Friday, November 15, 2024

ഉര്‍വശിയെന്ന നാട്യകല

വിസ്മയിപ്പിക്കും വിധത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനുള്ള അഭിനയ ചാതുരി  സിദ്ധിച്ച മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രിയിലൊരാണ്  ഉര്‍വശിയെന്ന് വിശേഷിപ്പിക്കാം. നായികവേഷ ങ്ങളെയും അതുപോലെ കൊമേഡിയന്‍ കഥാപാത്രങ്ങളെയും തന്‍റെ കൈവെള്ളയില്‍ കൊണ്ട് നടന്നു ഉര്‍വശി. കല്‍പന- കലാരഞ്ജിനിമാ രുടെ സഹോദരിയായത് കൊണ്ട് തന്നെ അവരോടൊപ്പം ഉര്‍വശിയുടെ അഭിനയവും മികച്ചു നിന്നു. കല്‍പന കൊമേഡിയന്‍ കഥാപാത്രങ്ങളെ ക്കൊണ്ട് ചിരിപ്പിച്ചപ്പോള്‍ ഉര്‍വശി നായികമാരെക്കൊണ്ട് വെള്ളിത്തിര നിറച്ചു. കൂടുതലും കുടുംബ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ട് ഉര്‍വശി മുന്‍നിരനായികമാരുടെ ലിസ്റ്റിലേക്ക് കടന്നു വന്നു.

മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖ സംവിധായകരുടെ സിനിമകളിലും ഉര്‍വശി പ്രധാന കഥാപാത്രമായെത്തുകയും നിരൂപക പ്രശംസ നേടുകയും അംഗീകാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. ഉര്‍വശി മലയാളത്തില്‍ നായികാപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ മലയാള സിനിമ വളരെക്കാലം ആ അഭിനേത്രിയുടെ അഭിനയ പാടവത്തെ ആസ്വദിക്കുകയും, ആഘോഷിക്കുകയും ചെയ്തു. കാലം ചെല്ലുന്തോറും മാറ്റങ്ങള്‍ കഥാപാത്രങ്ങളില്‍ ഉണ്ടായെങ്കിലും അതിനൊപ്പമെത്താന്‍ ഉര്‍വശിക്ക് സാധിച്ചു. സമീപകാലത്തിറങ്ങിയ സുരൈറ പൊട്ര്, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ എവര്‍ഗ്രീന്‍ സൂപ്പര്‍ സ്റ്റാറായ് ഉര്‍വശി വീണ്ടും ചലച്ചിത്ര വിഹായസ്സിലേക്ക് ഉയര്‍ന്നു വന്നു.

“ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ല, ഡബിള്‍ മീനിങ് ഡയലോഗുകള്‍ പറയില്ല, ഇന്‍റീമീറ്റ് സീനുകളില്‍ അഭിനയിക്കില്ല എന്നൊക്കെയുള്ള തീരുമാനങ്ങള്‍ ഞാന്‍ ആദ്യമേ എടുത്തിരുന്നു. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഇതൊന്നും പ്രശ്നമേ ആയിരുന്നില്ല. പക്ഷേ, മറ്റ് ഭാഷകളില്‍ അതൊരു വലിയ ബുദ്ധിമുട്ടായി വന്നു. ഈ സീനുകളൊന്നുംഇല്ലാതെ എങ്ങനെയാണ് നായികയായി അഭിനയിക്കുക, ഒരു നായിക ഇതൊക്കെ ചെയ്യേണ്ടതല്ലേ എന്നെല്ലാം പലരും പറയാന്‍ തുടങ്ങി. എന്തു ചെയ്യണം എന്നു വ്യക്തമല്ലാത്തൊരു സമയമായിരുന്നു അത്. ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കില്ലെന്ന തീരുമാനം മറ്റ് ഭാഷകളിലായി ബുദ്ധിമുട്ടായി വന്നു. ആ സമയത്താണ് കമല്‍ ഹാസന്‍ ‘മൈക്കിള്‍ മദനന്‍ കാമരാജന്‍ ‘ എന്ന സിനിമ ചെയ്യുന്നത്. അവിടെ കമല്‍ ഹസന്‍ ഒരു ട്രെന്‍ഡ് തുടങ്ങി…” (വനിത – അഭിമുഖം). സീരിയസ് റോള്‍ കൈകാര്യം ചെയ്യുന്ന നടി, അത് പോലെ തന്നെ അവര്‍ തമാശരംഗങ്ങളും കൈകാര്യം ചെയ്യുന്നു. അത്തരം അപൂര്‍വം നടിമാരില്‍ ഒരാളാണ് ഉര്‍വശി. മോഹന്‍ലാലിന്‍റെ ഒപ്പത്തിനൊപ്പം നിന്നു അഭിനയിച്ച അപൂര്‍വം അഭിനേതാക്കളില്‍ ഒരാള്‍ കൂടിയാണ്.

