ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രം ചെക്ക് മേറ്റ് വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ എത്തുന്നു. കോവിഡ് കാലത്തെ വാക്സിൻ പശ്ചാത്തലമായി നടക്കുന്ന കഥയാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ അനൂപ് മേനോൻ ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായാണ് എത്തുന്നത്. ലാൽആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും സംഗീതവും നിർവഹിച്ചിരിക്കുന്നത് രതീഷ് ശേഖരാണ്. ഹോളിവുഡ് സിനിമകളെ കിടപിടിക്കുന്ന ദൃശ്യവിസ്മയമാണ് ചെക്ക് മേറ്റ് എന്ന ചിത്രത്തിന്റെ പ്രത്യേകത. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചെക്ക് മേറ്റിന്റെ ട്രയിലർ നിമിഷങ്ങൾക്കകം തന്നെ വൈറലായിക്കഴിഞ്ഞു. രേഖ ഹരീന്ദ്രൻ, അഞ്ജലി മേനോൻ, വിശ്വം നായർ, രാജലക്ഷ്മി, തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ന്യൂയോർക്കിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഗാനരചന: ബി കെ ഹരിനാരായണൻ.
Also Read
ശ്രീകുമാരന്‍ തമ്പിക്കു ആശംസകളുമായി നടന്‍ കമല്‍ഹാസന്‍
'കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, നിർമാതാവ്, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി'
സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു
ഒട്ടേറെ സിനിമകളുടെയും ഹ്രസ്വചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും ആല്‍ബങ്ങളുടെയും സഹസംവിധായകനും സംവിധായകനുമായി പ്രവര്‍ത്തിച്ച ബോബി മോഹന്‍ (45) അന്തരിച്ചു.
‘സ്വർണ്ണ മീനിന്‍റെ ചേലൊത്ത’ പാട്ടുകൾ
കഥാകാരൻ എൻ എസ് മാധവൻ ‘ഹിഗ്വിറ്റ‘ യിൽ പറയും പോലെ ഓർക്കസ്ട്രയുടെ കണ്ടക്ട്ടറെപ്പോലെ പ്രേക്ഷകരിൽ അമ്പരപ്പിന്‍റെയും ആസ്വാദ്യതയുടെയും നിസ്സീമമായ ആനന്ദവും സുഖവും ആവേശവും ദുഃഖവും നൽകി. സംഗീതത്തിലെ ‘ഹിഗ്വിറ്റ’യായിരുന്നു കെ ജെ ജോയ്. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അദ്ദേഹം മലയാള സിനിമയൊന്നാകെ സഞ്ചരിച്ചു.
‘ഇമ്പം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
ശ്രീജിത്ത് ചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സിനിമാസിന്‍റെ ബാനറില്‍ ഡോ മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന ചിത്രം ‘ഇമ്പം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
പുത്തൻ ട്രയിലറിൽ കോമഡിയുമായി ഡാൻസ് പാർട്ടി
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാലിന്റെതാണ് രചനയും സംവിധാനവും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.