Friday, April 4, 2025

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

നിവിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു മൂന്നാറിൽ വെച്ച് നടന്ന ഷൂട്ടിങ്ങിനു ശേഷം കൊച്ചിയാണ് അടുത്ത ലൊക്കേഷൻ. നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്നൻ കഥാപാത്രത്തിന്റെ ഭൂതകാലമാ പറയുന്ന ചിത്രമായിരിക്കും ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോ. ഉണ്ണി മുകുന്ദൻ ഫിലിംസ്, ക്യൂബ്സ് എന്റെറടയിമെന്റ്സ് എന്നീ ബാനറുകളിൽ അബ്ദുൽ ഗദ്ദാഫ്, ഷെരീഫ് മുഹമ്മദ് എന്നിവരാണ് നിർമ്മിക്കുന്നത്.

ഒരു സ്റ്റൈലിഷ് ആക്ഷൻ- വയലൻസ് മൂവിയായിരിക്കും മാർക്കോ എന്നു അണിയറ പ്രവർത്തകർ പറഞ്ഞു. ഇമോഷൻ രംഗങ്ങളും സംഘട്ടനങ്ങളും ചിത്രത്തിലുണ്ട്. ബോളിവൂഡിൽ നിന്നും നിരവധി പേര് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, ടർബോ, അഭിമന്യു തിലകൻ, കബീർ ദുഹാൻസിംഗ്, യുക്തി തരേജ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കെ ജി എഫി ലൂടെ പരിചിതനായ രവി ബസ്റൂർ ആണ് സംഗീതം, ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിങ് ഷമീർ മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

80- കോടി നേട്ടം കൊയ്തെ ടുത്ത് ആര്‍ ഡി എക്സ് ഇനി നെറ്റ്ഫ്ലിക്സിന് സ്വന്തം; ഇടിപ്പട ത്തിന്‍റെ ആഘോഷ...

0
ഓണക്കാലത്ത് പ്രേക്ഷകര്‍ക്കായി തിയേറ്ററിലേക്കെത്തിയ സൂപ്പര്‍ ഇടിപ്പടം ആര്‍ ഡി എക്സ് നേടിയ കളക്ഷന്‍ 80 കോടി. നീരജ് മാധവ്, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ആഘോഷപൂര്‍വം ചിത്രത്തെ വരവേറ്റു.

‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.

രസകരമായ ടീസറുമായി ‘ഗ് ർർർർ’

0
തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനേയാണ് ടീസരിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി ശേഖർ കപൂർ

0
മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. 15 ചിത്രങ്ങളാണ് മത്സരിക്കുന്നതിനായി എത്തുക. കൂടാതെ മികച്ച സംവിധായകൻ, നടൻ, നടി, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകും. രജത മയൂരത്തിനായി മത്സരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്.

‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ പുത്തൻ പോസ്റ്റർ പുറത്ത്

0
നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ പോസ്റ്റർ പുറത്തിറങ്ങി. കണ്ടം ക്രിക്കറ്റ് കളിയെ പശ്ചാത്തലമാക്കിയുള്ളതാണ് പ്രമേയം. സുഡാനി ഫ്രം നൈജീരിയയിലെ സംവിധായകൻ...