിക്ക്’ ഉണ്ടായിരുന്നില്ല. താരങ്ങളുടെ മെയ് വഴക്കമോ വാക് ചാതുരിയോ പ്രകടമാകാത്ത ഈ സിനിമയിൽ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്‍റെ ജീവിത ഗന്ധിയായ കഥയാണ് പറയുന്നത്. ഇതില്‍ അമാനുഷികവും സാങ്കല്‍പ്പികവുമായ കഥകളോ കഥാപാത്രങ്ങളോ പ്രത്യക്ഷമാകുന്നില്ല. ഓരോ കഥാസന്ദര്‍ഭങ്ങളിലും മനുഷ്യ ജീവിതത്തിന്‍റെ പ്രതീക്ഷകളും നിരാശകളും സംവിധായകന്‍ വളരെ മിതമായി ആലങ്കാരികമായ ഏച്ചു കെട്ടുകളില്ലാതെ സാധാരണമായി പറഞ്ഞു വയ്ക്കുന്നു.
യുവത്വത്തിന്‍റെ ആഘോഷങ്ങളോ പൊലിമകളോ ചിത്രത്തിനില്ല. ജാതിയുടെയും മതത്തിന്‍റെയും നിറത്തിന്‍റെയും ലിംഗത്തിന്‍റെയും പേരിൽ മാത്രം മാറ്റിനിർത്തപ്പെടുന്നതല്ല, മറിച്ച് എല്ലാ ജാതിയിലും മതത്തിലും ബന്ധങ്ങളിലും ഒരാളെ താഴ്ന്നവനും ഉയർന്നവനുമാക്കുന്നത്; വലുപ്പച്ചെറുപ്പം നിശ്ചയിക്കുന്നത് പണവും പ്രതാപവും പ്രശസ്തിയുമാണെന്ന് സിനിമവ്യക്തമാക്കുന്നു. എന്നാൽ പണം മാത്രമല്ല, ജീവിതത്തിൽ മറ്റു ചില മൂല്യങ്ങൾക്കും പ്രാധാന്യമുണ്ടെന്നു ജെ പി അവസാനം മനസിലാക്കുന്നു. കേവലം പണം സ്വരൂപിക്കാനായു ള്ള ഒരു യുവാവിന്‍റെ നെട്ടോട്ടം മാത്രമല്ല, പുതു തലമുറയ്ക്ക് കൃത്യമായൊരു സന്ദേശവും ഈ ചിത്രം നൽകുന്നുണ്ട്. പണം വേണമെന്ന് കരുതി അവനവന്‍റെ ജീവിതവും നിലപാടും പണയപ്പെടുത്തി അവസാനം നാശത്തിലേക്ക് മാത്രം കൂപ്പു കുത്തരുതെന്ന് സിനിമ ഓരോരുത്തരേയും ഓർമപ്പെടുത്തുന്നു.
‘ഇന്ത്യന്‍ റുപ്പിയില്‍’ നടി നടന്മാരുടെ സാന്നിധ്യത്തെക്കാള്‍ കഥാപാത്രങ്ങളുടെ സാന്നിധ്യമാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുക. അതിലെ ഓരോ കഥാപാത്രവും നമ്മൾ തന്നെയായി മാറുന്നു. തിലകൻ, പൃഥ്വിരാജ്, റിമ എന്നീ അഭിനേതാക്കളുടെ കഴിവ് രഞ്ജിത്ത് ഈ സിനിമയിൽ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജഗതിയുടെയും ടിനി ടോമിന്‍റെയും മികച്ച പ്രകടനം കാഴ്ച വെച്ച സിനിമയാണ് ഇന്ത്യൻ റുപ്പി. നല്ല സിനിമകളുടെ പ്രത്യക്ഷത ഇനിയും മലയാളത്തിലുണ്ടാകും എന്നതിൽ സന്ദേഹമില്ല.
