Thursday, April 3, 2025

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ബുക്കിങ് തുടങ്ങി,  ജൂലൈ ആറിന് ചിത്രം തിയ്യേറ്ററിലേക്ക്

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച് ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൂവി ‘കനകരാജ്യ’ത്തിന്റെ ബുക്കിങ് ആരംഭിച്ചു. ചിത്രം  ജൂലൈ ആറിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സാഗർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  വീകം, സത്യം മാത്രമേ ബോധിപ്പിക്കുള്ളൂ’ എന്നീവയാണ് സാഗർ സംവിധാനം മറ്റ് സിനിമകൾ. ഒരു കുടുംബ ചിത്രമാണ് കനകരാജ്യം.

ആലപ്പുഴയിൽ നടന്ന ഒരു യഥാർഥ സംഭവമാണ് സിനിമയുടെ കാതൽ. ശ്രീജിത്ത് രവി, ലിയോണ ലിഷോയ്, രമ്യ സുരേഷ്, ഹരീഷ് പെങ്ങൻ, സൈന കൃഷ്ണ, ശ്രീവിദ്യ മുല്ലശ്ശേരി, കോട്ടയം രമേശ്, ഇനാര ബിൻത്, അച്യുതാനന്ദൻ, രാജേഷ് ശർമ്മ, ദിനേശ് പ്രഭാകർ, ജയിംസ് ഏല്യാ, ഉണ്ണി രാജ്, സൈന കൃഷ്ണ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം അഭിലാഷ് ശങ്കർ, എഡിറ്റിങ് അജീഷ് ആനന്ദ്.

spot_img

Hot Topics

Related Articles

Also Read

ഇംഗ്ലിഷ് ഹൊറര്‍ ചിത്രവുമായി മലയാളികള്‍; ‘പാരനോര്‍മല്‍ പ്രോജക്റ്റി’ന്‍റെ ട്രൈലര്‍ ശ്രദ്ധേയമായി

0
എസ് എസ് ജിഷ്ണു ദേവിന്‍റെ സംവിധാനത്തില്‍ ക്യാപ്റ്റാരിയസ് എന്‍റര്‍ടൈമെന്‍റിസി ന്‍റെ ബാനറില്‍ ഒരുങ്ങുന്ന മലയാളികളുടെ ഇംഗ്ലിഷ് ഹൊറര്‍ ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. ‘പാരനോര്‍മല്‍ പ്രോജക്റ്റ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങി.

പ്രശസ്ത നടി പുഷ്പലത അന്തരിച്ചു

0
പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു. 87- വയസ്സായിരുന്നു. ഏറെനാൾ ചികിത്സയിലായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകളിൽ നിരവധി കഥാപാത്രങ്ങളായി...

കാളിദാസ് ജയറാം നായകനായി എത്തുന്ന  ചിത്രം രജനിയുടെ ടീസർ പുറത്ത്

0
നവാഗതനായ വിനിൽ സ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം ‘രജനി’ യുടെ ടീസർ പുറത്തിറങ്ങി. ഡിസംബർ  8 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

ഓഗസ്ത് ഒന്നുമുതല്‍  പ്രദര്‍ശനത്തിനൊരുങ്ങി ‘ലാല’

0
സതീഷ് പി ബാബു സംവിധാനം ചെയ്ത ചിത്രം ‘ലാലാ’ ആഗസ്ത് ഒന്നുമുതല്‍ ഐസ്സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്. സമൂഹത്തിലെ ജാതി വ്യവസ്ഥയും പാരമ്പര്യങ്ങളും കല്യാണവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ലാലാ’.

രസകരമായ ട്രയിലറുമായി ‘അയ്യർ ഇൻ അറേബ്യ’

0
ഫെബ്രുവരി 2 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. എം എ നിഷാദ് ആണ് അയ്യർ ഇൻ അറേബ്യയുടെ തിരക്കഥയും സംവിധാനവും.