Thursday, April 3, 2025

ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രിയദർശന്റെ സഹസംവിധായകനായിരുന്ന വരുൺ ജി. പണിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലനും അമീർ അബ്ദുൾ അസീസ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദീപു കരുണാകരൻ പുറത്ത് വിട്ടു. നവംബർ 22- ന് ചിത്രം റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചു.

ഒരു ഹ്യൂമർ ത്രില്ലർ ജോണർ ആണ് ‘ഞാൻ കണ്ടതാ സാറേ ‘. സുധീർ കരമന, അബ്ദുൾ സമദ്, സാബുമോൻ, ബാലാജി ശർമ്മ, അജിത്ത് ധന്വന്തരി, മല്ലിക സുകുമാരൻ, അഞ്ജന അപ്പുക്കുട്ടൻ, സംവിധായകൻ സുരേഷ് കൃഷ്ണ, ബിജു പപ്പൻ, പാർവതി അരുൺ, ദീപു കരുണാകരൻ, ബിനോജ് കുളത്തൂർ, അർജുൻ നന്ദകുമാർ, അലൻസിയർ, തുടങ്ങിയവർ ആണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. സംഗീതം മനു രമേശ്, എഡിറ്റിങ് എം എസ് അയ്യപ്പൻ നായർ, ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ.  

spot_img

Hot Topics

Related Articles

Also Read

‘നൈറ്റ് റൈഡേഴ്സ്’ ചിത്രീകരണം പൂർത്തിയായി

0
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ ചിത്രസംയോജകനായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സജിൻ അലി, ദീപൻ...

‘ബ്രൂസ് ലീ ‘ ചിത്രം ഉപേക്ഷിച്ച് ഉണ്ണി മുകുന്ദന്‍

0
ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ബിഗ് ബജറ്റ് ചിത്രത്തില്‍ ഒരുക്കാനിരുന്ന ‘ബ്രൂസ് ലി’യുടെ നായക കഥാപാത്രത്തെ ഉപേക്ഷിച്ച് ഉണ്ണി മുകുന്ദന്‍. കോഴിക്കോട് ഗോകുലം ഗലേറിയ മാളില്‍ വെച്ച് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.

കിങ് ഓഫ് കൊത്ത; തരംഗമായി പുത്തന്‍ ട്രയിലര്‍ ആഗസ്ത്- 9 ന്

0
പുതിയ ട്രയിലര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവര്‍ത്തകര്‍. ഓഗസ്ത്- 9 നാണ് ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങുന്നത്. ആഗസ്ത് 24 നു ചിത്രം തിയ്യേറ്ററുകളിലേക്കും എത്തും.

‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’യുമായി സിന്റോ ആൻറണി

0
സിന്റോ ആൻറണി സവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിൽ വെച്ച് നടന്നു. ബിജു ആൻറണിയുടെ ബെൻഹർ ഫിലിംസ് എന്ന പുതിയ ചലച്ചിത്ര...

കലാഭവൻ ഷാജോൺ പ്രധാന വേഷത്തിൽ; സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ മെയ് 17 ന്...

0
എ ഡി 1877 പിക്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ് പാ, സനൂപ് സത്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച് കലാഭവൻ ഷാജോൺ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം  സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ മെയ് 17 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.