പല ഘട്ടങ്ങളിലും ഉര്‍വശി മലയാള സിനിമയില്‍ നിന്നും ഇറങ്ങിപ്പോകുകയും തിരിച്ചു കയറുകയും ചെയ്തിട്ടുണ്ട്. ആ തിരിച്ചു വരവില്‍ മികച്ച കഥാപാത്രങ്ങളെ അവര്‍ മലയാളിക്ക് സമ്മാനിക്കുകയും ചെയ്തു. പുതിയ സിനിമാക്കാലത്ത് ഇറങ്ങിയ പുത്തം പുതു കാലൈ, സുരൈ പൊട്ര്, മൂക്കുത്തി അമ്മന്‍ എന്നീ ചിത്രങ്ങളിലെ അഭിനയ ത്തിലൂടെ ഉര്‍വശി വീണ്ടും ഞെട്ടിക്കുന്നു. കാലം, മാറ്റങ്ങള്‍, അനുഭവങ്ങള്‍ എല്ലാം മാറിമറിയുമ്പോഴേക്കും ഉര്‍വശിയിലെ അഭിനേത്രി തന്‍റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ പരുവപ്പെടുന്നു, കഥാപാത്രമായി നടിക്കാതെ അതായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നു.

ഒടിടി റിലീസുകളായ ഈ ചിത്രങ്ങള്‍ കയ്യടികള്‍ നേടി. തമിഴകം കീഴടക്കുമ്പോള്‍ മലയാളത്തില്‍ ‘വരനെ ആവശ്യമുണ്ട്‘ എന്ന ചിത്രത്തിലൂടെ ആ കലാപ്രതിഭ കയ്യൊപ്പ് ചാര്‍ത്തി. കാലങ്ങളോളം ചിപ്പിനുള്ളില്‍ കിടന്ന മനോഹരവും അമൂല്യമായൊരു വിലമതിക്കാനാകാത്ത മുത്ത് രൂപപ്പെടുന്നത് പോലെ ഉര്‍വശിയെന്ന അഭിനേത്രിയും രൂപം കൊള്ളുകയായിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാറില്‍  മലയാളത്തിലെ അപൂര്‍വം നടിമാരില്‍ ഒരാളായിത്തീര്‍ന്നു ഉര്‍വശിയും.

 ‘സുരൈ പൊട്രൂ’വിലെ അമ്മ കഥാപാത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ‘അച്ചുവിന്‍റെ അമ്മ’യെക്കൂടി മലയാളികള്‍ ഓര്‍ക്കും. കുശുമ്പിയും വില്ലത്തിയുമായ  നാത്തൂനെ ഓര്‍ക്കും, സാധുവായ മരുമകളെ ഓര്‍ക്കും, സ്നേഹനിധിയായ സഹോദരിയെ ഓര്‍ക്കും, വായാടിയായ നാടന്‍ പെണ്ണിനെ ഓര്‍ക്കും. എല്ലാ കഥാപാത്രങ്ങള്‍ക്കും മുഖം ഉര്‍വശിയുടേത് തന്നെ. ഓരോ കഥാപാത്രങ്ങളും പരസ്പരം മല്‍സരിക്കുന്ന അനുഭൂതി.

‘സുരൈ പൊട്രൂ’വിലെ സൂര്യയുടെ നായക കഥാപാത്രത്തെ ഉയരത്തിലെത്തിക്കുകയാണ് ഉര്‍വശിയുടെ കഥാപാത്രം. ഒരു പക്ഷേ ഉര്‍വശി കൈകാര്യം ചെയ്യാത്ത റോളുകള്‍ വിരളമാണ്. വിരലി ലെണ്ണിയാല്‍ തീരാത്ത  മലയാള സ്ത്രീസ്വത്വത്തെ ഏറ്റവും കൂടുതല്‍ എടുത്തണിഞ്ഞ നായികയെന്നും ഉര്‍വശിയെ വിശേഷിപ്പിക്കാം. സ്ത്രീസ്വത്വത്തിന്‍റെ ഒരൊറ്റ വാര്‍പ്പ് മാതൃകയല്ല ഉര്‍വശി അഭിനയിച്ച കഥാപാത്രങ്ങളൊക്കെയും. സന്ദര്‍ഭത്തിനനുസരിച്ച് അവര്‍ ഓരോ സീനിലും ഓരോ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളായിരുന്നു. ചിരിപ്പിക്കേണ്ടപ്പോള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും വെറുപ്പിക്കുകയും സ്നേഹിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമാകുന്നു ഉര്‍വശിയുടേത്. 

