Thursday, April 3, 2025

ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ചിത്തിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കള്ളനും ഭഗവതിയും എന്ന കെ വി അനിലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ്. 52 ദിവസത്തിനുള്ളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. മാർച്ച് രണ്ടിനാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, ആരതി നായർ ബംഗാളി താരം എനാക്ഷി തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

 ഈസ്റ്റ് കോസ്റ്റ് വിജയന്റെയും സന്തോഷ് വർമ്മയുടെയും വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നത്. എഡിറ്റിങ് രഞ്ജിത് അമ്പാടി. ചിത്തിനി ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും എത്തും. ശ്രീകാന്ത് മുരളി, രാജേഷ് ശർമ, പ്രമോദ് വെളിയനാട്, മണികണ്ഠൻ ആചാരി, ഉണ്ണിരാജ, അനൂപ് ശിവസേനൻ, കൂട്ടിക്കൽ ജയചന്ദ്രൻ, സുജിത് ശങ്കർ, പൌളി വൽസൻ, ജിതിൻ ബാബു, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വാളയാർ, ചിങ്ങഞ്ചിറ, ധോണി ഫോറസ്റ്റ്, കവ, പുതുശ്ശെരി, കൊടുമ്പ്, തുടങ്ങിയ സ്ഥലങ്ങളിൽ  ചിത്രീകരണം പൂർത്തിയാക്കി. 

spot_img

Hot Topics

Related Articles

Also Read

‘സിദ്ദിഖ് തന്‍റെ സിനിമാ ജീവിതത്തിന്‍റെ തുടക്കത്തിന് കാരണക്കാരില്‍ ഒരാള്‍’- സായികുമാര്‍

0
പറയാന്‍ വാക്കുകളില്ല. ഇത്രയും ഹൃദ്യനായ, പച്ചയായ മനുഷ്യന്‍ വേറെയില്ല. പറയുന്ന ഓരോ വാക്കും ഹൃദയത്തില്‍ നിന്നാണ്.

ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

0
1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു.

‘ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍’- ജഗദീഷ്

0
ഏറ്റവും നല്ല ഹൃദയാലുവായ മനുഷ്യനായിരുന്നു. പാവങ്ങളെ സഹായിക്കുന്നതില്‍ ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല അദ്ദേഹം. തേടിയെത്തുന്നവരെയൊന്നും നിരാശരാക്കിയിട്ടില്ല.

‘അബ്രഹാം ഓസ് ലറി’ൽ താരമായി ജയറാം; ജനുവരി ഒന്നിന് ചിത്രം തിയ്യേറ്ററുകളേക്ക് എത്തും

0
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജയറാം അഭിനയിക്കുന്ന ചിത്രം കൂടിയാണ് അബ്രഹാം ഓസ് ലർ. അബ്രഹാം ഓസ് ലർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയറാം എത്തുന്നത്. അർജുൻ അശോകൻ, സെന്തിൽ കൃഷ്ണ, ജഗദീഷ്, അനശ്വര രാജൻ, അർജുൻ നന്ദകുമാർ, ആര്യ സലീം, അസീം ജമാൽ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

വിഷാദാര്‍ദ്രമീ കടല്‍പ്പാട്ടുകള്‍

0
മലയാള സിനിമയിലെ നിത്യഹരിതമായ നൂറുപാട്ടുകളിലൊന്ന് ബാലു കിരിയത്ത് എഴുതിയ ‘സ്വപ്നങ്ങളെ വീണുറങ്ങു’എന്ന ഗാനമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.