2011 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയ ചിത്രമാണ് ‘ഇന്ത്യൻ റുപ്പി’. പൃഥ്വിരാജ്(ജയപ്രകാശ്), തിലകൻ(അച്യുത മേനോൻ), റിമ കല്ലിങ്കൽ(ബീന ), ടിനി ടോം (ഹമീദ് ), ജഗതി ശ്രീകുമാർ(ഗോൾഡൻ പപ്പൻ ), ലാലു അലക്സ്(സുരേന്ദ്രൻ ), മാമുക്കോയ (രാജൻ ), എന്നിവർ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ചു. ഛായാഗ്രാഹണം എസ് കുമാറും, സംഗീതം ഷഹബാസ് അമനും ഗാനരചന മുല്ലനേഴിയും വി ആർ സന്തോഷും നിർവഹിച്ചു. ചിത്രത്തിലെ ഓരോ പാട്ടുകളും ഒരു പക്ഷേ സിനിമയേക്കാളേറെ ജനപ്രിയത നേടിയെടുത്തു. മലയാള സിനിമയില്‍ അടുത്ത കാലത്തിറങ്ങിയ ഏറ്റവും സുപ്പര്‍ ഹിറ്റ് മെലഡി ഗാനമായിരുന്നു ഓരോന്നും .”പോകയായ് വിരുന്നുകാരാ” (ആലാപനം :ജി വേണുഗോപാൽ, ആശ ജി മേനോൻ), “ഈ പുഴയും”(രചന :മുല്ലനേഴി, ആലാപനം :വിജയ് യേ ശുദാസ് ), “അന്തിമാനം “(ആലാപനം :എം ജി ശ്രീകുമാർ, സുജാത )എന്നിവയാണ് ചിത്രത്തിലെ ഗാനങ്ങൾ.
ഞാൻ(2014), കടൽ കടന്ന് ഒരു മാത്തുക്കുട്ടി (2013), സ്പിരിറ്റ് (2012),ഇന്ത്യൻ റുപ്പി(2011),പാലേരി മാണിക്യം(200 9), കേരള കഫെ (2009)ഗുൽമോഹർ(2008), പ്രഞ്ചിയേട്ടൻ ആന്‍ഡ് ദി സെയ്ന്‍റു (2010), തിരക്കഥ (2008), റോക്ക് ആ ന്‍ഡ് റോൾ (2007), നസ്രാണി (2007), ബെസ്റ്റ് ആക്ടർ (2010), പ്രജാപതി(2006), ബ്ലാക്ക് (2004),നന്ദനം (2002), അമ്മക്കി ളിക്കൂട് (2003), മിഴിരണ്ടിലും (2003), രാവണ പ്രഭു (2002)നരസിംഹം (2000), വല്യേട്ടൻ (2000), ഉസ്താദ് (1999), സമ്മർ ഇൻ ബത്‌ലഹേം (1998), ആറാം തമ്പുരാൻ (1997), ദേവാസുരം (1993), കൃഷ് ണഗുഡിയിൽ ഒരു പ്രണയ കാലത്ത് (1997)എന്നിവയിലെ ചില ചിത്രങ്ങളിൽ രഞ്ജിത്ത് അഭിനയിക്കുകയും സംവിധാനവും തിരക്കഥയും കഥ യും നിർവഹിക്കുകയും ചെയ്തു.രഞ്ജിത്തിന്‍റെ സംവിധാനത്തിലും തിരക്കഥയിലും പിറന്ന സിനിമകളില്‍ നിന്നും ‘ഇന്ത്യന്‍ റുപ്പി ‘അതിലെ ആശയം കൊണ്ടും കഥയും കഥാപാത്രങ്ങള്‍ കൊണ്ടും തീര്‍ത്തൂം വ്യത്യസ്ത മാണെന്ന് നിസ്സംശയം വിലയിരുത്താം .ജീവിതത്തില്‍ നമുക്കിടയിലൂടെ പലപ്പോഴായി കടന്നു പോകുന്ന ; നമുക്ക് മുന്നില്‍ ജീവിക്കുന്ന മനുഷ്യരാണ് ഈ ചിത്രത്തിലുള്ളത് .