ഉര്‍വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കൊച്ചിയില്‍ വെച്ച് നടന്നു. പ്രിയ വാര്യര്‍, മാളവിക ശ്രീനാഥ്, അനഘ നാരായണന്, ശ്രീനാഥ് ഭാസി എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഇന്ദ്രജിത്ത് രമേഷാണ്. 23 ഡ്രീംസിന്റെ ബാനറില്‍ റെനിഷ് അബ്ദുല്ഖദറും ലക്ഷ്മി പ്രകാശും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കോമഡി എന്റര്‍ടൈമെന്റ് ചിത്രത്തിന് പോള്‍ വര്‍ഗീസൂം അര്ജുന് കൊളങ്ങാത്തും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. മണിയന് പിള്ള രാജു, നന്ദു, അല്‍ത്താഫ്, അഭിറാം രാധാകൃഷ്ണന്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ബിനെന്ദ്ര മോഹന്‍, എഡിറ്റിങ് ലിജോ പോള്‍, സംഗീതം ഇഫ്തി.
Also Read
‘ഒരു കെട്ടുകഥയിലൂടെ’എത്തുന്നു പുതുമുഖങ്ങളും; ചിത്രീകരണത്തിന് തുടക്കമായി
ദേശാടനപ്പക്ഷികൾ സിനിമ പ്രൊഡക്ഷന്റെ ബാനറിൽ ഇടത്തൊടി ഭാസ്കരനും സവിത മനോജും ചേർന്ന് നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കെട്ടുകഥയിലൂടെ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു.
തിരക്കഥ രഘുനാഥ് പാലേരി, ഷാനവാസ് കെ . ബാവക്കുട്ടിയുടെ സംവിധാനം റൊമാന്റിക് കോമഡി ത്രില്ലറുമായി ‘ഒരു കട്ടിൽ ഒരു...
‘ഒരു കട്ടിൽ ഒരു മുറി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
55- മത് ഗോവ ചലച്ചിത്രമേളയ്ക്ക് അരങ്ങോരുങ്ങുന്നു; ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ആടുജീവിതവും ഭ്രമയുഗവും ലെവൽക്രോസും മഞ്ഞുമ്മൽ ബോയ്സും
55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു. 25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...
തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ട്രെയിലർ റിലീസ്
തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലർ ചിത്രം ഐഡെൻറിറ്റിയുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെയും തമിഴ് താരം...
മാത്യൂതോമസും ബേസിലും ഒന്നിക്കുന്ന ‘കപ്പ്’; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ബേസിലും മാത്യു തോമസും പ്രധാന റോളിൽ എത്തുന്ന ‘കപ്പി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ പതിനാറുകാരനായ നിധിൻ ബാഡ്മിന്റണിൽ ഇടുക്കി ജില്ലയുടെ വിന്നിങ് കപ്പ് സ്വന്തമാക്കുവാനുള്ള പരിശ്രമങ്ങളുടെ കഥയാണ് ചിത്രത്തിൽ.