സ്ഥടികം പോലെയുള്ള പഞ്ചതന്ത്രം പോലെയുള്ള തലയിണമന്ത്രം പോലെയുള്ള പൊന്മുട്ടയിടുന്ന താറാവ് പോലെയുള്ള സിനിമകളില്‍ ഉര്‍വശി മറ്റൊരാളാകുമ്പോള്‍ കഴകം പോലെയും ഗര്‍ഷോം പോലെയുമുള്ള ചിത്രങ്ങളില്‍ അവര്‍ മറ്റൊരാളാകുന്നു. മിഥുനത്തില്‍ കാമുകിയായും ഭാര്യയായും വന്ന ഉര്‍വശി ‘അച്ചുവിന്‍റെ അമ്മ’യിലെത്തുമ്പോള്‍ മറ്റൊരാളാകുന്നു. ഇടക്കിടെ തമാശ വേണം നൊടിയിടയില്‍ സീരിയസ് ആവണം  തീര്‍ത്തും വ്യത്യസ്തമായ രണ്ടു ദ്വന്ദ്വാഭിനയത്തെ സിസ്റ്റമാറ്റിക്കായി കൈകാര്യം ചെയ്തു ഉര്‍വശി. ജലധാര പമ്പ് സെറ്റിലെ മൃണാളിനി ടീച്ചര്‍ അതിനുദാഹരണമാണ്.

സൂപ്പര്‍ താരങ്ങളായ നടന്‍മാര്‍ക്കൊപ്പം വെല്ലുന്ന മറ്റ് നടിമാര്‍ മലയാളത്തില്‍ വിരളമാണ്. എന്നാല്‍ വിരലില്‍ എണ്ണാവുന്ന നടിമാരുടെ ഈ സംഖ്യയിലൊരാള്‍  ഉര്‍വശിയാണ്. മോഹന്‍ലാല്‍ ഒരുപാടു ചിത്രങ്ങ ളില്‍ ഒരേ കഥാപാത്രത്തിലൂടെ കൊമേഡിയനും നായകനുമായിട്ടുണ്ട്. അങ്ങനെയുള്ള നായികമാര്‍ അപൂര്‍വമായിരിക്കുന്നിടത്ത് ഉര്‍വശി  കടന്നു വരുകയും ആ ശൂന്യതയെ ഇല്ലായ്മ ചെയ്യുകയും ചെയ്തു. നാലുപതിറ്റാണ്ടാ കുന്നു ഉര്‍വശിയെന്ന താരനക്ഷത്രം വെള്ളിത്തിരയിലുദിച്ചിട്ട്. ഹാസ്യവും പ്രണയവും കുട്ടിത്തവും വികൃതിയും വാല്‍സല്യവുമെല്ലാം ഭാവാഭിനയം കൊണ്ട് അഭിനയിച്ചു ഫലിപ്പിച്ച അഭിനേത്രി. എട്ടാമത്തെ വയസ്സില്‍ ‘വിടരുന്ന  മൊട്ടുകള്‍‘ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയതാണ് കൊച്ചു ഉര്‍വശി. ‘കതിര്‍മണ്ഡപം’ ബാലതാരമായി എത്തിയ മറ്റൊരു ചിത്രമാണ്. നായികയായി ആദ്യമഭിനയിക്കുന്നത് 1983- ല്‍ ‘തൊടരും ഉറവ്’ എന്ന ചിത്രത്തില്‍ പതിമൂന്നാമത്തെ വയസ്സിലും. ഇന്നും തെന്നിന്ത്യന്‍ സിനിമാലോകമെമ്പാടും ഉറ്റുനോക്കുകയാണ് അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഈ താരവിസ്മയത്തെ.

spot_img

Hot Topics

Related Articles

Also Read

22- മത് ധാക്ക ഫിലിംഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് ‘പൂവ്’

0
അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജ്ജും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു  പ്രത്യേകത വളരെ കുറച്ചുള്ള അഭിനേതാക്കളാണ്

ചലച്ചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു

0
വിട പറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ തുടങ്ങി ശ്രദ്ധേയ സിനിമകളുടെ സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിൽ പുതു കാഴ്ചപ്പാടോടു കൂടി...

ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് ‘ബോഗയ്ൻവില്ല’ ; സംവിധാനം അമൽനീരദ്

0
അമൽ നീരദ് സംവിധാനം ചെയ്ത് ഇയ്യോബിന്റെ പുസ്തകം, വരത്തൻ  എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ‘ബോഗയ്ൻവില്ല’യുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം...

‘വ്യക്തിപരമായി തനിക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്’- ആന്‍റോ ജോസഫ്

0
സിനിമയിലെ പല തലമുറകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കവസരങ്ങളുടെ പാത തുറന്നു കൊടുത്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ അങ്ങനെ താരങ്ങള്‍ ഉദിച്ചു, സംവിധായകര്‍ ജനിച്ചു.’

ഷെയ്ൻ നിഗം വീണ്ടും നായക വേഷത്തിൽ; ചിത്രം അണിയറയിൽ ഒരുങ്ങുന്നു

0
എസ് ടി കെ ഫ്രയിംസിന്റെ ബാനറിൽ നവാഗതനായ ഉണ്ണി ശിവലിംഗം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം  നായകനായി എത്തുന്നു. സന്തോഷ് ടി കുരുവിളയും അലക്സാണ്ടർ ജോർജ്ജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.