എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’ ഒരു വയനാടൻ പ്രണയകഥ’യുടെ ട്രയിലർ പുറത്തിറങ്ങി. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇല്യാസ് മുടങ്ങാശ്ശേരിയും ലത്തീഫ് കളമശ്ശേരിയും ചേർന്നാണ്. പുതുമുഖങ്ങളായ ജൂഹി, ജീസജ് ആന്റണി, എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.
ഛായാഗ്രഹണം മധു മാടശ്ശേരി, വരികൾ ലെജിൻ ചെമ്മാനി, സംഗീതം മുരളി അപ്പാടത്ത്, എഡിറ്റിങ് ഇല്യാസ് മുടങ്ങാശ്ശേരി.