പകർപ്പാവകാശവുമായി ബന്ധപ്പെട്ട് ‘പൊറാട്ട് നാടകം’ എന്ന ചിത്രത്തിനെതിരായി വന്ന കേസ് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ എറണാകുളം അഡീഷണൽ ജില്ലാ കോടതി ഉപാധികളോടെ നീക്കം ചെയ്തു. ചിത്രത്തിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ തെറ്റാണെന്ന് പൊറാട്ട് നാടകത്തിന്റെ അണിയറ പ്രവർത്തകർ വാദിച്ചിരുന്നു.
സിനിമ റിലീസ് ചെയ്താലുടൻ എതിർ ഭാഗത്തിന്റെ വാദങ്ങൾ തെറ്റായിരുന്നുവെന്ന് മനസ്സിലാകുമെന്നും മാനഷ്ടമുൾപ്പെടെയുള്ള നിയമനടപടികൾ അതിനുശേഷം സ്വീകരിക്കുമെന്നും സിനിമയുടെ സംവിധായകൻ നൌഷാദ് സാഫ്രോൺ, നിർമ്മാതാക്കളായ വിജയൻ പള്ളിക്കര, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടൻ സൈജു കുറുപ്പ് എന്നിവർ പറഞ്ഞു. അഡ്വ: മുഹമ്മദ് സിയാദ് ആണ് ചിത്രത്തിന്റെ നിർമ്മാതാവിനും തിരക്കഥാകൃത്തിനും വേണ്ടി ഹാജരായത്. ചിത്രം ജനുവരിയിൽ തിയ്യേറ്ററുകളിൽ എത്തും.